ദുബായ്: നടൻ ആസിഫ് അലി ഫാൻസ് ദുബായ് കൂട്ടായ്മയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ദുബായിൽ ശനിയാഴ്ച നടന്ന ചടങ്ങിൽ നടൻ ആസിഫ് അലിയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്. ആസിഫ് അലിയെയും അദ്ദേഹത്തിന്റെ സിനിമകളെയും സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാനും നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിനു തങ്ങളാൽ ആവുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനുമാണ് കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികളായ സഞ്ജയ് ഹാരിസ്, മനാഫ് അബ്ദുള്ള, കീർത്തി നിജിൻ, വിഷ്ണു എന്നിവർ അറിയിച്ചു.
സമൂഹത്തെയും പ്രത്യേകിച്ച് യുവതലമുറയെയും തകർക്കുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ കൂട്ടായ്മ ശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും സിനിമ മേഖലയിലെ ലഹരി ഉപയോഗം തുടച്ചു നീക്കാനുള്ള എല്ലാ ശ്രമങ്ങളിലും ഒന്നിച്ചു നിൽക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
അനൂറ മാതായി,ഹരിഫ് തങ്ങൾ,ഘുറൈസ് ഖാൻ, ഷീന നായർ തുടങ്ങി ദുബായിലെ കലാ സാംസ്കാരിക സാഹിത്യ രംഗത്തെ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു .