EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രതിയെ പിടികൂടിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല; അസം സ്വദേശി തട്ടിക്കൊണ്ടു പോയ അഞ്ചു വയസുകാരിക്കായി വ്യാപക തിരച്ചില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്രതിയെ പിടികൂടിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല; അസം സ്വദേശി തട്ടിക്കൊണ്ടു പോയ അഞ്ചു വയസുകാരിക്കായി വ്യാപക തിരച്ചില്‍
News

പ്രതിയെ പിടികൂടിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല; അസം സ്വദേശി തട്ടിക്കൊണ്ടു പോയ അഞ്ചു വയസുകാരിക്കായി വ്യാപക തിരച്ചില്‍

Web News
Last updated: July 29, 2023 3:02 AM
Web News
Published: July 29, 2023
Share

ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരിയെ ഇതുവരെയും കണ്ടെത്താനായില്ല. കുട്ടിയ്ക്കായി വ്യാപക തിരച്ചില്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രതിയായ അസം സ്വദേശി അസ്ഫക് ആലത്തെ പൊലീസ് പിടികൂടിയെങ്കിലും ഇയാളുടെ കയ്യില്‍ നിന്നും വിവരങ്ങള്‍ ഒന്നും ലഭിച്ചില്ല. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ജ്യൂസ് വാങ്ങി നല്‍കി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്.

ഇന്നലെ വൈകിട്ട് 5 മണിക്ക് ആലുവ സീമാസ് പരിസരത്ത് പ്രതിയെ കുട്ടിയുമായി കണ്ടെന്ന് കെഎസ്ആര്‍ടിസി ജീവനക്കാരില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തൃശ്ശൂരിലേക്കുള്ള ബസില്‍ കുട്ടിയുമായി കയറിയ പ്രതി ആലുവയില്‍ തന്നെ കുട്ടിയുമായി ഇറങ്ങിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിയെ പിടികൂടുമ്പോള്‍ മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

ബീഹാര്‍ സ്വദേശികളുടെ അഞ്ചുവയസ്സുള്ള കുട്ടിയെ അസം സ്വദേശിയാണ് കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടു പോയത്. ബീഹാര്‍ സ്വദേശികളായ മഞ്ജയ്-നീത ദമ്പതികളുടെ മകള്‍ ചാന്ദ്‌നിയെ ആണ് അസ്ഫക് തട്ടിക്കൊണ്ടു പോയത്. കുട്ടിയെ മറ്റൊരാള്‍ കൂട്ടിക്കൊണ്ട് പോകുന്നത് കണ്ടവര്‍ വിളിച്ചു പറയുകയായിരുന്നുവെന്നും ദമ്പതികള്‍ മാധ്യമങ്ങളോട് പറഞ്ഞു.

തായിക്കാട്ടുകര യുപി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ചാന്ദ്‌നി. നാല് വര്‍ഷമായി ദമ്പതികള്‍ ചൂര്‍ണിക്കര പഞ്ചായത്തിലെ ഗാരാഷിന് സമീപം വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇന്നലെ മുതല്‍ ആണ് അസ്ഫാക്ക് ദമ്പതികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ താമസിക്കാന്‍ എത്തിയത്.

TAGGED:aluvamissing case
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

യു എ ഇ യിൽ താപനില കുറയും

February 10, 2023
News

ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയ്ക്ക് ദുബായിൽ തുടക്കമായി

April 8, 2023
EntertainmentNews

‘ദ കേരള സ്റ്റോറി’ നിരോധിച്ചിട്ടില്ല; ആളില്ലാത്തതുകൊണ്ട് തീയേറ്റര്‍ ഉടമകള്‍ തന്നെ പിന്‍വലിച്ചു; തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

May 16, 2023
News

ഫേഷ്യൽ ബയോമെട്രിക് പേയ്‌മെന്റ് സംവിധാനത്തിന് തുടക്കമിട്ട് ഖത്തർ നാഷനൽ ബാങ്ക്

January 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?