ഏഷ്യാ കപ്പില്‍ ഇന്ത്യ ഇന്ന് ഹോങ്കോങിനെ നേരിടും. രാത്രി 7.30നാണ് മല്‍സരം. ആദ്യ മല്‍സരത്തില്‍ പാകിസ്താനെതിരേ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഹോങ്കോങിനെതിരേ അനായാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ആദ്യ മല്‍സരത്തില്‍ നിന്ന് കാര്യമായ മാറ്റമില്ലാതെയാണ് ടീമിനെ പ്രഖ്യാപിക്കുക.
കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരേ അഫ്ഗാനിസ്ഥാന്‍ ഏഴ് വിക്കറ്റിന് ജയിച്ചു. 128 എന്ന ചെറിയ ലക്ഷ്യം 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ മറികടക്കുകയായിരുന്നു. 17 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താവാതെ നിന്ന നജീബുള്ളയാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇബ്രാഹിം സദ്രാന്‍ 42 റണ്‍സെടുത്തു.
നേരത്തെ മൂജീബ്, റാഷിദ് ഖാന്‍ എന്നിവരുടെ സൂപ്പര്‍ ബൗളിങിലാണ് അഫാഗന്‍ ബംഗ്ലാദേശിനെ 127 റണ്‍സിന് പുറത്താക്കിയത്. ഇരുവരും മൂന്ന് വീതം വിക്കറ്റ് നേടി. ജയത്തോടെ അഫ്ഗാന്‍ സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചു. ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയെയും അഫ്ഗാന്‍ പരാജയപ്പെടുത്തിയിരുന്നു.