EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എയര്‍ ഇന്ത്യ വിമാനത്തില്‍ തർക്കം; യാത്രക്കാരിയുടെ മേൽ സഹയാത്രികൻ മൂത്രമൊഴിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എയര്‍ ഇന്ത്യ വിമാനത്തില്‍ തർക്കം; യാത്രക്കാരിയുടെ മേൽ സഹയാത്രികൻ മൂത്രമൊഴിച്ചു
News

എയര്‍ ഇന്ത്യ വിമാനത്തില്‍ തർക്കം; യാത്രക്കാരിയുടെ മേൽ സഹയാത്രികൻ മൂത്രമൊഴിച്ചു

News Desk
Last updated: January 4, 2023 5:39 AM
News Desk
Published: January 4, 2023
Share

എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തിൽ വനിതാ യാത്രികയോടുള്ള സഹയാത്രികന്റെ മോശം പെരുമാറ്റത്തിൽ വിമാന കമ്പനി നടപടിക്കൊരുങ്ങുന്നു. ന്യൂയോര്‍ക്കില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ എഐ-102 വിമാനത്തിലെ ബിസിനസ് ക്ലാസിലാണ് സംഭവം. വനിതാ യാത്രികയ്ക്കുമേൽ സഹയാത്രികന്‍ മൂത്രമൊഴിക്കുകയാണ് ചെയ്തത്.

അതേസമയം വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ അക്രമം നടത്തിയയാള്‍ യാതൊരു നടപടിയും നേരിടാതെ വിമാനത്താവളത്തില്‍നിന്നു പുറത്തുപോയി. മോശം അനുഭവം നേരിട്ട യാത്രക്കാരി സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ആരോപണം. എന്നാൽ അപമര്യാദയായി പെരുമാറിയ യാത്രക്കാരന് യാത്രാ നിരോധനം ഏർപ്പെടുത്തണമെന്ന് സർക്കാരിനോട് എയർ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് പരാതി നല്‍കിയതിനു ശേഷം മാത്രമാണ് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചതെന്നും ആരോപണമുണ്ട്.

അതിക്രമം നടത്തിയ യാത്രക്കാരന്‍ പൂര്‍ണമായും മദ്യലഹരിയിലായിരുന്നു. യാത്രക്കാരിയുടെ സീറ്റിനടുത്തേക്ക് വന്നതിന് ശേഷം ഇയാൾ പാന്റിന്റെ സിപ്പ് അഴിച്ച് സ്വകാര്യ ഭാഗങ്ങള്‍ യുവതിയ്ക്ക് നേരെ പ്രദര്‍ശിപ്പിച്ചു. തുടർന്ന് മൂത്രമൊഴിച്ച ശേഷം യാത്രക്കാരിക്ക് സമീപം തന്നെ നില്‍ക്കുകയായിരുന്നു. മറ്റൊരു യാത്രക്കാരനെത്തി മാറാന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ അവിടെനിന്നു പോയത്. ആ സമയത്ത് വിമാന ജീവനക്കാര്‍ യാതൊരു തരത്തിലും സഹകരിച്ചില്ലെന്ന് പരാതിക്കാരി എന്‍. ചന്ദ്രശേഖരനുള്ള കത്തില്‍ പറയുന്നു.

യാത്രക്കാരിയുടെ വസ്ത്രവും ഷൂവും ബാഗും മുഴുവനും മൂത്രം വീണ് നനഞ്ഞു. തുടര്‍ന്ന് വിമാനജീവനക്കാരെത്തി അണുനാശിനിയും മറ്റും തളിച്ചുവെന്നും പരാതിക്കാരിയുടെ കത്തില്‍ പറയുന്നു. ക്യാബിന്‍ ക്രൂവാണ് പിന്നീട് യാത്രക്കാരിക്ക് പൈജാമയും ചെരിപ്പും നല്‍കിയത്. കൂടാതെ നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ജീവനക്കാരുടെ സീറ്റ് നല്‍കുകയും ചെയ്തു. എന്നാൽ വിമാനത്തിന്റെ ഫസ്റ്റ് ക്ലാസില്‍ സീറ്റുകള്‍ ഒഴിവുണ്ടായിട്ടും നനഞ്ഞ സീറ്റില്‍ ഇരിക്കാന്‍ ജീവനക്കാര്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയില്‍ പറയുന്നു.

TAGGED:Air India flightcontroversy
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മൂവാറ്റുപുഴയിലെ ആൾക്കൂട്ട കൊല: മരിച്ച അശോക് ദാസ് അറിയപ്പെടുന്ന യൂട്യൂബർ

April 6, 2024
News

ഇനി ചിരിയോർമ: നടൻ മാമുക്കോയ അന്തരിച്ചു

April 26, 2023
News

ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധു; ഉടൻ മോചിപ്പിക്കണമെന്ന് ഉത്തരവ്

May 11, 2023
News

ദുബൈയിൽ വെയർ​ഹൗസിൽ തീപിടുത്തം

June 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?