EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഞാനും പ്രണവും അഭിനയത്തിന്റെ കാര്യത്തില്‍ ഒരുപോലെ’: ധ്യാന്‍ ശ്രീനിവാസന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘ഞാനും പ്രണവും അഭിനയത്തിന്റെ കാര്യത്തില്‍ ഒരുപോലെ’: ധ്യാന്‍ ശ്രീനിവാസന്‍
Entertainment

‘ഞാനും പ്രണവും അഭിനയത്തിന്റെ കാര്യത്തില്‍ ഒരുപോലെ’: ധ്യാന്‍ ശ്രീനിവാസന്‍

News Desk
Last updated: December 9, 2023 10:22 AM
News Desk
Published: December 9, 2023
Share

 

അഭിനയത്തിന്റെ കാര്യത്തില്‍ താനും നടന്‍ പ്രണവ് മോഹന്‍ലാലും ഒരുപോലെയാണെന്ന് നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. ചിലര്‍ക്ക് സിനിമ ഭയങ്കര പേഴ്‌സണല്‍ ആണ്. എന്നാല്‍ തനിക്ക് അഭിനയത്തോട് വലിയ പാഷന്‍ ഇല്ലെന്ന് ധ്യാന്‍ തുറന്ന് പറഞ്ഞു. പ്രണവും താനും അഭിനയിക്കുന്ന സമയത്തും ഡിറ്റാച്ച്ഡ് ആണെന്നും ധ്യാന്‍ അഭിപ്രായപ്പെട്ടു. ചീന ട്രോഫി എന്ന ചിത്രത്തിന്റെ വാര്‍ത്ത സമ്മേളനത്തില്‍ വെച്ചായിരുന്നു ധ്യാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ധ്യാന്‍ പറഞ്ഞത് :

എനിക്ക് അഭിനയത്തോട് വലിയ പാഷന്‍ ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തുപോകുന്നു എന്നേയുള്ളൂ. ഞാനും അപ്പുവും അഭിനയിക്കുന്ന സമയത്തുപോലും ഞങ്ങള്‍ ഭയങ്കര ഡിറ്റാച്ച്ഡ് ആണ് ആ സിനിമയുമായി. ഏട്ടന്‍ ഭയങ്കര ഇമോഷനല്‍ ആയാണ് ആ സിനിമയെ സമീപിക്കുന്നത്. ചില സീനൊക്കെ വരുമ്പോള്‍ ഏട്ടന്റെ കണ്ണ് നിറയുന്നതൊക്കെ കാണാം. ആ നിമിഷത്തിലുള്ള ആക്ഷനും കട്ടും കഴിഞ്ഞാല്‍ ഞങ്ങള്‍ അത് കൊണ്ടുനടക്കുന്നൊന്നുമില്ല. ചിലര്‍ക്ക് അത് ഭയങ്കര പേഴ്‌സനല്‍ ആണ്

ഏട്ടന്‍ ഡയറക്റ്റ് ചെയ്യുന്ന സമയത്ത് ചിലപ്പോള്‍ മ്യൂസിക് ഒക്കെ വച്ചാണ് ചില രംഗങ്ങള്‍ ഷൂട്ട് ചെയ്യുക. ചില സംഭവങ്ങള്‍ വര്‍ക്ക് ഔട്ട് ആകുമ്പോള്‍ പുള്ളിയുടെ കണ്ണുനിറയും. ഞാനിതൊക്കെ കഴിഞ്ഞ് പുള്ളിയുടെ അടുത്ത് വന്ന് ചോദിക്കുന്നത്, ” ആ ഇത് കഴിഞ്ഞോ, അടുത്തത് ഏതാണ് സീന്‍” എന്നൊക്കെയാണ്. കാരണം അടുപ്പിച്ച് പടം ചെയ്തുചെയ്ത് ആ പ്രോസസ് യാന്ത്രികമായി തുടങ്ങി. എനിക്കു തോന്നുന്നു അപ്പുവും എന്നെപ്പോലെതന്നെ ആയതുകൊണ്ട് എനിക്കവിടെ കമ്പനിയുണ്ട്. ആരോ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് ഇരുത്തിയതുപോലെയാണ് ഞങ്ങള്‍ രണ്ടുപേരും.

ഏട്ടന്റെ സിനിമ എന്നത് എനിക്ക് പേഴ്‌സനല്‍ ആണ്. ഏട്ടന്‍ പറയുന്നത് കേള്‍ക്കുക, തിരിച്ച് റൂമില്‍ പോവുക എന്നതേ ഉള്ളൂ. ചീന ട്രോഫിയും അതുപോലെയാണ്. അനിലിന്റെ സിനിമ നന്നാകണം, അനിലിനു വേണ്ടത് ചെയ്യണം എന്നതായിരുന്നു മനസ്സില്‍. അല്ലാതെ ക്യാരക്ടര്‍ നന്നാവാന്‍ ഞാനത് ചെയ്യുക എന്നൊന്നുമില്ല. സംവിധായകനെ പിന്തുടര്‍ന്ന് പോകും അത്ര തന്നെ.

 

 

TAGGED:Dhyan SreenivasanPranav mohanlal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

Entertainment

ആദ്യമായണ് അടിച്ചുമാറ്റിയെന്ന ആരോപണം കേള്‍ക്കുന്നത്; ‘എടി പെണ്ണെ’ ഗാന വിവാദത്തില്‍ വിശദീകരണവുമായി ഷാന്‍ റഹ്‌മാന്‍

September 25, 2023
Entertainment

‘മണിച്ചിത്രത്താഴ് ഇന്നാണ് സംഭവിക്കുന്നതെങ്കില്‍ വിജയിക്കില്ല’ ; ജാഫര്‍ ഇടുക്കി

February 20, 2024
Entertainment

സൂര്യ- മമിത ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ സോം​ഗ് പ്രോമോ വീഡിയോ പുറത്ത്

June 18, 2026
Entertainment

എനിക്ക് കുറച്ചു കാലമായി ഉറങ്ങാൻ പറ്റുന്നില്ല: ആരാധാകരെ ആശങ്കയിലാഴ്ത്തി ദുൽഖറിൻ്റെ വീഡിയോ

July 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?