EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
Entertainment

സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

Web Desk
Last updated: June 27, 2026 1:23 PM
Web Desk
Published: June 27, 2026
Share

 

ചെന്നൈ: സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. 1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ ആണ് ഇദ്ദേഹം.

മിസ്റ്റർ മരുമകൻ, ഏയ്ഞ്ചൽ ജോൺ എന്നീ മലയാള സിനിമകളിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലെ നായിക പൂർണിമ ഭാഗ്യരാജ് ആണ് ഭാര്യ. മകൻ ശാന്തനു ഭാഗ്യരാജും അഭിനേതാവാണ്. കഴിഞ്ഞ ദിവസം ഗോവയിൽ വച്ചു നടന്ന നടി കുശ്ബുവിൻ്റേയും സംവിധായകൻ സുന്ദർ സിയുടേയും മകളുടെ വിവാഹചടങ്ങുകളിൽ ഭാഗ്യരാജ് കുടുംബസമേതം പങ്കെടുത്തിരുന്നു. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങളെല്ലാം എത്തിയ ഈ ചടങ്ങിൽ ഭാഗ്യരാജ് ചിരഞ്ജീവി അടക്കമുള്ളവരുമായി സൗഹൃദം പങ്കിടുന്ന വീഡിയോ വൈറലായിരുന്നു.

കാര്യമായ ആരോ​ഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന ഭാ​ഗ്യരാജ് ഇന്ന് രാവിലെ പതിവ് പോലെ പ്രഭാതനടത്തതിനായി പോയിരുന്നു. തിരികെ വീട്ടിലേക്ക് എത്തിയ അദ്ദേഹം നെഞ്ച് വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞതിനെ തുടർന്ന് ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നെ അദ്ദേഹം മരണപ്പെട്ടുവെന്നാണ് വിവരം. മരണവാർത്തയറിഞ്ഞ് സിനിമാരം​ഗത്തെ പ്രമുഖർ ഭാ​ഗ്യരാജിൻ്റെ വീട്ടിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. ഇതിഹാസ സംവിധായകനും നടനുമായ ഭാരതിരാജയുടെ വിയോ​ഗം സൃഷ്ടിച്ച ആ​ഘാതത്തിൽ നിന്നും തമിഴ്സിനിമാലോകം തിരികെ കേറുന്നതിനിടെയാണ് ഭാ​ഗ്യരാജിൻ്റെ മരണവാർത്തയും എത്തുന്നത്.

TAGGED:BhagyarajK Bhagyaraj
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

Entertainment

‘കണ്ണിണതൻ കാമനോട്ടം’; ദേവരയിലെ പുതിയ ഗാനം പുറത്ത്

August 5, 2024
Entertainment

പ്രിത്വിരാജിൻ്റെ സൂപ്പർ കാർ സ്വന്തമാക്കി കോഴിക്കോട് സ്വദേശി

March 31, 2023
Entertainment

തീ പാറും പോസ്റ്റർ പുറത്തിറക്കി ആർഡിഎക്സ്, പോസ്റ്ററിൽ ഷെയ്ൻ നിഗം നടുക്ക് തന്നെ

June 24, 2023
EntertainmentNews

‘ഞാന്‍ ഏറ്റതാ, ഞാന്‍ നോക്കിക്കോളാം, പേടിക്കേണ്ട’; മഹേഷിനെ കണ്ട് ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് ഗണേഷ് കുമാര്‍

June 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?