₹99 രൂപയ്ക്ക് സിനിമാടിക്കറ്റുകൾ ലഭ്യമാക്കുന്ന കോമ്പസ് നൗ ആപ്പിന് ജനപിന്തുണയേറുന്നു. മലയാളി സ്റ്റാർട്ടാപ്പായ കോമ്പസ് നൗ പ്രവർത്തനം തുടങ്ങി ആദ്യത്തെ ആറുമാസത്തിനകം തന്നെ വലിയ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
GETSETGO എന്റർടൈൻമെന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച ഈ ഔട്ട്-ഓഫ്-ഹോം പ്ലാറ്റ്‌ഫോം 1,35,000+ ഡൗൺലോഡുകളും 85,000+ രജിസ്റ്റർ ചെയ്ത ഉപയോക്താക്കളും 30,000-ത്തിലധികം സിനിമാ ടിക്കറ്റുകളും വിറ്റഴിച്ചു. കോമ്പാസ് നൗ വഴി ബുക്ക് ചെയ്യുന്ന ഓരോ നാല് ടിക്കറ്റുകളിൽ മൂന്നെണ്ണവും തിങ്കൾ മുതൽ വ്യാഴം വരെയുള്ള ഷോകൾക്കുള്ളതാണ്. പൊതുവേ സിനിമാ വ്യവസായത്തിലെ ഏറ്റവും കുറഞ്ഞ ഒക്യുപെൻസി രേഖപ്പെടുത്തുന്ന സമയമാണണിത്. 2025 ഒക്ടോബറിൽ പ്രവർത്തനം തുടങ്ങിയ ആപ്പിൽ തുടക്കത്തിൽ ഒരു ദിവസം എട്ട് ടിക്കറ്റുകളാണ് വിറ്റുപോയതെങ്കിൽ ഇപ്പോൾ അത് അഞ്ഞൂറിലേറെയായിട്ടുണ്ട്. പ്രതിമാസ വരുമാനം ഏകദേശം ₹60,000-ൽ നിന്ന് ₹10 ലക്ഷത്തിലധികം ആയി. ഇന്ത്യയിലെ മെട്രോ നഗരങ്ങൾക്ക് പകരം കേരളത്തിലാണ് കമ്പനി അരങ്ങേറ്റത്തിനായി തെരഞ്ഞെടുത്തത്.
സാങ്കേതികമായ മാറ്റങ്ങൾ സ്വീകരിക്കുന്നതിൽ ഏറ്റവും വേഗതയുള്ളവരായിരിക്കും മലയാളികൾ എന്ന വിലയിരുത്തലിലാണ് തുടക്കം കേരളത്തിലാക്കാൻ ഞങ്ങൾ തീരുമാനിച്ചത്. കോമ്പാസ് നൗവിന്റെ സ്ഥാപകനും സിഇഒയുമായ ആദർശ് രവി പറഞ്ഞു. “കേരള മാർക്കറ്റിൽ നിന്നും ഞങ്ങൾ പഠിച്ചതെല്ലാം ഇപ്പോൾ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ ഞങ്ങൾക്ക് ഗുണം ചെയ്യുന്നുണ്ട്” ആദർശ് കൂട്ടിച്ചേർത്തു,
സിനിമാടിക്കറ്റ് ബുക്കിംഗാണ് തുടക്കമെങ്കിലും അടുത്ത ഘട്ടത്തിൽ ഡൈനിംഗ്, റീട്ടെയിൽ, ലൈഫ് സ്റ്റൈൽ, മൊബിലിറ്റി തുടങ്ങിയ വിവിധ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കോമ്പസ് കോമ്പാസ് നൗ വഴി 99 രൂപ മുതൽ കുറഞ്ഞ തുകകൾക്ക് സിനിമാടിക്കറ്റുകൾ ബുക്ക് ചെയ്യാനാവും. മറ്റു ടിക്കറ്റ് ബുക്കിംഗ് ആപ്പുകളേക്കാൾ കുറവാണ് കോമ്പസ് നൗവിലെ ടിക്കറ്റ് റേറ്റ്. വാരാന്ത്യ ദിവസങ്ങളിൽ 125 രൂപ മുതലാണ് ടിക്കറ്റ് ചാർജ്ജായി ഈടാക്കുന്നത്.
മീഡിയ കോൺടാക്റ്റ് ആദർശ് രവി, സിഇഒ adarsh@compasnow.app | +91 90722 23337


