EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘എന്റെ പിള്ളേരെ കേറ്റടാ..’,  ബസ്സിന്‌ മുന്നിൽ നെഞ്ച് വിരിച്ച് ഒരു സ്കൂൾ പ്രിൻസിപ്പൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘എന്റെ പിള്ളേരെ കേറ്റടാ..’,  ബസ്സിന്‌ മുന്നിൽ നെഞ്ച് വിരിച്ച് ഒരു സ്കൂൾ പ്രിൻസിപ്പൽ
News

‘എന്റെ പിള്ളേരെ കേറ്റടാ..’,  ബസ്സിന്‌ മുന്നിൽ നെഞ്ച് വിരിച്ച് ഒരു സ്കൂൾ പ്രിൻസിപ്പൽ

News Desk
Last updated: September 22, 2022 10:24 AM
News Desk
Published: September 22, 2022
Share

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ ബസ്സുകൾ ചീറിപ്പായുന്നത് കേരളത്തിൽ സർവ്വസാധാരണമായ സംഭവമാണ്. ഇത്തരം സന്ദർഭങ്ങളിൽ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി എത്താറുമുണ്ട്. പലപ്പോഴും പല പ്രതിഷേധങ്ങളും സംഘര്‍ഷത്തിലായിരിക്കും കലാശിക്കുക. എന്നാല്‍ ഇപ്പോഴിതാ ഇത്തരം ബസ്സുകാർക്കെതിരെ ഒരു സ്കൂൾ പ്രിൻസിപ്പാളാണ് പ്രതിഷേധവുമായി റോഡിൽ ഇറങ്ങിയിരിക്കുന്നത്.

മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പി ടി എം എച്ച് എസ് എസ്സ്‌ സ്കൂളിന് മുന്നിലെ സ്‌റ്റോപ്പില്‍ ബസ് നിര്‍ത്തുന്നില്ലെന്ന് നിരന്തരമായി വിദ്യാർത്ഥികൾ പരാതി ഉന്നയിക്കുന്നുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രിന്‍സിപ്പാൾ നേരിട്ട് റോഡിലിറങ്ങി ബസ് തടഞ്ഞുനിർത്തിയത്. പ്രിന്‍സിപ്പാൾമാരുടെ സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറിയായ ഡോ സക്കീർ സൈനുദ്ദീൻ ബസ്സിന്‌ മുന്നിൽ നെഞ്ചും വിരിച്ചു നിന്ന് ജീവനക്കാരെ ചോദ്യം ചെയ്തത്.

കോഴിക്കോട്- പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജപ്രഭ എന്ന സ്വകാര്യ ബസ് അമിത വേഗത്തില്‍ ഓടിച്ചുപോകുന്നെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. സ്കൂൾ വിദ്യാർത്ഥികൾ സ്റ്റോപ്പിൽ നിന്നാൽ സ്റ്റോപ്പിൽ നിന്ന് മാറിയാണ് ബസ് നിർത്തുക. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബസ് തടയുന്ന വിവരം പ്രിന്‍സിപ്പാൾ ആരെയും അറിയിക്കാതെയാണ് റോഡിലേക്ക് ഇറങ്ങിയത്. എന്നാൽ ആരോ മൊബൈലിൽ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്യുകയായിരുന്നു. വീഡിയോ വൈറൽ ആയതോടെ പ്രിൻസിപ്പാളിന് അഭിനന്ദനവുമായി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

TAGGED:busschool principalViral
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

അമേരിക്കയുടെ ആർബണി ഗബ്രിയേൽ വിശ്വ സുന്ദരി

January 15, 2023
News

തട്ടിക്കൊണ്ടു പോയ മത്സ്യബന്ധന കപ്പല്‍ മോചിപ്പിച്ചു, ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തിയത് 19 പാക് ജീവനക്കാരെ

January 30, 2024
News

അനിലിന്റെ ബിജെപി പ്രവേശനം പപ്പയെ ദുർബലനാക്കി: അജിത് ആന്റണി

April 7, 2023
News

‘ചങ്ങല വലിച്ചാൽ കുരുങ്ങുക മോദിയല്ല, വലിക്കുന്നവരാകും’; വന്ദേഭാരതിനെ പുകഴ്ത്തി പന്ന്യൻ രവീന്ദ്രന്‍റെ മകൻ രൂപേഷ്

April 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?