EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓൺലൈൻ പ്രസവം! വാട്സാപ്പിലൂടെ സുഖപ്രസവം നടത്തി ഒരു ഡോക്ടർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓൺലൈൻ പ്രസവം! വാട്സാപ്പിലൂടെ സുഖപ്രസവം നടത്തി ഒരു ഡോക്ടർ
News

ഓൺലൈൻ പ്രസവം! വാട്സാപ്പിലൂടെ സുഖപ്രസവം നടത്തി ഒരു ഡോക്ടർ

News Desk
Last updated: February 13, 2023 8:42 AM
News Desk
Published: February 13, 2023
Share

പൂർണ ഗർഭിണിയായ യുവതിയ്ക്ക് വാട്ട്‌സ്ആപ്പ് കോളിലൂടെ സുഖപ്രസവം സാധ്യമാക്കി ഒരു ഡോക്ടർ. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള വിദൂര ഗ്രാമമായ കേരനിലാണ് വിചിത്ര സംഭവം. കടുത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് പ്രസവ സംബന്ധമായ സങ്കീർണതകൾ നേരിട്ട ഗർഭിണിയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും പ്രധാന ആശുപത്രിയിലേക്ക് മാറ്റാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ഡോക്ടർ വാട്സാപ്പ് വീഡിയോ കാൾ വഴി പ്രസവം നടത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.

വെള്ളിയാഴ്ച രാത്രിയിൽ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ കേരൻ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ എക്ലാംസിയ, എപ്പിസോടോമി തുടങ്ങിയ പ്രസവ സംബന്ധമായ സങ്കീർണതകൾ യുവതി നേരിട്ടിരുന്നതിനാൽ വിദഗ്ധ ചികിത്സ ആവശ്യമായിരുന്നു. ഇതിനെ തുടർന്ന് യുവതിയെ കൂടുതൽ സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് അധികൃതർ അറിയിച്ചിരുന്നു.

എന്നാൽ ശൈത്യകാലത്ത് കുപ്‌വാര ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് കേരൻ ഗ്രാമം ഒറ്റപ്പെടുന്ന സാഹചര്യമാണുള്ളത്. വായു മാർഗം മാത്രമേ യുവതിയെ മറ്റൊരു ആശുപത്രിയിൽ എത്തിക്കാൻ കഴിയുകയുള്ളു. എന്നാൽ വ്യാഴം, വെള്ളി ദിവസങ്ങളിലെ തുടർച്ചയായ മഞ്ഞുവീഴ്ചമൂലം ഇതിന് സാധിച്ചില്ല. ഇതോടെ ബദൽ മാർഗം തേടേണ്ടി വന്നു. ഇതിന് ശേഷമാണ് ക്രാൾപോറ ഉപജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. പർവേസ് വാട്ട്‌സ്ആപ്പ് കോളിലൂടെ യുവതിയുടെ പ്രസവം നടത്തിയത്.

കേരൻ പിഎച്ച്‌സിയിലെ ഡോ. അർഷാദ് സോഫിക്കും പാരാമെഡിക്കൽ സ്റ്റാഫിനും ഡോ. പർവേസ് നിർദ്ദേശങ്ങൾ നൽകുകയും അതനുസരിച്ച് പ്രസവം നടത്തുകയുമായിരുന്നു. നീണ്ട ആറ് മണിക്കൂറിന് ശേഷമാണ് യുവതി ആരോഗ്യമുള്ള പെൺകുഞ്ഞിന് ജന്മം നൽകിയത്. നിലവിൽ അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണ്. ഇരുവരും സുഖമായി ഇരിക്കുന്നതായും കുപ്‌വാര ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ മിർ മുഹമ്മദ് ഷാഫി പറഞ്ഞു.

TAGGED:deliverydoctorhospitalnew bornwhatsapp
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

സിനിമ-സീരിയല്‍ നടി രഞ്ജുഷ മേനോന്‍ തൂങ്ങി മരിച്ച നിലയില്‍

October 30, 2023
News

ഖത്തർ ലോകകപ്പിന് ആവേശം പകരാൻ മോഹന്‍ലാൽ എത്തും

October 21, 2022
EntertainmentNews

വിജയ്-വെങ്കട് പ്രഭു ചിത്രം ‘ഗോട്ട്’ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ

July 5, 2024
News

യുക്രൈനിൽ സമാധാനം സ്ഥാപിക്കൽ, യുഎൻ പ്രമേയ വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് ഇന്ത്യ 

February 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?