EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കണ്ടെത്താനുള്ള ശ്രമം വിഫലം: ആലുവയില്‍ കാണാതായ അഞ്ചുവയസുകാരി കൊല്ലപ്പെട്ടു; മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കണ്ടെത്താനുള്ള ശ്രമം വിഫലം: ആലുവയില്‍ കാണാതായ അഞ്ചുവയസുകാരി കൊല്ലപ്പെട്ടു; മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ 
News

കണ്ടെത്താനുള്ള ശ്രമം വിഫലം: ആലുവയില്‍ കാണാതായ അഞ്ചുവയസുകാരി കൊല്ലപ്പെട്ടു; മൃതദേഹം ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ 

Web News
Last updated: July 29, 2023 12:49 PM
Web News
Published: July 29, 2023
Share

ആലുവയില്‍ കാണാതായ അഞ്ചുവയസുകാരി കൊല്ലപ്പെട്ട നിലയില്‍. ആലുവ മാര്‍ക്കറ്റിന് പിന്‍വശത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചത് തട്ടിക്കൊണ്ട് പോയ കുട്ടി തന്നെയാണെന്ന് പൊലീസ് പറഞ്ഞു.

ആലുവയില്‍ തട്ടിക്കൊണ്ടു പോയ അഞ്ചു വയസുകാരിയെ സക്കീര്‍ എന്നയാള്‍ക്ക് കൈമാറിയതായി നേരത്തെ പ്രതി പറഞ്ഞിരുന്നു. തനിക്ക് വേറൊന്നും അറിയില്ലെന്നും പ്രതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ആലുവ ഫ്‌ളൈ ഓവറിന് താഴെ വെച്ചാണ് ഇയാള്‍ കുട്ടിയെ കൈമാറിയതെന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

അസം സ്വദേശിയായ അസ്ഫാക്ക് ആണ് കുട്ടിയെ ഇന്നലെ തട്ടിക്കൊണ്ട് പോയത്. അസ്ഫാക്ക് കുട്ടിക്ക് ജ്യൂസ് വാങ്ങി നല്‍കിയാണ് തട്ടിക്കൊണ്ട് പോയത്. പ്രതി പോയ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ബീഹാര്‍ സ്വദേശികളുടെ മകളാണ് മരിച്ച കുട്ടി. തായിക്കാട്ടുകര യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. നാല് വര്‍ഷമായി കുട്ടിയും കുടുംബവും ചൂര്‍ണിക്കര പഞ്ചായത്തിലെ ഗാരാഷിന് സമീപം വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇന്നലെ മുതല്‍ ആണ് അസ്ഫാക്ക് ദമ്പതികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ താമസിക്കാന്‍ എത്തിയത്.

TAGGED:aluvabiharfound chandnimissing case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ഗുരുവായൂരിലെ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം വിഷുവിന്

April 12, 2023
News

പുല്ലുപാറയ്ക്ക് സമീപം KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു

January 6, 2025
News

പ്രസവിച്ചു കിടന്ന യുവതിയെ സിറിഞ്ചിൽ വായു കുത്തിവച്ച് കൊല്ലാൻ ശ്രമം; ഭർത്താവിൻ്റെ പെൺസുഹൃത്ത് അറസ്റ്റിൽ

August 4, 2023
News

സ്വർണ, വജ്രാഭരണങ്ങളുടെ പ്രദർശനത്തിന് കുവൈത്തിൽ തുടക്കമായി

December 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?