EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന
Uncategorized

മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന

Web Desk
Last updated: May 11, 2026 3:17 PM
Web Desk
Published: May 11, 2026
Share

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കെ.സി വേണു​ഗോപാലിന് മുൻതൂക്കം. കെ.സിയുടെ പേര് ഹൈക്കമാൻഡ് ഉറപ്പിച്ചതായാണ് സൂചന. രാഹുൽ ​ഗാന്ധിയുടെ ചോയിസ് കെ.സി വേണു​ഗോപാലാണെന്നും കേരളത്തിലെ പൊട്ടിത്തെറി ഭയന്നാണ് പ്രഖ്യാപനം വൈകുന്നതെന്നും ഇന്നലെ എൻഡിടിവി റിപ്പോ‍ർട്ട് ചെയ്തിരുന്നു.

ശനിയാഴ്ച നേതാക്കളെ ഡൽഹിയിൽ വിളിച്ചു വരുത്തി നടത്തിയ ച‍ർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കാനായിരുന്നു ഹൈക്കമാൻഡ് നീക്കമെങ്കിലും നാട്ടിൽ ചേരിതിരിഞ്ഞുള്ള ശക്തിപ്രകടനം ആരംഭിച്ചതോടെ സ്ഥിതി ശാന്തമാക്കിയ ശേഷം മുഖ്യമന്ത്രി പ്രഖ്യാപനം എന്ന നിലപാടിലേക്ക് ഹൈക്കമാൻഡ് എത്തുകയായിരുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം കൂടി പ്രഖ്യാപിച്ച് സ്ഥിതി ശാന്തമാക്കാം എന്ന ആലോചന വന്നെങ്കിലും മന്ത്രിസഭയിലെ സാമുദായിക സമവാക്യത്തെ ബാധിക്കും എന്നതിനാൽ ആ നീക്കം ഒഴിവാക്കുകയായിരുന്നു.

ഇന്നലെ രാത്രി തന്നെ രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗെയും തമ്മിൽ ചർച്ചകൾ നടന്നതായാണ് വിവരങ്ങൾ. സോണിയാ ഗാന്ധിയുമായി ഇനി ചില ഔപചാരിക ചർച്ചകൾക്ക് മാത്രമാണ് സാധ്യത. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അം​ഗീകരിക്കുമെന്ന് ഘടകക്ഷികളിൽ നിന്നും ഉറപ്പ് കിട്ടിയെന്നാണ് സൂചന.

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് കേരളത്തിൽ വേണോ ദില്ലിയിൽ വേണോ എന്നതിലും ചർച്ചകൾ നടക്കുന്നുണ്ട്. കേരളത്തിലാണെങ്കിൽ നിയമസഭാകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത. ദില്ലിയിലാണെങ്കിൽ ഖാർഗെയോ രാഹുൽഗാന്ധിയോ പ്രഖ്യാപിക്കാനാണ് സാധ്യത. എന്നാൽ ഇപ്പോൾ തത്കാലത്തേക്ക് അടങ്ങി നിൽക്കുന്ന സതീശൻ – ചെന്നിത്തല പക്ഷം മുഖ്യമന്ത്രി പ്രഖ്യാപനത്തോട് എങ്ങനെ പ്രതികരിക്കും എന്ന ആശങ്ക കോൺ​ഗ്രസ് നേതാക്കൾക്കിടയിൽ ഉണ്ട്.

TAGGED:KC VenugopalRamesh Chenithalavd satheesan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

Uncategorized

ചുട്ടുപൊള്ളി പാലക്കാട്: ഒൻപത് ഇടങ്ങളിൽ താപനില 40 ഡി​ഗ്രീ സെൽഷ്യസിന് മുകളിൽ

April 13, 2023
Uncategorized

സിൽവർ ലൈനിന് പകരമുള്ള അതിവേഗപ്പാത: ഇ.ശ്രീധരൻ ഇന്ന് മുഖ്യമന്ത്രിയെ കാണും 

May 29, 2026
Uncategorized

ഈ മാതൃദിനത്തിൽ ഞാനും അമ്മയായി: കുഞ്ഞിനെ ദത്തെടുത്ത് നടി അഭിരാമി

May 14, 2023
Uncategorized

സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും നേരത്തെ വിതരണം ചെയ്യാൻ കിരീടാവകാശിയുടെ നി‍ർദേശം

April 22, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?