ദുബായ്: ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ അവാർഡ്‌സിൽ തിളങ്ങി ഓ ഗോൾഡ് ആപ്പ്. ശരീയ മാനദണ്ഡ പ്രകാരമുള്ള ഏറ്റവും മികച്ച ഗോൾഡ് ഇൻവെസ്റ്റ്മെൻ്റ് ആപ്പ് പുരസ്കാരം ഓ ഗോൾഡിന് ലഭിച്ചു. ഏഴാമത് ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ ഫോറം -2025 വേദിയിൽ ഓ ഗോൾഡ് സി.ഇ.ഓ. അഹമ്മദ് അബ്ദുൽ തവാബ് പുരസ്കാരം ഏറ്റു വാങ്ങി.
ദുബായ് ദുസിറ്റ് താനി ഹോട്ടലിൽ അൽ ഹുദ സെൻ്റർ ഓഫ് ഇസ്‌ലാമിക് ബാങ്കിംഗ് ആൻഡ് ഇക്കണോമിക്സ് (CIBE) ആണ് ഫോറം സംഘടിപ്പിച്ചത്. ആഗോള ഇസ്‌ലാമിക ധനകാര്യ മേഖലയിലെ മികവ് ആണ് ഫോറത്തിൽ പുരസ്കാരത്തിന് പരിഗണിച്ചത്. ഈയൊരു അംഗീകാരം ഉയർത്തി കാണിക്കുന്നത് ഉന്നതമായ ഇസ്ലാമിക തത്വങ്ങളിൽ അധിഷ്ഠിതമായി തന്നെ, ആധുനിക സാങ്കേതികതയുടെ സഹായത്തോടെ മൂല്യലോഹങ്ങളിലെ നിക്ഷേപങ്ങൾ ജനകീയ വൽകരിക്കുന്നതിൽ ഓ ഗോൾഡ് വഹിച്ച പങ്ക് ആണ്.
എല്ലാവർക്കും ലഭ്യമാകുന്നതും മൂല്യങ്ങളിൽ ഉറച്ചു നിൽക്കുന്നതും സുതാര്യവുമായ നിക്ഷേപ സംവിധാനം ഒരുക്കിയ ഓ ഗോൾഡിനുള്ള അംഗീകാരം കൂടിയായി ഈ പുരസ്കാരം. ഒരു ദിർഹം മുതൽ വളരെ കുറഞ്ഞ തുകയിൽ സ്വർണം, വെള്ളി എന്നീ അമൂല്യ ലോഹങ്ങളിൽ ഓ ഗോൾഡിലൂടെ നിക്ഷേപം നടത്താം. വക്കാലാ ഗോൾഡ് ഏണിംഗ്സ് അടക്കമുള്ള ഓരോ ഓഫറുകളും പലിശ രഹിതവും മതിയായ ആസ്തിയുടെ പിൻബലം ഉള്ളതും ആണ്.
അൽ ഹുദ സെൻ്റർ ഓഫ് ഇസ്‌ലാമിക് ബാങ്കിംഗ് ആൻഡ് ഇക്കണോമിക്സിൽ നിന്ന് സവിശേഷമായ ഗ്ലോബൽ തകാഫുൽ ആൻഡ് റീ തകാഫുൽ പുരസ്കാരം ഏറ്റു വാങ്ങിയതിലൂടെ തങ്ങൾ അങ്ങേയറ്റം ആദരിക്കപ്പെട്ടതായി ഓ ഗോൾഡ് സ്ഥാപകൻ ബന്ദർ അൽ ഒത് മാൻ പറഞ്ഞു.
“ഇസ്ലാമിക സാമ്പത്തിക സംവിധാനത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളെ സാധൂകരിക്കുന്നതാണ്. ഈയൊരു അംഗീകാരം. മാത്രമല്ല, ഓ ഗോൾഡ് ആപ്പിൻ്റെ അഞ്ച് ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ശരീയ നിയമങ്ങൾക്ക് അനുസൃതമായ സൊല്യൂഷൻസ് ലഭ്യമാക്കാൻ സാധിക്കുന്നുവെന്നത് അഭിമാനകരമാണ്.
സുശക്തവും സുരക്ഷിതവും മൂല്യങ്ങളിൽ അതിഷ്ഠിതവുമായതുമായ ഒരു പ്ലാറ്റ്ഫോം സജ്ജമാക്കുന്നതി്ന് പ്ര തിജ്ഞാബദ്ധമാണ് ഓ ഗോൾഡ്. ശരീയ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സമഗ്രതയും വിശ്വാസ്യതയും പ്രോത്സാഹിപ്പിക്കുന്നത് ആണത് ‘- ബന്ദർ അൽ ഒത് മാൻ പറഞ്ഞു.
സ്വർണ സമ്പാദ്യ പദ്ധതിയുടെയും നിക്ഷേപ, ലീസിംഗ് സംവിധാനങ്ങളുടെയും ഏകീകരണം ആണ് ഇസ്ലാമിക ധനകാര്യ വ്യവസായ മേഖലയ്ക്ക് ഓ ഗോൾഡിൻ്റെ സുപ്രധാന സംഭാവനയായി അവാർഡ് സെലക്ഷൻ കമ്മിറ്റി പരിഗണിച്ചത്.





