EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എയർ ഇന്ത്യ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം: യുഎസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എയർ ഇന്ത്യ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം: യുഎസ്
News

എയർ ഇന്ത്യ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണം: യുഎസ്

News Desk
Last updated: November 15, 2022 10:11 AM
News Desk
Published: November 15, 2022
Share

ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 988.25 കോടി രൂപ (121.5 മില്യൻ ഡോളർ) യാത്രക്കാർക്കു റീഫണ്ട് ഇനത്തിലും 11.38 കോടി രൂപ (1.4 മില്യൻ ഡോളർ) പിഴയായും നൽകാൻ യുഎസ് ഉത്തരവിട്ടു. വിമാന സർവീസ് റദ്ദാക്കിയതിന് ശേഷം യാത്രക്കാർക്ക് ടിക്കറ്റ് തുക തിരിച്ചുകൊടുക്കുന്നതിൽ കാലതാമസം വരുത്തിയതിനാലാണ് യുഎസ് ഗതാഗത വകുപ്പ് നടപടി സ്വീകരിച്ചത്. ഭൂരിഭാഗവും കോവിഡ് സമയത്തെ പരാതികളാണ്. അതേസമയം ആറ് എയർലൈനുകളിൽനിന്നായി ഏകദേശം 5000 കോടി രൂപയാണ് യുഎസ് ഗതാഗത വകുപ്പ് റീഫണ്ട് ഇനത്തിൽ ഈടാക്കുക.

റീഫണ്ട് ആവശ്യപ്പെടുന്നവർക്ക് മാത്രമേ ടിക്കറ്റ് തുക തിരിച്ചുനൽകു എന്ന എയർ ഇന്ത്യയുടെ നയം യുഎസ് ഗതാഗത വകുപ്പിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണ്. അതുകൊണ്ട് തന്നെ വിമാന സർവീസ് റദ്ദാക്കിയാൽ യാത്രക്കാർക്ക് നിയമപരമായി തന്നെ റീഫണ്ടിന് അവകാശമുണ്ട്. എന്നാൽ അപേക്ഷ നൽകുന്നവർക്ക് മാത്രമാണ് എയർ ഇന്ത്യ റീഫണ്ട് നൽകിയിരുന്നത്. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നതിന് മുൻപുള്ളതാണ് ഈ പരാതികൾ.

ഔദ്യോഗിക അന്വേഷണ പ്രകാരം വിമാന സർവീസ് റദ്ദാക്കിയതു സംബന്ധിച്ച് യുഎസ് ഗതാഗത വകുപ്പിൽ സമർപ്പിച്ച 1,900 റീഫണ്ട് പരാതികളുടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാന്‍ എയർ ഇന്ത്യ 100 ദിവസത്തിലധികം സമയമെടുത്തിരുന്നു. എന്നാൽ പരാതികൾ സമർപ്പിച്ച് വിമാനക്കമ്പനിയോട് നേരിട്ട് റീഫണ്ട് അഭ്യർഥിക്കുകയും ചെയ്ത യാത്രക്കാർക്ക് പണം തിരികെ കൊടുക്കുന്നതിനെടുത്ത സമയത്തെക്കുറിച്ചുള്ള വിവരങ്ങൾ എയർ ഇന്ത്യ ഇതുവരെ നൽകിയിട്ടില്ല.

എയർ ഇന്ത്യയെ കൂടാതെ, ഫ്രോൻഡിയർ, ടിഎപി പോർച്ചുഗൽ, എയ്‌റോ മെക്‌സിക്കോ, ഇഐ എഐ, അവിയാൻക എന്നിവയ്ക്കും യുഎസ് ഗതാഗത വകുപ്പ് പിഴ ചുമത്തിയിട്ടുണ്ട്. യുഎസ് നിയമപ്രകാരം, വിമാനക്കമ്പനികൾ വിമാനം റദ്ദാക്കിയാൽ യാത്രക്കാർക്കു പണം തിരികെ നൽകുന്നതിന് എയർലൈനുകൾക്കും ടിക്കറ്റ് ഏജന്റുമാർക്കും നിയമപരമായ ബാധ്യതയുണ്ട്. കൂടാതെ എയർലൈൻ റീഫണ്ട് നിരസിക്കുകയും പകരം യാത്രക്കാർക്കു വൗച്ചറുകൾ നൽകുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും ഗതാഗത വകുപ്പ് അറിയിച്ചു.

TAGGED:air indiaElon muskUS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു

You Might Also Like

News

ഇറാൻ വിമാനത്തിന് ഇന്ത്യൻ വ്യോമപാതയിൽ ബോംബ് ഭീഷണി

October 3, 2022
News

സൗദി : സന്ദര്‍ശക വിസയില്‍ കഴിയുന്നവര്‍ക്ക് താമസ വിസയിലേക്ക് മാറാനാകില്ലെന്ന് ജവാസാത്ത്

September 13, 2022
News

ഖുബാ പള്ളിയുടെ വികസന പദ്ധതിക്ക് 200 കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനൊരുങ്ങി മദീന

December 29, 2022
News

ട്രാഫിക് പിഴകളിൽ ഇളവ് പ്രഖ്യാപിച്ച് ഷാർജ

March 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?