EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പെരിയാറിൽ നിന്നും തമിഴ്നാട് അതി‍ർത്തിയിലേക്ക് നീങ്ങി അരിക്കൊമ്പൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പെരിയാറിൽ നിന്നും തമിഴ്നാട് അതി‍ർത്തിയിലേക്ക് നീങ്ങി അരിക്കൊമ്പൻ
News

പെരിയാറിൽ നിന്നും തമിഴ്നാട് അതി‍ർത്തിയിലേക്ക് നീങ്ങി അരിക്കൊമ്പൻ

മുല്ലയാറും പെരിയാറും സംഗമിക്കുന്ന മുല്ലക്കൊടി ഭാഗത്താണ് അരിക്കൊമ്പനുള്ളത്. അരിക്കൊമ്പനെ ഇറക്കി വിട്ട സ്ഥലത്തിന് സമീപത്തൊന്നും ജനവാസമില്ല.

Web Desk
Last updated: April 30, 2023 11:16 AM
Web Desk
Published: April 30, 2023
Share
അരിക്കൊമ്പൻ

ഇടുക്കി: ഇന്ന് പുല‍‍ർച്ചെ പെരിയാ‍ർ വനത്തിനുള്ളിലേക്ക് തുറന്നു വിട്ട കാട്ടാന അരിക്കൊമ്പൻ്റെ ആരോ​ഗ്യനില തൃപ്തികരമെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥ‍ർ. അരിക്കൊമ്പന് ആവശ്യമായ ചികിത്സ നൽകിയ ശേഷമാണ് ഇന്നലെ പെരിയാ‍റിലെ കടുവ സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നു വിട്ടത്. ആനയെ കാട്ടിലേക്ക് വിട്ട ശേഷം പുലർച്ചെയോടെ തന്നെ വനംവകുപ്പ് സംഘം തിരിച്ചെത്തിയിരുന്നു. അരിക്കൊമ്പനെ ധരിപ്പിച്ച റേഡിയോ കോളറിൽ നിന്നും സിഗ്നലുകൾ ലഭ്യമായി തുടങ്ങിയതായും വനംവകുപ്പ് അറിയിച്ചു.

തുറന്നു വിട്ട ഭാഗത്ത് നിന്നും ഒന്നര കിലോമീറ്റർ മാറി തമിഴ്നാട് അതിർത്തിയോട് ചേർന്ന ഭാഗത്താണ് ഏറ്റവും ഒടുവിൽ അരിക്കൊമ്പനെ ട്രാക്ക് ചെയ്തിരിക്കുന്നത്. തമിഴ്നാട് അതിർത്തി കടന്നാൽ പിന്നെ അവിടുത്തെ തോട്ടം മേഖലയിലേക്കാവും അരിക്കൊമ്പൻ ചെന്നു കേറുക. മുല്ലയാറും പെരിയാറും സംഗമിക്കുന്ന ഇടമാണ് മുല്ലക്കൊടി. ഈ ഭാഗത്താണ് അരിക്കൊമ്പനുള്ളത് അരിക്കൊമ്പനെ ഇറക്കി വിട്ട സ്ഥലത്തിന് സമീപത്തൊന്നും ജനവാസമില്ല. ചിന്നക്കന്നാലിനെ ഇളക്കി മറിച്ചു നടന്ന അരിക്കൊമ്പൻ സമാന ഭൂപ്രകൃതിയുള്ള പെരിയാറിൽ സുരക്ഷിതനായിരിക്കും എന്നാണ് വനംവകുപ്പിൻ്റെ പ്രതീക്ഷൽ

മയക്കുവെടിയുടേയും ശേഷം രക്ഷപ്പെടാൻ നടത്തിയ പരാക്രമങ്ങളേയും തുടർന്ന് ക്ഷീണത്തിലായ ആന പൂർണ ആരോഗ്യം വീണ്ടെടുത്ത ശേഷമായിരിക്കും പെരിയാറിൽ കാര്യമായ സഞ്ചാരം തുടങ്ങുക. ആനയുടെ മുറിവിലെല്ലാം വേണ്ട മരുന്നും പരിചരണവും നൽകിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഫെബ്രുവരി 21-നാണ് ചിന്നക്കന്നാലിലെ ജനവാസമേഖലയിൽ ഇറങ്ങി വ്യാപകനാശം വിതയ്ക്കുന്ന അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കുങ്കിയാനയാക്കി മാറ്റാൻ സ‍ർക്കാർ ഉത്തരവിട്ടത്. എന്നാൽ ഇതിനെതിരെ ഹൈക്കോടതിയിൽ ഹർജ്ജി വന്നതോടെ ദൗത്യം ത്രിശങ്കുവിലായി അരിക്കൊമ്പനെ കുങ്കിയാക്കുന്നതിനെതിരെ ഹൈക്കോടതി നിലപാട് എടുത്തതോടെ ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാറിലെ ഉൾവനത്തിലേക്ക് മാറ്റാൻ സ‍ർക്കാർ തീരുമാനിക്കുകയായിരുന്നു.

TAGGED:arikombanelephantforest departmentforest officialsidukkiidukkioperiyarwild
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ദുബായ് മെട്രോ; ബ്ലൂ ലൈനിന് അനുമതി നല്‍കി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം

November 24, 2023
News

യുഎഇയിൽ ഫോഗ് അലർട്ട് പ്രഖ്യാപിച്ചു

November 13, 2022
News

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: സുരക്ഷാ സേന നാല് ഭീകരരെ വധിച്ചു

October 5, 2022
News

പത്താൻ സിനിമ സൗദിയിൽ ഈ മാസം 25ന് റിലീസ് ചെയ്യും

January 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?