EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഡോ. വന്ദനദാസിന്റെ കൊലപാതക കേസ് സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കുടുംബം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഡോ. വന്ദനദാസിന്റെ കൊലപാതക കേസ് സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കുടുംബം
News

ഡോ. വന്ദനദാസിന്റെ കൊലപാതക കേസ് സിബിഐ അന്വേഷിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കുടുംബം

Web News
Last updated: July 1, 2023 6:23 AM
Web News
Published: July 1, 2023
Share

ഡോക്ടര്‍ വന്ദനദാസിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി കുടുംബം. കഴിഞ്ഞ ദിവസമാണ് വന്ദനദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

ആശുപത്രിയില്‍ വെച്ച് കുത്തേറ്റ വന്ദന നടന്നാണ് ആംബുലന്‍സിലേക്ക് കയറിയത്. അതിന് ശേഷം തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴും ആരോഗ്യപ്രശ്‌നം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇവിടെ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാന്‍ സമയം വൈകിയോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് കുടുംബം ഉന്നയിക്കുന്ന ആരോപണം.

സംഭവ സമയത്ത് സ്ഥലത്ത് പൊലീസുകാരും ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഡോക്ടറുടെ അടുത്ത് ഉണ്ടായിട്ടും എന്തുകൊണ്ടാണ് അവരെ സംരക്ഷിക്കാനുള്ള മുന്‍കൈ എടുക്കാതിരുന്നതെന്നും മാതാപിതാക്കള്‍ ചോദിക്കുന്നു.

പൊലീസ് അന്വേഷണം കാര്യക്ഷമമല്ല എന്നും പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല എന്നും മാതാപിതാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. സുതാര്യമായ അന്വേഷണം ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെടുന്നു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഡോക്ടര്‍ വന്ദനദാസ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. പ്രതി കൊലപാതക സമയത്ത് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.

 

 

TAGGED:Dr vandana murder
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

ജെസ്ന തിരോധാന കേസ്;മുൻ ലോഡ്ജ് ജീവനക്കാരിയെ നുണപരിശോധനയ്ക്ക് വിധേയയാക്കും

August 22, 2024
News

മുകേഷിൻ്റെ രാജിക്കാര്യത്തിൽ നാളെ സിപിഎം തീരുമാനമെടുക്കും, സംസ്ഥാന സമിതി വിഷയം ചർച്ച ചെയ്യും

August 30, 2024
News

സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ അമേരിക്കൻ പൗരനെ സൗദ്ദിയിൽ തൂക്കിലേറ്റി

August 16, 2023
News

മണിപ്പൂരിലെ കൂട്ടപീഡന വീഡിയോ: ട്വിറ്ററിനെതിരെ കേന്ദ്രം നടപടിയെടുത്തേക്കും

July 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?