EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഈദ് അവധിക്ക് ശേഷം ജിസിസിയിലേക്കുള്ള എയർഇന്ത്യ സർവ്വീസുകൾ കുറയ്ക്കുമെന്ന് റിപ്പോർട്ട്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഈദ് അവധിക്ക് ശേഷം ജിസിസിയിലേക്കുള്ള എയർഇന്ത്യ സർവ്വീസുകൾ കുറയ്ക്കുമെന്ന് റിപ്പോർട്ട്
News

ഈദ് അവധിക്ക് ശേഷം ജിസിസിയിലേക്കുള്ള എയർഇന്ത്യ സർവ്വീസുകൾ കുറയ്ക്കുമെന്ന് റിപ്പോർട്ട്

മെയ് 2 മുതൽ 30 വരെ ചൊവ്വാഴ്ചകളിൽ എയർ ഇന്ത്യയുടെ ഡൽഹി- ദുബൈ വിമാനവും മെയ് 3 മുതൽ 31 വരെ ബുധനാഴ്ചകളിൽ ഡൽഹി-അബുദാബി സർവീസും ഉണ്ടാകില്ല.

Web Desk
Last updated: April 18, 2023 10:50 AM
Web Desk
Published: April 18, 2023
Share

ദുബൈ: ഈദ് അവധിക്ക് ശേഷം യുഎഇ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളുടെ സർവ്വീസ് എയർ ഇന്ത്യ താത്കാലികമായി കുറച്ചേക്കും. ഡൽഹി – ദുബൈ, ഡൽഹി – അബുദാബി, ഡൽഹി – മസ്കറ്റ് എന്നീ റൂട്ടുകളിൽ ഏപ്രിൽ അവസാന വാരം മുതൽ മെയ് വരെ ആഴ്ചയിൽ ഒരു വിമാനസർവ്വീസ് റദ്ദാക്കുമെന്നാണ് എയർലൈനെ ഉദ്ധരിച്ച് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം കാര്യമായ അഴിച്ചുപണിയാണ് എയർഇന്ത്യയിൽ നടക്കുന്നത്. എയർഇന്ത്യയും എയർഇന്ത്യ എക്സ്പ്രസ്സും വിവിധ റൂട്ടുകളിലെ വിമാനസർവ്വീസുകൾ ഏകീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു തുടർച്ചയായിട്ടാണ് താത്കാലികമായി ജിസിസി സെക്ടറിലേക്കുള്ള വിമാനസർവ്വീസുകൾ വെട്ടിചുരുക്കേണ്ടി വന്നതെന്ന് ഒരു എയർഇന്ത്യ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മണി കൺട്രോൾ വെബ്സൈറ്റ് റിപ്പോ‍ർട്ട് ചെയ്തു.

എയർ ഇന്ത്യ ട്രാവൽ ഏജന്റുമാർക്ക് പുറപ്പെടുവിച്ച സർക്കുലർ അനുസരിച്ച്, ഏപ്രിൽ 29 മുതൽ മെയ് 27 വരെ ശനിയാഴ്ചകളിൽ പ്രതിവാര ഡൽഹി-മസ്‌കറ്റ് വിമാനങ്ങളും ഏപ്രിൽ 30 മുതൽ മെയ് 28 വരെ ഞായറാഴ്ചകളിൽ ഡൽഹി-ദോഹ വിമാനങ്ങളും സർവീസ് നടത്തില്ല. മെയ് 2 മുതൽ 30 വരെ ചൊവ്വാഴ്ചകളിൽ എയർ ഇന്ത്യയുടെ ഡൽഹി- ദുബൈ വിമാനവും മെയ് 3 മുതൽ 31 വരെ ബുധനാഴ്ചകളിൽ ഡൽഹി-അബുദാബി സർവീസും ഉണ്ടാകില്ല.

അതേസമയം വരാനിരിക്കുന്ന ഈദ് അവധി കണക്കിലെടുത്ത് ഏപ്രിലിൽ ഇന്ത്യയ്ക്കും യുഎഇക്കുമിടയിലുള്ള വിമാനസർവ്വീസുകൾ എയർ ഇന്ത്യ താൽക്കാലികമായി വർദ്ധിപ്പിച്ചതായി മറ്റൊരു എയർലൈൻ ഉദ്യോഗസ്ഥൻ പറഞ്ഞു. എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കും അബുദാബിയിലേക്കുമുള്ള സർവീസുകളുടെ എണ്ണം അഞ്ചിൽ നിന്ന് ആറായി വർധിപ്പിച്ചതായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏപ്രിൽ 12 ന് പ്രസ്താവനയിൽ അറിയിച്ചിരുന്നു.

TAGGED:air indiaair india airlinesDelhiMuscatOmanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ആശിഷ് ജെ ദേശായ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

July 6, 2023
News

മണിപ്പൂരിനെ പരാമര്‍ശിച്ച് മോദിയുടെ പ്രസംഗം; 77-ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ ഇന്ത്യ

August 15, 2023
News

നവജാത ശിശുവിനെ കഴുത്ത് ഞെരിച്ചു കൊന്നു: ഇടുക്കിയിൽ അന്യസംസ്ഥാനക്കാരായ യുവതിയും യുവാവും പിടിയിൽ

May 12, 2023
News

റഷ്യയിൽ ഉദ്യോഗസ്ഥരോട് ആപ്പിൾ ഐഫോൺ ഉപയോഗിക്കരുതെന്ന് നിർദേശം 

March 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?