EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘നെയ്മറേ…’ എന്ന കു​ഞ്ഞാന്റെ വിളികേട്ട് ഓടിയെത്തി നെയ്മർ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘നെയ്മറേ…’ എന്ന കു​ഞ്ഞാന്റെ വിളികേട്ട് ഓടിയെത്തി നെയ്മർ 
News

‘നെയ്മറേ…’ എന്ന കു​ഞ്ഞാന്റെ വിളികേട്ട് ഓടിയെത്തി നെയ്മർ 

Web desk
Last updated: December 7, 2022 1:04 PM
Web desk
Published: December 7, 2022
Share

ഖ​ത്ത​റി​ലെ മലയാളി താ​ര​മാ​ണ് വീ​ൽ​ചെ​യ​റു​മാ​യി ഗാ​ല​റി​ക​ളി​ലെ​ത്തു​ന്ന മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ​ക്കാ​ര​ൻ കു​ഞ്ഞാ​ൻ. ജ​ർ​മ​നി-​സ്പെ​യി​ൻ മ​ത്സ​രം ന​ട​ന്ന അ​ൽ ബെ​യ്തി​ലെ സ്റ്റേഡിയത്തിൽ അ​തി​ഥി​യാ​യെ​ത്തിയും സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ​നി​ന്ന് സ്റ്റേ​ഡി​യ​ങ്ങ​ളി​ലേ​ക്ക് വീ​ൽ​ചെ​യ​റി​ൽ സ​ഞ്ച​രി​ച്ചു​മെ​ല്ലാം കുഞ്ഞാൻ ഖത്തറിന്റെ ഹീറോയായി മാറി. ഇപ്പോ​ഴിതാ വർഷങ്ങളായി മ​ന​സ്സി​ൽ കൊണ്ട് ന​ട​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്ക​പ്പെ​ട്ട​തി​ന്റെ സന്തോഷത്തിലാ​ണ് കു​ഞ്ഞാ​ൻ എ​ന്ന ഉ​മ​ർ ഫാ​റൂ​ഖ്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ൽ സ്റ്റേ​ഡി​യം 974ൽ ​ന​ട​ന്ന ബ്ര​സീ​ൽ- ദ​ക്ഷി​ണ കൊ​റി​യ മ​ത്സ​ര​ത്തി​ന് തൊ​ട്ടു​മു​മ്പാ​യി​രു​ന്നു കുഞ്ഞാന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ആ സംഭവം ഉണ്ടായത്.

പ്രി​യ​പ്പെ​ട്ട താ​രം നെ​യ്മ​റി​നെ അ​ടു​ത്തു​കാ​ണാ​നു​ള്ള മോ​ഹ​വു​മാ​യി ടീം താമസിക്കുന്ന ​ഹോ​ട്ട​ലാ​യ വെ​സ്റ്റി​ന്നി​ൽ കുഞ്ഞാൻ ഉ​ച്ച​ക്ക് തന്നെ എ​ത്തി​. എന്നാൽ നെയ്മറെ നേരിൽ കാണാനായില്ല. ന​ട​ക്കാ​ത്ത സ്വ​പ്ന​വു​മാ​യി കുഞ്ഞാൻ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് പു​റ​പ്പെ​ട്ടു. സ്റ്റേഡിയത്തിലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ഇ​രി​പ്പി​ട സ്ഥ​ല​ത്ത്‌ വ​ള​ന്റി​യ​ർ​മാ​രോ​ട് ആ​വ​ശ്യം അറിയിച്ചെങ്കിലും അ​നു​വാ​ദം ലഭിച്ചില്ല.

ഇ​തി​നി​ട​യി​ലാ​ണ് ബ്ര​സീ​ൽ ടീ​മി​നൊ​പ്പ​മു​ള്ള ഫി​ഫ ഒ​ഫീ​ഷ്യ​ലി​നോ​ട് ആ​ഗ്ര​ഹം ബോ​ധി​പ്പി​ക്കു​ന്ന​ത്. അങ്ങനെ അ​വ​ർ ക്ഷ​ണി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഗ്രൗ​ണ്ടി​ൽ​നി​ന്ന് ഡ്ര​സി​ങ് റൂ​മി​ലേക്ക്‌. മി​നി​റ്റു​ക​ൾ​ക്ക​കം പ്രീ​മാ​ച്ച് പ്രാ​ക്ടി​സ് ക​ഴി​ഞ്ഞ് കുഞ്ഞാന്റെ മു​ന്നി​ലൂ​ടെ നെ​യ്മ​റും ആ​ൽ​വ​സും കൂ​ട്ടു​കാ​രും ക​ട​ന്നു​പോ​കു​ന്നു. ആ​ൽ​വ​സ്, റി​ച്ചാ​ർ​ലി​സ​ൺ, മാ​ർ​ക്വി​നോ​സ് എ​ന്നി​വ​രെ​ത്തി കുഞ്ഞാന് കൈ ​ന​ൽ​കുകയും ഫോ​ട്ടോ​ക്ക് പോ​സ് ചെ​യ്യുകയും ചെയ്തു.

പി​ന്നീ​ട് നെ​യ്മ​റെത്തി. ചി​ത്രം പ​ക​ർ​ത്ത​രു​ത്, ഉ​റ​ക്കെ സം​സാ​രി​ക്ക​രു​ത്, ക​ളി​ക്കാ​രെ വി​ളി​ക്ക​രു​ത് എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നെ​യ്മ​റി​നെ ക​ണ്ട​പ്പോ​ൾ കു​ഞ്ഞാ​ൻ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം മറന്നു. ‘നെ​യ്മ​ർ…’ എ​ന്ന് നീ​ട്ടി​വി​ളി​ച്ചു. വി​ളി​കേ​ട്ട നെ​യ്മ​ർ തി​രി​കെ ന​ട​ന്ന് കുഞ്ഞാന്റെ അ​രി​കി​ലെ​ത്തി കെ​ട്ടി​പ്പി​ടി​ച്ച് വി​ശേ​ഷ​ങ്ങ​ൾ ചോ​ദി​ച്ച് സ്വ​പ്ന​ങ്ങ​ളെ യഥാർഥ്യമാക്കി. തൊ​ട്ട​രി​കി​ലെ വീ​ൽ​ചെ​യ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​യും ഹ​സ്ത​ദാ​നം ചെ​യ്താ​ണ് നെ​യ്മ​ർ മ​ട​ങ്ങി​യ​ത്. അതേസമയം കുഞ്ഞാന്റെ തൊ​ട്ട​രി​കി​ൽ​നി​ന്ന സ​ഹാ​യി ഷ​ബീ​ബ് പ​ക​ർ​ത്തി​യ വി​ഡി​യോ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം തന്നെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലു​മാ​യി. ‘വാ​ക് വി​ത്ത് കു​ഞ്ഞാ​ൻ’ എ​ന്ന പേ​രി​ൽ യൂ​ട്യൂ​ബ് ചാ​ന​ലു​ള്ള ഇ​ദ്ദേ​ഹം ന​വം​ബ​ർ 13 മു​ത​ൽ ഖ​ത്ത​റി​ലു​ണ്ട്.

TAGGED:brazilNeymer
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

കണ്ണൂരിൽ നിന്നും കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനം;സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

June 29, 2024
News

പ്രധാനമന്ത്രിയുടെ സന്ദർശനം: ഗുരുവായൂരിലെ വിവാഹങ്ങളുടെ സമയക്രമം മാറ്റുന്നു

January 10, 2024
News

യുഎഇ ദേശീയ ദിനം: ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

November 18, 2022
News

ഇന്ത്യൻ എഞ്ചിനീയർമാർക്ക് അക്രഡിറ്റേഷനിൽ കുവൈറ്റ് ഇളവ് നൽകില്ല

February 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?