EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തുടരുന്ന നിർഭാഗ്യം; അബ്ദുൾ റഹീം മോചനക്കേസ് വിധി പ്രസ്താവം വീണ്ടും മാറ്റി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തുടരുന്ന നിർഭാഗ്യം; അബ്ദുൾ റഹീം മോചനക്കേസ് വിധി പ്രസ്താവം വീണ്ടും മാറ്റി
News

തുടരുന്ന നിർഭാഗ്യം; അബ്ദുൾ റഹീം മോചനക്കേസ് വിധി പ്രസ്താവം വീണ്ടും മാറ്റി

Web Desk
Last updated: December 12, 2024 10:42 PM
Web Desk
Published: December 12, 2024
Share

റിയാദ്: സൌദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിൻ്റെ കേസ് ഇന്ന് വീണ്ടും മാറ്റിവച്ചു. ഡിസംബർ 30 വ്യാഴാഴ്ച രാവിലെ 11.30-ന് കേസ് കോടതി വീണ്ടും പരിഗണിക്കുമെന്നാണ് ഒടുവിൽ വന്ന അറിയിപ്പ്.

കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിൻറെ മോചനത്തിനായി ഇനിയും കാത്തിരിക്കേണ്ട അവസ്ഥയിലാണ് കുടുംബവും പ്രിയപ്പെട്ടവരും. ദയാധനം അടയ്ക്കുന്നത് അടക്കമുള്ള നടപടികൾ ഇതിനോടകം പൂർത്തിയായതിനാൽ ഞായറാഴ്ച കോടതി മോചനവിധി പുറപ്പെടുവിക്കും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽഞായറാഴ്ച കോടതി തുടർനടപടി വ്യാഴാഴ്ചയിലേക്ക് മാറ്റി. ഇന്ന് മോചനവിധി വരുമെന്ന് കാത്തിരുന്നപ്പോൾ ആണ് കേസ് വീണ്ടും നീട്ടിയത്. ഇതോടെ റഹീമിൻ്റെ മോചനം ഇനി ഈ വർഷം ഉണ്ടാകില്ലെന്ന് ഉറപ്പായി.

അതേസമയം ഹീമിൻറെ കേസുമായി ബന്ധപ്പെട്ട് തടസ്സങ്ങളല്ല സിറ്റിംഗ് നീട്ടാൻ കാരണമെന്നും റിയാദ് കോടതിയിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളാണ് കേസ് നീട്ടിവയ്ക്കാൻ കാരണമായതെന്നും റഹീം നിയമസഹായസമിതി ഭാരവാഹികൾവ്യക്തമാക്കി. ഓൺലൈൻ വഴിയാണ്
ഇന്ന് കോടതി ചേർന്നത്. സാങ്കേതിക പ്രശ്നം കാരണം ഇന്ന് ലിസ്റ്റ് ചെയ്ത ഒരു കേസും പരിഗണിച്ചില്ല. ഇന്ന് വിധി പ്രഖ്യാപനം ഉണ്ടാകുമെന്ന് 99 ശതമാനം പ്രതീക്ഷിച്ചിരുന്നതായും എല്ലാ രീതിയിലും സജ്ജമായിരുന്നെന്നും റഹീം നിയമസഹായ സമിതി ഭാരവാഹികൾ പറഞ്ഞു.

ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.

തുടർന്ന് കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി ഡിസംബർ എട്ടിലേക്ക് മാറ്റി. ആ തീയതിയിൽ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. എന്നാൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട വിശദീകരണം പ്രതിഭാഗത്തിന് നൽകാനായി. അത് കൂടി പരിശോധിച്ച് വിധി പ്രഖ്യാപനം ഡിസംബർ 12 ലേക്ക് മാറ്റുകയായിരുന്നു.

TAGGED:abdul raheemAbdul RahimRiyadhsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വിദേശികളെ സ്വാഗതം ചെയ്യാൻ യുഎഇ നൽകുന്ന വിവിധ വീസകളെക്കുറിച്ചു അറിയാം

April 13, 2023
News

കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു

July 16, 2024
News

ചലച്ചിത്ര നിർമാണത്തിൽ ഒരുമിക്കാനൊരുങ്ങി സൗദി അറേബ്യയും ഇന്ത്യയും

September 16, 2022
News

യുഎഇയിൽ താപനില കുറയും

August 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?