EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാനഡയിൽ വിദേശികൾക്ക് വീട് വാങ്ങുന്നതിന് വിലക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാനഡയിൽ വിദേശികൾക്ക് വീട് വാങ്ങുന്നതിന് വിലക്ക്
News

കാനഡയിൽ വിദേശികൾക്ക് വീട് വാങ്ങുന്നതിന് വിലക്ക്

News Desk
Last updated: January 2, 2023 9:58 AM
News Desk
Published: January 2, 2023
Share

വിദേശികൾക്ക് കാനഡയിൽ വീടു വാങ്ങുന്നതിന് വിലക്ക്. 2 വർഷത്തെ വിലക്ക് ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. തദ്ദേശീയർക്കു വാങ്ങാൻ വീട് ലഭ്യമല്ലാത്ത സാഹചര്യമുണ്ടായതോടെയാണു നടപടി. അഭയാർഥികൾക്കും പൗരന്മാരല്ലാത്ത സ്ഥിരതാമസക്കാർക്കും (പെർമനന്റ് റെസിഡന്റ്സ് – പിആർ) ഉൾപ്പെടെ ഇളവ് അനുവദിച്ചിട്ടുണ്ട്.

വേനൽക്കാല വസതികൾ ഉൾപ്പെടെയുള്ള വിശ്രമസ്ഥലങ്ങൾ വാങ്ങുന്നതിനു വിലക്കില്ല. 2021ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണു പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2 വർഷത്തെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തുന്ന കാര്യം വാഗ്ദാനം ചെയ്തത്. കനേഡിയൻ പൗരന്മാർക്ക് അപ്രാപ്യമായ തരത്തിൽ വസ്തുവില ഉയർന്നുനിൽക്കുകയായിരുന്നു അപ്പോൾ.

വാൻകൂവർ, ടൊറന്റോ പോലുള്ള സ്ഥലങ്ങളിൽ നോൺ റെസി‍ഡന്റ്സിനും ഒഴിഞ്ഞ വീടുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു. വിദേശികൾക്ക് വീടു വാങ്ങുന്നതിനു വിലക്കേർപ്പെടുത്തിയത് കാര്യമായ പ്രയോജനം ഉണ്ടാക്കുമെന്നു തോന്നുന്നില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസിയുടെ കണക്ക് പ്രകാരം ഇവർ കാനഡയുടെ ജനസംഖ്യയിൽ 5 ശതമാനത്തിൽ താഴെയാണ്. ആവശ്യത്തിന് അനുസരിച്ച് കൂടുതൽ വീടുകൾ നിർമിക്കുകയാണ് പരിഹാരമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

2030 ആകുമ്പോൾ 1.9 കോടി വീടുകൾ എങ്കിലും വേണ്ടിവരുമെന്ന് കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിങ് കോർപ്പറേഷൻ ജൂണിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. അതായത്, 58 ലക്ഷം പുതിയ വീടുകൾ നിർമിക്കേണ്ടി വരും. നിലവിൽ കരുതിയതിലും 35 ലക്ഷം അധികം വീടുകളാണിതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

TAGGED:buying homecanada
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

ശർക്കര ക്ഷാമം മൂലം ഉൽപാദനം നിലച്ചു: ശബരിമലയിൽ അപ്പം, അരവണ വിൽപനയ്ക്ക് നിയന്ത്രണം

December 23, 2023
News

ഐ.ടി പാര്‍ക്കുകളിലെ മദ്യവിതരണത്തിന് തീരുമാനം; പുതുക്കിയ മദ്യനയം ഉടന്‍ പ്രഖ്യാപിച്ചേക്കും

May 22, 2023
News

അയർലൻഡ്: പെട്രോൾ പമ്പിലെ സ്ഫോടനത്തിൽ ഏഴ് മരണം

October 8, 2022
News

യു എ ഇ യിൽ ഫോഗ് അലർട്ടുകൾ പ്രഖ്യാപിച്ചു

January 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?