ഉക്രൈനും റഷ്യയും തമ്മിലുള്ള സംഘർഷത്തിൻ്റെ പേരിൽ റഷ്യക്ക് ഏർപ്പെടുത്തിയ ഉപരോധം വിനോദസഞ്ചാരികളെ ബാധിക്കില്ലെന്ന് ഓസ്ട്രേലിയൻ പ്രതിരോധമന്ത്രി റിച്ചാർഡ് മാർലെസ് അറിയിച്ചു. ഉപരോധം ഏർപ്പെടുത്തിയതിന് ശേഷം റഷ്യയിലേക്ക് ബ്ലോക്സസൈറ്റ് ഉൾപ്പെടെ അലുമിനിയം അയിരുകളുടെ കയറ്റുമതി ഓസ്ട്രേലിയ നിരോധിച്ചിരുന്നു.
“റഷ്യൻ വിനോദസഞ്ചാരികളെയോ റഷ്യയിലെ ജനതയെയോ അല്ല മറിച്ച് അവിടുത്തെ സർക്കാരിനെയാണ് ഉപരോധം കൊണ്ട് ലക്ഷ്യമിടുന്നത് ” – മാർലെസ് പറഞ്ഞു. അതേസമയം ഉക്രൈന് കൂടുതൽ ബുഷ്മാസ്റ്ററുകളും മറ്റ് സംരക്ഷിത വാഹനങ്ങളും ഓസ്ട്രേലിയയിലെ ഉക്രൈൻ അംബാസിഡർ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഇത് മാർലെസ് വിസമ്മതിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.