മസ്കറ്റ്: സലാലയിൽ നിന്നും കേരളത്തിലേക്ക് നിർത്തിവച്ച സർവ്വീസുകൾ പുനരാരംഭിക്കാൻ എയർഇന്ത്യ എക്സ്പ്രസ്സ്. 2026 മാർച്ച് ഒന്ന് മുതൽ സലാല – കോഴിക്കോട്, സലാല- കൊച്ചി റൂട്ടുകളിൽ ആഴ്ചയിൽ രണ്ട് സർവ്വീസുകൾ വീതം നടത്തും.
സലാലയിൽ നിന്നും കോഴിക്കോട്ടേക്ക് ശനി, ചൊവ്വ ദിവസങ്ങളിലും കൊച്ചിയിലേക്ക് വ്യാഴം, ഞായർ ദിവസങ്ങളിലുമാണ് സർവീസ്. തുടക്കത്തിൽ 50 റിയാൽ മുതലായിരിക്കും ടിക്കറ്റ് നിരക്കുകൾ. സമ്മർ ഷെഡ്യൂളിലാണ് സലാലയിൽ നിന്നും കേരളത്തിലേക്കുള്ള എല്ലാ സർവ്വീസുകളും റദ്ദാക്കിയത്. ആയിരത്തോളം കിലോമീറ്റർ കരമാർഗ്ഗം സഞ്ചരിച്ചും കണക്ഷൻ വിമാനങ്ങൾ ഉപയോഗിച്ചുമാണ് ഇവിടെ നിന്നും മലയാളികൾ യാത്ര ചെയ്തിരുന്നത്.




