ആരോഗ്യ രംഗത്ത് യമനുമായി സഹകരിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. ബഹ്‌റൈൻ ആരോഗ്യമന്ത്രി ഡോ. ജലീല ബിൻത് അസ്സയ്യിദ് ജവാദ് ഹസ്സനാണ് ഇക്കാര്യം അറിയിച്ചത്. യമൻ ആരോഗ്യ മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി അഹ്മദ് അൽ കമാലിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്‌റൈനിൽ ആരംഭിച്ച ജി സി സി മന്ത്രിതല സമ്മേളനത്തോടാനുബന്ധിച്ചായിരുന്നു ചർച്ച. കോവിഡുമായി ബന്ധപ്പെട്ട് ബഹ്‌റൈൻ സ്വീകരിച്ച നടപടികൾ ആരോഗ്യമന്ത്രി വിശദീകരിച്ചു. അതേസമയം യമൻ അംബാസിഡർ ഡോ. അലി അൽ അഹ്‌മദി, ആരോഗ്യമന്ത്രാലയത്തിലെ പൊതു ആരോഗ്യകാര്യ അസി. അണ്ടർ സെക്രട്ടറി ഡോ. മർയം അൽ ഹാജിരി എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.


 
 



 
  
  
  
 