കുവൈത്തിലേക്ക് ആടുകളെ കയറ്റി അയയ്ക്കുന്നത് കുറയ്ക്കാൻ ഓസ്ട്രേലിയ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഓസ്ട്രേലിയൻ പാർലമെന്റ് സമ്മേളനത്തിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ട്. കൂടാതെ ഓസ്ട്രേലിയൻ കൃഷി മന്ത്രി മുറെ വാട്ട് ഇക്കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ജീവനുള്ള ആടുകളെ കയറ്റുമതി ചെയ്യുന്നത് ക്രമേണ അവസാനിപ്പിക്കാനാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനം. എന്നാൽ നിരവധി പേർ ഇതിനെ എതിർത്ത് രംഗത്ത് വന്നു. യാത്രക്കിടയിൽ മൃഗങ്ങൾ കൊല്ലപ്പെടുന്നതാണ് മാറണമെങ്കിൽ അതിന് പരിഹാരം കാണുകയാണ് വേണ്ടതെന്ന് ഇവർ ചൂണ്ടിക്കാട്ടി.
അതേസമയം വിഷയത്തിൽ ഉറച്ചു നിൽക്കുന്നതായി കൃഷി മന്ത്രി വ്യക്തമാക്കി. ആസ്ട്രേലിയൻ ആടുകളുടെ ഏറ്റവും വലിയ ഇറക്കുമതി വിപണികളിലൊന്നാണ് കുവൈറ്റ്. എന്നാൽ ആസ്ട്രേലിയയിൽ നിന്നും ആടുകളുടെ വരവ് കുറഞ്ഞാൽ കുവൈറ്റിന് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരും.