EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബിബിസി ഡോക്യുമെൻ്ററി ട്വീറ്റ് വിവാദം; പാർട്ടി പദവികൾ രാജിവച്ച് അനിൽ ആൻ്റണി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബിബിസി ഡോക്യുമെൻ്ററി ട്വീറ്റ് വിവാദം; പാർട്ടി പദവികൾ രാജിവച്ച് അനിൽ ആൻ്റണി
News

ബിബിസി ഡോക്യുമെൻ്ററി ട്വീറ്റ് വിവാദം; പാർട്ടി പദവികൾ രാജിവച്ച് അനിൽ ആൻ്റണി

News Desk
Last updated: January 25, 2023 6:45 AM
News Desk
Published: January 25, 2023
Share

ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പങ്കുണ്ടെന്ന് ആരോപിക്കുന്ന ബിബിസി ഡോക്യുമെൻ്ററിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന കോൺഗ്രസിൻ്റെ ഔദ്യോഗിക നിലപാടിൽ നിന്ന് മാറി വിവാദ ട്വീറ്റ് നടത്തിയ അനിൽ ആൻ്റണി പാർട്ടി പദവികളിൽനിന്ന് രാജിവച്ചു. ട്വിറ്ററിലൂടെയാണ് രാജിക്കാര്യം അനിൽ പുറത്തുവിട്ടത്. കെപിസിസി ‍ഡിജിറ്റിൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽമീഡിയ നാഷനൽ കോ ഓർഡിനേറ്ററുമായിരുന്നു അനിൽ. അഭിപ്രായ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പാണെന്ന കുറ്റപ്പെടുത്തലോടെയാണ് അനിലിൻ്റെ രാജി.

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻ്റണിയുടെ മകനായ അനിൽ കെ.ആൻ്റണി ബിബിസിക്കെതിരെ പോസ്റ്റ് ചെയ്ത ട്വീറ്റ് പാർട്ടിക്കുള്ളിൽ വൻ വിവാദമായിരുന്നു. ഇന്ത്യയിലുള്ളവർ ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ വീക്ഷണത്തിനു മുൻതൂക്കം നൽകുന്നത് അപകടകരമാണെന്നും രാജ്യത്തിൻ്റെ പരമാധികാരത്തിനു തുരങ്കം വയ്ക്കുന്ന നടപടിയാണെന്നുമായിരുന്നു അനിലിൻ്റെ ട്വീറ്റ്.

ഡിജിറ്റൽ സെല്ലിൻ്റെ പുനഃസംഘടന നടത്താനിരിക്കെ ഏതെങ്കിലും വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്കു പാർട്ടിയുമായി ബന്ധമില്ലെന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കുകയും ചെയ്തു. അനിലിൻ്റെ നിലപാട് തള്ളിക്കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ അടക്കമുള്ളവർ രംഗത്തുവന്നിരുന്നു.

TAGGED:Anil AntonyBBC documentaryIndia The Modi Question
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

You Might Also Like

News

ഖത്തറിൽ ഭക്ഷ്യ ഭദ്രതയ്ക്ക് ഏകജാലക വിദ്യ

February 5, 2023
News

ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം;പൂർണരൂപം SITക്ക് കൈമാറണം

September 10, 2024
News

‘ഇത് ചരിത്രം’, ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങൾ ആദ്യമായി സൗദിയിൽ സന്ദർശനം നടത്തി.

March 1, 2023
News

രാജീവ് ഗാന്ധി വധക്കേസ് പ്രതി മരുകന്റെ ജീവന്‍ അപകടത്തില്‍; തമിഴ്‌നാട് സര്‍ക്കാരിന് നളിനിയുടെ കത്ത്

February 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?