EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുത്തുകൾക്കൊണ്ടുള്ള ബക്കർക്കയുടെ ചിത്രങ്ങൾ വൈറൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > കുത്തുകൾക്കൊണ്ടുള്ള ബക്കർക്കയുടെ ചിത്രങ്ങൾ വൈറൽ
Editoreal Plus

കുത്തുകൾക്കൊണ്ടുള്ള ബക്കർക്കയുടെ ചിത്രങ്ങൾ വൈറൽ

Web Editoreal
Last updated: January 29, 2023 1:01 PM
Web Editoreal
Published: January 29, 2023
Share

ക്ഷമയുടെ നെല്ലിപലക കാണുക എന്നൊക്കെ പറയുന്നത് വെറുതെയല്ല, അതെന്താണെന്ന് തൃശൂർ കൂർക്കഞ്ചേരി സ്വദേശി ബക്കർക്കയോട് ചോദിച്ചാൽ അറിയാം. ഓരോ ദിവസവും ‘ഡോട്ടു’കൾക്കൊണ്ട് ബക്കർക്ക വെള്ളപ്പേപ്പറുകളിൽ ചിത്രം വരയ്ക്കും. ദിവസങ്ങൾ പിന്നിടുമ്പോൾ ഈ കുത്തുകൾ ലക്ഷങ്ങളായി മാറും. ഇങ്ങനെ കുത്തുകൾകൊണ്ട്​ അത്ഭുതകരമായ ചിത്രങ്ങൾ സൃഷ്ടിക്കുകയാണ്​ ദുബായിൽ താമസമാക്കിയ അബൂബക്കർ എന്ന ബക്കർക്ക.

അഞ്ച്​ കൈവിരലുകളുള്ളവർക്ക്‌ വരെ നിരവധി കാര്യങ്ങളിൽ സഹായം ആവശ്യമായി വരാറുണ്ട്. എന്നാൽ നാല്​ വിരലുകളുമായി ബക്കർ വരച്ചെടുക്കുന്നത്​ കുത്തിട്ട വിസ്മയങ്ങളാണ്. ഒന്നര പതിറ്റാണ്ടുമുൻപ്​ അബുദാബിയിലുണ്ടായ അപകടത്തിലാണ് ബക്കറിന്‍റെ നടുവിരൽ നഷ്ടമായത്. പക്ഷെ, പേന പിടിക്കാൻ തള്ളവിരലും ചൂണ്ടുവിരലും തന്നെ ധാരാളം. ഇപ്പോഴും പൂർണമായും ശരിയായിട്ടില്ലാത്ത വലംകൈയിലാണ്​ ബക്കറിന്‍റെ കുത്തിട്ട ചിത്രങ്ങൾ പിറവിയെടുക്കുന്നത്​. സാധാരണ എ 3 സൈസിൽ ചിത്രങ്ങൾ വരച്ചുതീരണമെങ്കിൽ ഏകദേശം ഏഴ്​ ദിവസമെങ്കിലുമെടുക്കും. മൂഡ്​ അനുസരിച്ച്​ ദിവസവും 3-4 മണിക്കൂർ ഇരുന്നാണ്​ ബക്കർ വരയ്ക്കുക.

ഏകദേശം 50 ലക്ഷം കുത്തുകളാണ് യു എ ഇ വൈസ് ​പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ ചിത്രം വരച്ച്​ തീർക്കാൻ ബക്കർക്ക എ വൺ പേപ്പറിലിട്ടത്. മൂന്ന്​ അടി ഉയരവും അഞ്ച്​ അടി വീതിയുമുള്ള ഈ ചിത്രം വരച്ചുതീർക്കാൻ മൂന്ന്​ വർഷത്തോളമെടുത്തുവെന്ന് ബക്കർക്ക പറയുന്നു. 12ാം വയസിൽ തുടങ്ങിയതാണ്​ ബക്കർക്കയ്ക്ക് ‘ഡോട്ടു’കളോടുള്ള പ്രണയം. എല്ലാവരും സാധാരണ ചിത്രങ്ങൾ വരയ്ക്കുമ്പോൾ എല്ലാവരിൽ നിന്നും വ്യത്യസ്തമാകണമെന്ന ആഗ്രഹമാണ്​ ബക്കർക്കയെ കുത്തുകളുടെ ലോകത്തെത്തിച്ചത്​. ഇന്‍റർനെറ്റ്​ പോലുമില്ലാതിരുന്ന അക്കാലത്ത്​ വരയ്ക്കാൻ പഠിപ്പിച്ചതും പ്രചോദനം നൽകിയതും ബക്കർക്കയുടെ പിതാവാണ്​.

അന്ന് പുറത്തിറങ്ങിയിരുന്ന പത്രങ്ങളിലെ ചിത്രങ്ങൾ നിലവാരം കുറഞ്ഞവയായിരുന്നു. പലതും കുത്തുകൾ ചേർത്ത്​ കൂട്ടിവെച്ചത്​ പോലെ തോന്നുമായിരുന്നുവെന്ന് ബക്കർക്ക ഓർമിക്കുന്നു. കുത്തുകൾ ഇട്ട്​ ചിത്രം വരക്കുന്നതിനെപ്പറ്റിയുള്ള ചിന്തയിലേക്ക് എത്തിച്ചത്. ഏതോ പത്രത്തിൽ വന്ന പരസ്യത്തിന്‍റെ ചിത്രമാണ്​ ആദ്യം വരച്ചത്. ആ വരയുടെ ഫോട്ടോ ഇപ്പോഴും ബക്കർക്കയുടെ കൈവശമുണ്ട്. കളർ ചിത്രങ്ങൾ പെയിന്‍റ്​ ചെയ്​തെടുക്കുന്നതിനോട്​ ഒട്ടും താല്പര്യമില്ല.

പിന്നീട് പ്രവാസലോകത്തെത്തിയപ്പോഴും ബക്കർക്ക വരയെ ജീവിതത്തോട് ചേർത്ത് നിർത്തി. യുഎഇയിലെ ഏഴ്​ എമിറേറ്റുകളുടെയും ഭരണാധികാരികളുടെ ചിത്രം വരച്ച്​ അവർക്ക്​ നേരിൽ​ സമർപ്പിക്കണമെന്നത് ബക്കർക്കയുടെ വലിയ ആഗ്രഹമാണ്. ഫുജൈറ ഭരണാധികാരി ശൈഖ്​ ഹമദ്​ ബിൻ മുഹമ്മദ്​ അൽ ഷർഖിയുടെ ഡോട്ടുകൾ കൊണ്ടുള്ള ചിത്രം അദ്ദേഹത്തിന്​ നേരിൽ സമർപ്പിച്ചിരുന്നു. യുഎഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ മാതാവ്​ ശൈഖ ഫാത്തിമ ബിൻത്​ മുബാറഖിന്‍റെ ചിത്രവും ഇത്തരത്തിൽ വരച്ച് മറ്റൊരാൾ വഴി സമ്മാനിക്കാൻ സാധിച്ചുവെന്ന് ബക്കറിക്ക പറയുന്നു.

അന്ന്​ തന്നെ ​അബുദാബി കൊട്ടാരത്തിലേക്ക്​ വിളിച്ചുവരുത്തി അമൂല്യമാ​യ പാരിതോഷികവും ബക്കർക്കയ്ക്ക് ഭരണാധികാരി സമ്മാനിച്ചിരുന്നു. കൂടാതെ ഷാർജ ഭരണാധികാരി ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ ചിത്രം 16 ലക്ഷം കുത്തുകളിട്ട് എട്ട്​ മാസം കൊണ്ടാണ് വരച്ചത്​. ഇപ്പോൾ അജ്​മാൻ ഭരണാധികാരി ശൈഖ്​ ഹുമൈദ്​ ബിൻ റാശിദ്​ അൽ നുഐമിയുടെ ചിത്രരചനയ്ക്കായുള്ള പണിപ്പുരയിലാണ് ബക്കറിക്ക. അത് മാത്രമല്ല ശൈഖ്​ ഹുമൈദിന്‍റെയും മക്കളുടെയും ചിത്രം ഒറ്റ ഫ്രെയിമിൽ വരച്ച്​ തീർത്തിരുന്നു ബക്കറിക്ക.

ഹൗസ്​ ഡ്രൈവറായ ബക്കർ വീണുകിട്ടുന്ന ഇടവേളകളിലാണ്​ ചിത്രങ്ങൾ വരയ്ക്കുക. ഓരോ ചിത്രത്തിലെയും കുത്തുകളുടെ എണ്ണവും വ്യത്യസ്തമായിരിക്കും. ഡാർക്ക്​ ഷെയ്​ഡ്​ വരുമ്പോൾ കൂടുതൽ കുത്തുകൾ വേണ്ടി ചിത്രത്തിൽ ഉൾപ്പെടുത്തേണ്ടി വരും. ലൈറ്റ്​ ഷെയ്​ഡിന്​ കുറച്ച്​ കുത്തുകൾ മതിയാവുമെന്നും ബക്കർ പറയുന്നു. ചിത്രങ്ങളിലെ കുത്തുകൾ എണ്ണിത്തിട്ടപ്പെടുത്താൻ പുറത്ത് നിന്ന് നോക്കുന്ന ആർക്കും സാധിക്കില്ല. അതുകൊണ്ട് തന്നെ സ്ക്വയർ ഇഞ്ചിന്​ 2000-2500 ഡോട്ടുകൾ എന്ന കണക്കിലാണ്​ ബക്കർ കുത്തുകളുടെ എണ്ണം കണക്കാക്കുന്നത്​.

ഇത് ബക്കറിന് ഉപജീവന മാർഗം കൂടിയാണ്. അത്യാവശ്യക്കാർക്ക്​ ഓർഡർ സ്വീകരിച്ച്​ വരച്ച്​ കൊടുക്കുന്നുമുണ്ട്. തെയ്യത്തിന്‍റെ ചിത്രവും ബക്കറിക്കയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്​. ലുലു ഗ്രൂപ്പ്​ ചെയർമാൻ എം എ യൂസുഫലി അടക്കമുള്ളവർക്ക്​ അവരു​ടെ ചിത്രം വരച്ച്​ നേരിൽ സമ്മാനിച്ചിട്ടുണ്ടെന്നതും ബക്കറിക്കയുടെ ജീവിതത്തിലെ മറക്കാനാവാത്ത മുഹൂർത്തങ്ങളാണ്.

TAGGED:Aboobakkardotted drawingsSheikh Muhammed
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

Editoreal PlusNewsReal Talk

​ഗവർണർക്ക് പിന്നിൽ രാഷ്ട്രീയം, ലക്ഷ്യം സർക്കാരിനെ അട്ടിമറിക്കാൻ; ​അനന്തമായി നീളുന്ന പോര്

August 18, 2022
Editoreal PlusNews

മിൻസയ്ക്ക് കണ്ണീരോടെ വിട…

September 14, 2022
Editoreal PlusNews

ട്രാഫിക് കുരുക്ക്; രോഗിക്ക് വേണ്ടി ആശുപത്രിയിലേക്ക് ഓടിയെത്തിയ ഡോക്ടർ വൈറൽ ആകുന്നു

September 12, 2022
Editoreal PlusNews

‘ഒരു കുട്ടിയെ പോറ്റാൻ ഒരു ​ഗ്രാമം’; ഇന്ന് ലോക മാനവിക ദിനം

August 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?