EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ബോർഡർ താണ്ടി അരിക്കൊമ്പൻ; തമിഴ്നാട് വനമേഖലയിൽ പോയി തിരിച്ചെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ബോർഡർ താണ്ടി അരിക്കൊമ്പൻ; തമിഴ്നാട് വനമേഖലയിൽ പോയി തിരിച്ചെത്തി
News

ബോർഡർ താണ്ടി അരിക്കൊമ്പൻ; തമിഴ്നാട് വനമേഖലയിൽ പോയി തിരിച്ചെത്തി

അരിക്കൊമ്പന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ചിന്നക്കനാലിലെ മറ്റുള്ള കാട്ടാനകൾ. അരിക്കൊമ്പനൊപ്പമുള്ള പിടിയാനയും കുട്ടിയാനയും ചിന്നക്കനാൽ ഭാഗത്ത് തുടർച്ചയായി സഞ്ചരിക്കുന്നുണ്ട്

Web Desk
Last updated: May 2, 2023 6:55 AM
Web Desk
Published: May 2, 2023
Share

ഇടുക്കി; പെരിയാർ കടുവ സങ്കേതത്തിലേക്ക് തുറന്നു വിട്ട അരിക്കൊമ്പൻ തമിഴ്നാട് അതിർത്തി താണ്ടിയതായി വനംവകുപ്പ്. അരിക്കൊമ്പനെ ധരിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വഴിയാണ് ആനയുടെ സഞ്ചാരദിശ വനംവകുപ്പിന് കിട്ടുന്നത്.

പെരിയാർ കടുവ സങ്കേതത്തിലെ മേദകാനത്തിനും സീനിയോറടയ്ക്കും ഇടയിലുള്ള സ്ഥലത്താണ് അരിക്കൊമ്പനെ തുറന്നു വിട്ടത്. മയക്കുവെടിയുടെ ആലസ്യം പൂർണമായി മാറിയതോടെ അരിക്കൊമ്പൻ സാധാരണ നിലയിലേക്ക് വന്നിട്ടുണ്ട്. ഇന്നലെ ഒന്നരകിലോമീറ്ററോളം നടന്ന ആന ഇന്നത്തേക്ക് ഏഴ് കിലോമീറ്റർ ദൂരം കൂടി മുന്നോട്ട് പോയാണ് തമിഴ്നാട് വനമേഖലയിലേക്ക് പ്രവേശിച്ചത്.

വണ്ണാത്തിപ്പാറ എന്ന സ്ഥലത്ത് നിന്നാണ് റേഡിയോ കോളറിൽ നിന്നും രാവിലെയുള്ള സിഗ്നൽ കിട്ടിയത്. മേഘമല വന്യജീവിസങ്കേതത്തിൻ്റെ ഭാഗമാണ് വണ്ണാത്തിപ്പാറ. ചുരുളി വൈദ്യുതിപദ്ധതി പ്രദേശമാണിത്. പിന്നീട് വന്ന സിഗ്നലുകൾ പരിശോധിച്ചപ്പോൾ ഇവിടെ നിന്നും അരിക്കൊമ്പൻ തിരികെ പെരിയാർ കടുവ സങ്കേതത്തിലേക്ക് നടക്കാൻ തുടങ്ങിയിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

നിലവിൽ ഒരു മണിക്കൂർ ഇടവേളയിൽ റേഡിയോ കോളറിൽ നിന്നും സിഗ്നലുകൾ വരുന്നുണ്ട്. ഇന്ന് മുതൽ ഇതിൻ്റെ ഇടവേള രണ്ട് മണിക്കൂറാക്കി വർധിപ്പിക്കും വരും ദിവസങ്ങളിൽ ഈ ഇടവേള കൂട്ടി. ദിവസത്തിൽ ഒരു തവണ മാത്രം സിഗ്നൽ വരുന്ന രീതിയിൽ റേഡിയോ കോളർ സജ്ജീകരിക്കും. റേഡിയോ കോളറിൻ്റെ ബാറ്ററി പരമാവധി സംരക്ഷിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

അതേസമയം അരിക്കൊമ്പന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ചിന്നക്കനാലിലെ മറ്റുള്ള കാട്ടാനകൾ. അരിക്കൊമ്പനൊപ്പമുള്ള പിടിയാനയും കുട്ടിയാനയും ചിന്നക്കനാൽ ഭാഗത്ത് തുടർച്ചയായി സഞ്ചരിക്കുന്നുണ്ട്. അരിക്കൊമ്പൻ പോയതോടെ ചിന്നക്കന്നാലിലുണ്ടായിരുന്ന രണ്ട് കാട്ടാനക്കൂട്ടവും ഇപ്പോൾ ഒരുമിച്ചാണ് നീങ്ങുന്നത്. ചക്കക്കൊമ്പനും ഇപ്പോൾ സംഘത്തോടൊപ്പം ഉണ്ട്.

TAGGED:arikombanchinakkanalelephantperiyartusker
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മുഹമ്മദ് ഷിയ അൽ സുഡാനി ഇറാനിലെ പുതിയ പ്രസിഡൻ്റ്

October 29, 2022
News

ലോകകപ്പ് സ്റ്റേഡിയത്തിൽ പുകയിലയ്ക്കും ഇ-സിഗരറ്റിനും നിരോധനം

November 14, 2022
News

കൊച്ചി ഡിഎൽഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും; രോ​ഗം കുടിവെളളത്തിലൂടെയെന്ന് സംശയം

June 18, 2024
News

എം ടി ഇനി സ്മൃതി പഥത്തിൽ ഉറങ്ങും; ജനഹൃദയങ്ങളിൽ ജീവിക്കും

December 26, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?