EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കി, പടിയിറങ്ങുന്നത് ചാരിതാര്‍ത്ഥ്യത്തോടെയെന്ന് ആന്റണി രാജു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കി, പടിയിറങ്ങുന്നത് ചാരിതാര്‍ത്ഥ്യത്തോടെയെന്ന് ആന്റണി രാജു
News

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കി, പടിയിറങ്ങുന്നത് ചാരിതാര്‍ത്ഥ്യത്തോടെയെന്ന് ആന്റണി രാജു

Web News
Last updated: December 24, 2023 11:54 AM
Web News
Published: December 24, 2023
Share

മന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത് ചാരിതാര്‍ത്ഥ്യത്തോടെയാണെന്ന് ആന്റണി രാജു. പടിയിറങ്ങുന്നതിന് മുമ്പ് കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ ജീവനക്കാരുടെയും ഇന്നലെ വരെയുള്ള മുഴുവന്‍ ശമ്പളവും കൊടുത്തു തീര്‍ത്തുകൊണ്ടാണെന്ന് ആന്റണി രാജു പറഞ്ഞു.

ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടുന്ന ഗതാഗത വകുപ്പായിരുന്ന ഞാന്‍ ഭരിച്ചിരുന്നത്. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന വകുപ്പാണിത്. എങ്കിലും ഇന്ന് എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്. കാരണം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം പൂര്‍ണമായി കൊടുക്കാന്‍ സാധിച്ചു. കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം 30നാണല്ലോ കൊടുക്കേണ്ടത്. പക്ഷെ അത് ഇന്നലെക്കൊണ്ടു തന്നെ കൊടുത്തു തീര്‍ത്തു. ഒരു രൂപ പോലും ശമ്പള കുടിശ്ശിക ഇല്ലാതെയാണ് മന്ത്രിസ്ഥാനത്തുനിന്ന് ഇറങ്ങാന്‍ കഴിയുന്നത് എന്നതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്,’ ആന്റണി രാജു പറഞ്ഞു.

പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിക്കൊണ്ട് സര്‍ക്കാര്‍ പ്രത്യേകമായ സഹായം നല്‍ലകി ഇന്നലെ രാത്രിക്ക് മുമ്പ് തന്നെ കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഇതുവരെയുള്ള മുഴുവന്‍ ശമ്പള കുടിശ്ശികയും ക്രിസ്തുമസിന് മുമ്പുതന്നെ കൊടുത്തു തീര്‍ത്തത് എന്നും ആന്റണി രാജു പറഞ്ഞു.

കെഎസ് ആര്‍ടിസി ജീവനക്കാര്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നവരാണെന്നാണ് ജനങ്ങളുടെ ധാരണ. ഈ മാസം കെഎസ്ആര്‍ടിസിക്ക് 121 കോടിയുടെ സഹായമാണ് നല്‍കിയത്. അതുകൊണ്ടു തന്നെ നല്ല ഒരു ബേസ് ഇപ്പോള്‍ കെ.എസ്ആര്‍ടിസിക്ക് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് മുന്നോട്ട് പോകാന്‍ കഴിയുന്ന അവസ്ഥയിലാണ് കെഎസ്ആര്‍ടിസി നിലവിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

TAGGED:antony rajuksrtc
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

പെറ്റ ഉമ്മയുടെ കണ്ണീർ തുടച്ച് ഐക്യകേരളം: റഹീമിൻ്റെ മോചനത്തിനുള്ള പണം എംബസിക്ക് കൈമാറും

April 12, 2024
News

നെഹ്‌റു ട്രോഫി വള്ളംകളി: അഥിതിയായി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി

August 27, 2022
News

കേരളവുമായി വിവിധ ബിസിനസ് മേഖലകളിൽ സഹകരണം മെച്ചപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയ

January 20, 2023
News

യു.എ.ഇയിൽ മൂടൽമഞ്ഞിന് സാധ്യത; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

January 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?