EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു
Business

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എയർഇന്ത്യ: ഉടമകളോട് 10000 കോടി ആവശ്യപ്പെട്ടു

Web Desk
Last updated: October 31, 2025 4:14 PM
Web Desk
Published: October 31, 2025
Share

ദില്ലി: എയർഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. ഉടമകളായ ടാറ്റ സൺസിൽ നിന്നും സിംഗപ്പൂർ എയർലൈൻസിൽ നിന്നുമായി 10,000 കോടി രൂപയുടെ സാമ്പത്തിക സഹായം എയർ ഇന്ത്യ തേടിയതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. ജൂണിലുണ്ടായ അഹമ്മദാബാദ് വിമാനാപകടമാണ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കമ്പനിയെ നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.

എയർ ഇന്ത്യയുടെ 74.9% ഓഹരികൾ ടാറ്റ സൺസിൻ്റേയും ബാക്കി സിംഗപ്പൂർ എയർലൈൻസിന്റേയും ഉടമസ്ഥതയിലാണ്. 2022 ലാണ് കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തത്. സുരക്ഷ കൂട്ടൽ, എഞ്ചിനീയറിംഗ്, പരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ, ജീവനക്കാരുടെ പരിശീലനം, ക്യാബിൻ നവീകരണം, ഐ.ടി നവീകരം എന്നിവയ്ക്കാണ് ധനസഹായം തേടിയിരിക്കുന്നത്

എയർഇന്ത്യയ്ക്കായി ടാറ്റായും സിംഗപ്പൂർ എയർലൈൻസും കൂടി പലിശരഹിത വായ്പയോ അധിക നിക്ഷേപമോ കൊടുത്തേക്കും എന്നാണ് സൂചന. അഹമ്മദാബാദ് വിമാനദുരന്തം എയർഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരുന്നു. ദുരന്തത്തിന് പിന്നാലെ എയർഇന്ത്യ വിമാനങ്ങളിലെ അറ്റകുറ്റപ്പണികളും പൈലറ്റുമാരുടെ പരിശീലനവും അടക്കം കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് നടക്കുന്നത്.

അതേസമയം നിലവിൽ പ്രതിസന്ധിയിലാണെങ്കിലും വമ്പൻ ലക്ഷ്യങ്ങളുമായിട്ടാണ് കമ്പനി മുന്നോട്ട് പോകുന്നത്. വിസ്താര ലയനം, എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 വിമാനങ്ങളുടെ വൻ ഓർഡർ, ഗൾഫ് വിമാനക്കമ്പനികൾക്ക് വിട്ടുകൊടുത്ത പ്രീമിയം അന്താരാഷ്ട്ര റൂട്ടുകളുടെ വീണ്ടെടുക്കൽ എന്നിവയടക്കം വലിയ ലക്ഷ്യങ്ങളാണ് കമ്പനിക്ക് മുന്നിലുള്ളത്.

TAGGED:Ahmedabadair indiaairindiaSingapore airlinVistara
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇത് അയാളുടെ കാലമല്ലേ, ​ഗാലറി മൊത്തം എതിരായിട്ടും കിരീടമണിഞ്ഞ് സതീശൻ
  • മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന
  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ

You Might Also Like

News

ആകാശച്ചുഴിയിൽപ്പെട്ട് എയ‍ർഇന്ത്യ വിമാനം: നിരവധി യാത്രക്കാർക്ക് പരിക്കേറ്റു

May 17, 2023
Diaspora

യുഎഇ സെക്ടറിൽ കൂടുതൽ വിമാനങ്ങളുമായി എയർഇന്ത്യ എക്സ്പ്രസ്സ്

March 19, 2024
Business

കത്തിക്കേറി സ്വർണവില; വെള്ളി വിലയും കുതിക്കുന്നു

December 12, 2025
Business

വിൻസ്‌മെര ജൂവൽസ് യുഎഇ-യിലേക്ക്, മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനം മോഹൻലാൽ നിർവഹിക്കും

October 9, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?