EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എലൈറ്റ് ​ഗ്രൂപ്പ് ഹോൾഡിം​ഗുമായി സഹകരിച്ച് ചൈനീസ് ഓട്ടോഭീമൻ സൗഈസ്റ്റ് മോട്ടോർ യുഎഇയിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > എലൈറ്റ് ​ഗ്രൂപ്പ് ഹോൾഡിം​ഗുമായി സഹകരിച്ച് ചൈനീസ് ഓട്ടോഭീമൻ സൗഈസ്റ്റ് മോട്ടോർ യുഎഇയിലേക്ക്
Business

എലൈറ്റ് ​ഗ്രൂപ്പ് ഹോൾഡിം​ഗുമായി സഹകരിച്ച് ചൈനീസ് ഓട്ടോഭീമൻ സൗഈസ്റ്റ് മോട്ടോർ യുഎഇയിലേക്ക്

Web Desk
Last updated: August 12, 2024 6:38 PM
Web Desk
Published: August 12, 2024
Share

ദുബായ്: അതിവേഗം വളരുന്ന ദുബായ് ഓട്ടോമൊബൈൽ രംഗത്തേക്ക് ഒരു ചൈനീസ് ഓട്ടോഭീമൻ കൂടിയെത്തുന്നു. ചൈനയുടെ സൗഈസ്റ്റ് മോട്ടോർ കമ്പനിയാണ് എലൈറ്റ് ​ഗ്രൂപ്പ് ഹോൾഡിം​ഗുമായി സഹകരിച്ച് യുഎഇയിൽ പ്രവർത്തനം തുടങ്ങുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ICE, PHEV, BEV ഓപ്ഷനുകൾ ഉൾപ്പെടെ 13 അത്യാധുനിക മോഡൽ വണ്ടികൾ യുഎഇയിൽ അവതരിപ്പിക്കാനാണ് സൗഈസ്റ്റ് ​ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിൽ എസ്.യു.വികളുടേയും സെഡാനുകളുടേയും വൈവിധ്യമാ‍ർന്ന മോഡലുകളും ഉൾപ്പെടുന്നു.

സ്റ്റൈലിഷ് ഡിസൈൻ, ലേറ്റസ്റ്റ് ടെക്നോളജി ഫീച്ചറുകൾ, സുഖപ്രദമായ ഡ്രൈവിം​ഗ് എന്നിവയാണ് സൗഈറ്റ് മോട്ടോർ കാറുകളുടെ പ്രത്യേകതയെന്നും ഈസ് യുവർ ലൈവ് എന്ന ടാ​ഗ്‍ലൈനോടെ കമ്പനി അവതരിപ്പിക്കുന്ന കാറുകൾക്ക് യുഎഇയിൽ മികച്ച സാധ്യതയാണുള്ളതെന്നും എലൈറ്റ് ​ഗ്രൂപ്പ് ഹോൾഡിം​ഗ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

പ്രീമിയം മൊബിലിറ്റി വണ്ടികളുടെ ഒരു പുതിയ നിര തന്നെ കമ്പനി യുഎഇയിൽ അവതരിപ്പിക്കും. കരുത്തും ഇന്ധനക്ഷമതയും ഒത്തുചേർന്ന ഈ വാഹനങ്ങളുടെ ഇൻ്റലിജൻ്റ് ഷാസിയും അത്യാധുനികവും പ്രീമിയവുമായ ഇൻ്റീരിയർ കോക്ക്പിറ്റും എടുത്തു പറയേണ്ട സവിശേഷതകളാണ്. ലോകോത്തര നിലവാരത്തിലുള്ള റിസർച്ച് ആൻഡ് ഡെവല്പെമെന്റ് ടീമിൻ്റേയും വിതരണ ശൃംഖലയുടേയും പിൻബലവും സൗഈസ്റ്റ് മോട്ടോറിനുണ്ട്.

“സൗഈസ്റ്റ് മോട്ടോറുമായുള്ള ഈ പങ്കാളിത്തം ഞങ്ങളുടെ കസ്റ്റമേഴ്സിൻ്റെ താത്പര്യത്തിന് അനുസരിച്ച പുതിയ വാഹനങ്ങൾ അവതരിപ്പിക്കാൻ ഞങ്ങൾക്ക് സഹായമാകും. ഓട്ടോമൊബൈൽ രം​ഗത്തെ പുതിയ മാറ്റങ്ങൾക്ക് അനുസരിച്ച് ​ആ​​ഗോള ഓട്ടോമൊബൈൽ ബ്രാൻഡുകളുമായി സഹകരിക്കാനും അവയെ യുഎഇ വിപണിയിലേക്ക് എത്തിക്കാനും സാധിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് – എലൈറ്റ് ഗ്രൂപ്പ് ഹോൾഡിംഗ് പങ്കാളിയായ ടാമർ അബു ഖലഫ് പറഞ്ഞു.

അതിവേഗം വളരുന്ന യുഎഇ ഓട്ടോമൊബൈൽ വിപണിയിലേക്ക് എലൈറ്റ് ഗ്രൂപ്പ് ഹോൾഡിംഗുമായി സഹകരിച്ച് പ്രവേശിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സൗഈസ്റ്റ് മോട്ടോർ വൈസ് പ്രസിഡൻ്റ് കെ ചുവണ്ടെങ് പറഞ്ഞു. എലൈറ്റ് ​ഗ്രൂപ്പുമായുള്ള ഈ സംരംഭം ഞങ്ങൾക്ക് വളരെ പ്രധാനപ്പെട്ടതാണ്. അത്യാധുനിക ഓട്ടോമോട്ടീവ് സാങ്കേതിക വിദ്യ ഉപയോ​ഗിക്കുന്ന ഞങ്ങളുടെ കാറുകൾ യുഎഇയിലെ ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ട് ചുവണ്ടെങ് കൂട്ടിച്ചേർത്തു.

TAGGED:AutomobileCardubaiDubai AutomobileElite Group HoldingPremium CarsSoueast motorTraffic in UAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

Business

ബ്രിട്ടണിലെ വലിയ നെറ്റ് വർക്ക് ആവാൻ വോഡഫോൺ, ത്രീ യുകെയുമായി ഒന്നിക്കുന്നു

March 10, 2023
DiasporaEditoreal PlusNews

ഓണം ആഘോഷമാക്കി അമ്മമാർ; ആനന്ദനിറവിൽ തനിഷ്ക് ‘മാ’

September 16, 2024
News

‘ലോകം ഒരു കുടക്കീഴിലേക്ക്’; 27 പവലിയനുകളുമായി ഗ്ലോബൽ വില്ലേജ് ഒരുങ്ങുന്നു

August 7, 2022
Business

തകർന്നടിഞ്ഞ് ഇന്ത്യൻ രൂപ: നാട്ടിലേക്ക് പണമയക്കാനുള്ള ഓട്ടത്തിൽ പ്രവാസികൾ

August 30, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?