EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്
News

നിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്

Web Desk
Last updated: March 3, 2026 6:10 PM
Web Desk
Published: March 3, 2026
Share

ദില്ലി: പല വിമാനക്കമ്പനികളും ഭാഗീകമായി സർവ്വീസ് പുനരാരംഭിച്ചതോടെ ജിസിസിയിലെ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയവരും യാത്ര അനിശ്ചിതമായി നീണ്ടു പോകുന്നവരും നാട്ടിലേക്ക് എത്തി തുടങ്ങി. ഇൻഡിഗോ, ഇത്തിഹാദ്, എമിറേറ്റ്സ് എയർലൈൻസുകൾക്ക് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും നിയന്ത്രിത സർവീസുകൾ തുടങ്ങി.

ഇറാനെ ഇസ്രയേലും അമേരിക്കയും ആക്രമിക്കുകയും പ്രതികാരമായി ഇറാൻ ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം ആരംഭിക്കുകയും ചെയ്തതോടെ യാത്ര മുടങ്ങി കുടുങ്ങിലായ പ്രവാസികൾക്ക് അൽപം ആശ്വാസം. പല വിമാനക്കമ്പനികളും നിയന്ത്രിത രീതിയിൽ സർവ്വീസ് ആരംഭിച്ചതോടെ ആയിരത്തിലേറെ പേർക്ക് ഇന്ന് നാട്ടിൽ തിരിച്ചെത്താനായി.

ഗൾഫിൽ നിന്നും പത്ത് സർവീസുകൾ ഇതിനോടകം ഇൻഡിഗോ തുടങ്ങിയിട്ടുണ്ട്. ജിദ്ദയിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമാണ് സർവീസുകൾ. മസ്കറ്റ്, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസും സർവീസ് തുടങ്ങി. ദില്ലി, കോഴിക്കോട്, കൊച്ചി, മംഗളൂരൂ, മുംബൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ. എന്നാൽ, എയർ ഇന്ത്യ യുഎഇ സർവീസുകൾ ഇന്നും റദ്ദാക്കിയിട്ടുണ്ട്.

ഫ്ലൈനാസ്, എമിറേറ്റ്സ്, ഇത്തിഹാദ്, എയർ അറബ്യേ കമ്പനികളും വിരളമായെങ്കിലും ഇന്ന് സർവ്വീസ് നടത്തി. എങ്കിലും ഭൂരിപക്ഷം സർവ്വീസുകളും നിലവിൽ റദ്ദാക്കിയിട്ടുണ്ട്. സർവ്വീസ് നടത്തുന്ന വിമാനങ്ങളിലെ യാത്രക്കാരെ കമ്പനിയിൽ നിന്നും നേരിട്ട് ബന്ധപ്പെടുന്നുണ്ട്. വ്യക്തമായ അറിയിപ്പ് കിട്ടിയവർ മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയെന്നാണ് വിമാനത്താവള അധികൃതർ നൽകുന്ന നിർദേശം.

TAGGED:dubaiGCCGulfMuscat Airport
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ
  • ആഗോള ബജറ്റ് എയർലൈനായ വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
  • ഗൾഫിൽ 5 ഇറാനിയൻ ടാങ്കറുകൾ യുഎസ് നാവികസേന തകർത്തു, അസംസ്കൃത എണ്ണവില കുതിച്ചുയർന്നു
  • ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് മാൾ പാർക്കിം​ഗ് ദുബായിൽ

You Might Also Like

News

കാട്ടിലെ സി സി ടി വി യിൽ കരടി എടുത്തത് 400 സെൽഫികൾ 

January 26, 2023
News

കൊച്ചിയില്‍ നാവിക സേന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു; ഒരു മരണം

November 4, 2023
Real Talk

വീട്ടുകാർ ഇറക്കിവിട്ടു; അറുപത്തിയാറാം വയസ്സിലും പ്രവാസിയായി ജമീല

March 15, 2023
EntertainmentNews

‘ദൈവത്തെ കണ്ടാല്‍ കൈകൊടുക്കും, കുമ്പിടില്ല’; രജിനികാന്ത്‌-യോഗി സന്ദര്‍ശനത്തിന് പിന്നാലെ കമല്‍ഹാസന്റെ പഴയ പ്രസംഗം ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

August 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?