പത്തനംതിട്ടയിലെ റാന്നിയില്‍ എടിഎം കാര്‍ഡ് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ എ.ടി.എമ്മിന്റെ മുന്‍വശം തകര്‍ന്നു. ഫെഡറല്‍ ബാങ്കിലെ ഉദിമൂട് ശാഖയിലെ എടിഎം ആണ് തകര്‍ന്നത്.
തോപ്പില്‍ ചാര്‍ലി എന്നയാള്‍ അഞ്ഞൂറ് രൂപ പിന്‍വലിക്കാനായാണ് എടിഎമ്മില്‍ എത്തിയത്. എന്നാല്‍ എടിഎം കാര്‍ഡ് മെഷീനില്‍ കുടുങ്ങി. ഇത് പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ മെഷീന്റെ മുന്‍വശം പുറത്തേക്ക് വീഴുകയായിരുന്നു.
തകര്‍ക്കപ്പെട്ട നിലയിലാണ് എടിഎം കണ്ടെത്തിയത്. മോഷണ ശ്രമം ആണെന്നും സംശയമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എടിഎം തകര്‍ക്കപ്പെട്ടത് എങ്ങനെയാണെന്ന് വ്യക്തമായത്.