EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിദേശയാത്ര നീട്ടി; മുഖ്യമന്ത്രി യുഎഇ സന്ദർശിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിദേശയാത്ര നീട്ടി; മുഖ്യമന്ത്രി യുഎഇ സന്ദർശിക്കും
News

വിദേശയാത്ര നീട്ടി; മുഖ്യമന്ത്രി യുഎഇ സന്ദർശിക്കും

News Desk
Last updated: October 11, 2022 12:03 PM
News Desk
Published: October 11, 2022
Share

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയുടെ കാലാവധി നീട്ടി. യൂറോപ്യൻ സന്ദർശനം അവസാനിപ്പിച്ച് മുഖ്യമന്ത്രി ബുധനാഴ്ച യുഎഇയിൽ എത്തും. തുടർന്ന് 15ന് കേരളത്തിൽ മടങ്ങിയെത്തും. 12ന് നാട്ടിലെത്തുമെന്നായിരുന്നു ആദ്യം തീരുമാനിച്ചത്. പിന്നീട് യാത്ര നീട്ടുകയായിരുന്നു. കരമാർഗമുള്ള മണിക്കൂറുകൾ നീണ്ട ദീർഘദൂര യാത്ര ഒഴിവാക്കാനായിരുന്നു ഇത്.

ഒക്ടോബർ നാലിനാണ് മുഖ്യമന്ത്രി യൂറോപ്പിലേക്കു പോയത്. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ടായിരുന്നു. നോർവെയിലാണ് ആദ്യം സന്ദർശനം നടത്തിയത്. നോർവെ ഫിഷറീസ് ആൻഡ് ഓഷ്യൻ പോളിസി വകുപ്പ് മന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിൽ മാരിടൈം ക്ലസ്റ്റർ രൂപപ്പെടുത്തുന്നതിനും പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതിലും ധാരണയായി. നോർവീജിയൻ കമ്പനികളുടെ നിക്ഷേപക സംഗമം ജനുവരിയിൽ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ സംഘത്തോടൊപ്പം ചേർന്ന മന്ത്രിമാരും നോർക്ക റസിഡന്റ് വൈസ് ചെയർമാർ പി.ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രതിനിധികളും ചീഫ് സെക്രട്ടറിയുമെല്ലാം അടുത്ത ദിവസങ്ങളിൽ നാട്ടിലെത്തും. വ്യവസായ മന്ത്രി പി.രാജീവ്, ആരോഗ്യമന്ത്രി വീണാ ജോർജ്, ചീഫ് സെക്രട്ടറി വി.പി.ജോയ്, ഒഎസ്ഡി വേണു രാജാമണി എന്നിവരടങ്ങിയ സംഘം വെൽഷ് ആരോഗ്യമന്ത്രി എലൂനെഡ് മോർഗനുമായും വെൽഷ് എൻഎച്ച്എസ് ചീഫ് നഴ്സിങ് ഓഫിസർ സൂ ട്രാങ്കുമായും ചർച്ച നടത്തി.

TAGGED:CM's foreign tripUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

News

പൈതൃകപ്പെരുമയിൽ കത്താറ ഫാല്‍ക്കണ്‍ മേള

August 22, 2022
News

ചാൾസ് മൂന്നാമൻ ബ്രിട്ടീഷ് രാജാവായി അധികാരമേറ്റു

September 10, 2022
News

‘എൽദോസ് കുന്നപ്പിള്ളി എംഎൽഎ ക്രൂരമായി മർദ്ദിച്ചു’; പീഡന പരാതിയില്‍ ഉറച്ച് യുവതി

October 11, 2022
News

കലാപഭൂമിയിൽ നിന്നും ആശ്വാസതീരത്ത്: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാവികസേന ജിദ്ദയിലെത്തിച്ചു

April 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?