ദുബായ്: ഡോ.ഷൗക്കു ഡെൻ്റൽ ആൻഡ് ഇംപ്ലാൻ്റ് ക്ലിനിക്ക് ദുബായിൽ സോഫ്റ്റ് ലോഞ്ച് ചെയ്തു. ഡിസംബർ രണ്ടിന് യുഎഇ ദേശീയദിനാഘോഷത്തോടൊപ്പം ആണ് അൽ ബദ്അ, ജുമൈറ 1, അൽ ഗസൽ മാളിൽ ക്ലിനിക്ക് സോഫ്റ്റ് ലോഞ്ച് ചെയ്തത്.
യു.എ.ഇയിൽ 22 വർഷത്തെ പരിചയ സമ്പത്തുള്ള ഡോ. ഷൗക്കത്ത് അലി സി.ടി ഡോ.ഷൌക്കുവിൻ്റെ എല്ലാ ഡെൻ്റൽ എല്ലാ സ്പെഷ്യാലിറ്റികളും ഒരു കുടക്കീഴിൽ എന്ന ദീർഘകാല സ്വപ്നമാണ് ഈ പുതിയ ക്ലിനിക്കിലൂടെ യാഥാർത്ഥ്യമാകുന്നത്. 22 വർഷം നീണ്ട പ്രവർത്തനപരിചയമുള്ള ഡോ.ഷൗക്കത്തലിയുടെ സാരഥ്യത്തിൽ യുഎഇയിലെ ജനപ്രിയ ബ്രാൻഡായി ഡോ.ഷൗക്കു ഡെൻ്റൽ ആൻഡ് ഇംപ്ലാൻ്റ് ക്ലിനിക്ക് മാറിയിട്ടുണ്ട്.
യുഎഇയിൽ പ്രവർത്തിക്കുമ്പോൾ തന്നെ ഓസ്ട്രിയ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ലക്സംബർഗ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ഡെന്റൽ ഇമ്പ്ലാൻറോളജിയിലെ മെന്ററും ട്യൂട്ടറും ആയി ഡോ.ഷൗക്കത്തലി പ്രവർത്തിച്ചിരുന്നു. അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തി ഇംപ്ലാൻ്റ് ചികിത്സയെ “Same-Day / Same-Hour Implant” എന്ന ഒരു ഉയർന്ന നിലവാരത്തിലെ സംവിധാനമായി വികസിപ്പിക്കാനായതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.
ഗുണമേന്മയുള്ള കോസ്മെറ്റിക് ദന്തക്രമീകരണവും, ഡിജിറ്റൽ സ്മൈൽ ഡിസൈനിങ്ങിൽ അദ്ദേഹത്തിന്റെ പ്രത്യേക ശൈലിയും ദുബൈയിലെ രോഗികൾക്ക് പുതിയ അനുഭവമാകും. ജുമൈറയിൽ എല്ലാവർക്കും എത്തിച്ചേരാനാവുന്ന പുതിയ ഇടത്തിൽ വിശാലമായ കാർ പാർക്കിംഗോടെ പുതിയ ക്ലിനിക്ക് സ്ഥാപിക്കുമ്പോൾ, എല്ലാ നൂതന സാങ്കേതികവിദ്യകളും ഒരുമിച്ചു കൊണ്ടുവരാൻ സാധിച്ചതാണ് ഏറ്റവും വലിയ നേട്ടം.
3D CBCT Imaging മുഖത്തിന്റെ താടിയെല്ല്, TM joint, സൈനസുകൾ, പല്ലുകൾ എന്നിവയുടെ വിശദമായ 3-D ഡിജിറ്റൽ ചിത്രങ്ങൾ ചികിത്സയിൽ ഉപയോഗിക്കാൻ സഹായിക്കുന്നു. ഓരോ രോഗിയുടെയും 3D ഇമേജുകളും AI അനാലിസിസും ഉപയോഗിച്ച് പല്ലുകളുടെ കേടുപാടുകളും തേയ്മാനങ്ങളും ഉടൻ കണ്ടെത്തി ഡോക്യുമെന്റ് ചെയ്തു അവരുടെ മൊബൈലിലേക്ക് തന്നെ അയക്കുന്ന സംവിധാനവുമുണ്ട്.
ഗർഭിണികൾക്ക് എക്സറേ ഇല്ലാതെ പല്ലിലെ കേടുകൾ കണ്ടെത്താൻ സഹായിക്കുന്ന Near Infrared Imaging (NIRI) സാങ്കേതികവിദ്യയുള്ള iTero Element Scanner ക്ലിനിക്കിലെ മറ്റൊരു പ്രധാന ആകർഷണമാണ്. ആധുനിക ഉപകരണങ്ങൾ കൂടാതെ മികവുറ്റതും പരിചയസമ്പന്നരുമായി ജീവനക്കാരുടെ സേവനം, രോഗിയുടെ താത്പര്യങ്ങളും ആരോഗ്യനിലയും ശാരീരികപ്രത്യേകതകളും പരിഗണിച്ചു കൊണ്ടുള്ള ചികിത്സാ സമ്പ്രദായം എന്നിവയും ഡോ.ഷൗക്കു ഡെൻ്റൽ ആൻഡ് ഇംപ്ലാൻ്റ് ക്ലിനിക്കിൻ്റെ പ്രത്യേകതയാണ്.
ഓർത്തോണ്ടിക്സ്, ഇമ്പ്ലാൻറ്, ജനറൽ ഡെന്റിസ്ട്രി, പീഡിയാട്രിക് ഡെന്റൽ കെയർ എന്നീ എല്ലാ ചികിത്സകളും ഒരു കുടക്കീഴിൽ ലഭ്യമാകുന്നത് കുടുംബങ്ങൾക്കും വലിയ ആശ്വാസമാകും. “സത്യസന്ധവും മൃദുവുമായ മികച്ച ചികിത്സ നൽകുകയും ഓരോ രോഗിയുമായും ദീർഘകാല വിശ്വാസബന്ധം സ്ഥാപിക്കാൻ കഴിയുകയും ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം – പുതിയ ക്ലിനിക്ക് ജനങ്ങൾക്കായി തുറന്നു കൊടുത്തു കൊണ്ട് ഡോ.ഷൗക്കത്തലി പറയുന്നു.
വ്യക്തിപരമായ പ്രാക്ടീസിൽ നിന്ന് “DrShouku” എന്ന ബ്രാൻഡിലേക്കുള്ള വളർച്ച, അദ്ദേഹത്തിന്റെ 22 വർഷത്തെ മികവും സമൂഹത്തിൽ നേടിയ വിശ്വാസവും പ്രതിഫലിപ്പിക്കുന്നതാണെന്നു Bronet Group-ന്റെ മാനേജിംഗ് ഡയറക്ടർ സഹീർ സ്റ്റോറീസ് പറഞ്ഞു. Bronet Group-നൊപ്പം വരുന്നത് തീർച്ചയായും ഒരു നാഴിക്കകല്ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബന്ധപ്പെടാനുള്ള നമ്പർ –
ഫോൺ: 050 800 2459
ഇമെയിൽ: smile@drshouku.com
വെബ്‌സൈറ്റ്: www.drshouku.com
ലൊക്കേഷൻ: അൽ ഗസൽ മാൾ, അൽ ബദാഅ/ ജുമൈറ 1,
C- 605 / 5 th ഫ്ലോർ, ദുബൈ.




