EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
BusinessDiaspora

യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്

Web Desk
Last updated: October 28, 2025 3:41 PM
Web Desk
Published: October 28, 2025
Share

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെൻ്റർ തുറന്ന് RAG ഹോൾഡിംഗ്‌സ്. യുഎഇയിലെ ഏറ്റവും വലിയ ബിസിനസ് സെന്ററുകളിൽ ഒന്ന് എന്ന സവിശേഷതയുമായാണ് RAG ടവർ അനാച്ഛാദനം ചെയ്തത്. ദുബായിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന RAG ബിസിനസ് കോൺക്ലേവ് 2025-ലാണ് പുതിയ ടവറിൻ്റെ ലോഞ്ചിംഗ് അരങ്ങേറിയത്.

“ഒന്നിച്ചു നിന്ന് നാളെയെ നിർമ്മിക്കാം” (Building Tomorrow Together) എന്ന പ്രമേയത്തിലാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. യുഎഇയുടെ സംരംഭകത്വ ഭാവിയെ രൂപപ്പെടുത്തുന്നതിൽ നവീകരണം, സഹകരണം, കമ്മ്യൂണിറ്റി എന്നിവ എങ്ങനെ പങ്ക് വഹിക്കുന്നു എന്നത് സംബന്ധിച്ച ആശയങ്ങൾ വ്യത്യസ്ത തുറകളിലുള്ള വ്യവസായ പ്രമുഖരും, നയരൂപീകരണ വിദഗ്ധരും, സംരംഭകരും കോണ്ക്ലേവിൽ പങ്കെടുത്ത് ചർച്ച ചെയ്തു.

ഡോ. ശശി തരൂർ എംപിയായിരുന്നു പരിപാടിയിലെ മുഖ്യാതിഥി. തന്റെ മുഖ്യ പ്രഭാഷണത്തിൽ സുസ്ഥിര സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.

നവീകരണത്തിലൂടെയും സഹകരണത്തിലൂടെയും സംരംഭകരെ ശക്തിപ്പെടുത്താനുള്ള കമ്പനിയുടെ ദൗത്യം പ്രമേയമാക്കി RAG ഹോൾഡിംഗ്‌സ് സിഇഒ റസ്സൽ അഹമ്മദ് സംസാരിച്ചു. RAG ടവർ ഒരു ബിസിനസ് സെന്റർ എന്നതിലുപരി യുഎഇയിലും അനുബന്ധ ഇടങ്ങളിലും ബിസിനസ്സിന്റെ ഭാവി രൂപപ്പെടുത്താൻ ശ്രമിക്കുന്ന സംരംഭകരെ പിന്തുണയ്ക്കുന്നതിനായി നിർമ്മിച്ച ഇടമാണെന്നെന്നും ഇത് സ്വപ്നങ്ങളെയും, ക്രിയാത്മകതയെയും കൂട്ടായ പുരോഗതിയെയുമാണ് പ്രതിനിധീകരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

.യുഎഇ പ്രതിരോധമന്ത്രിയും ദുബായ് ഉപഭരണാധികാരിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കീഴിലെ ഹംദാൻ ഇന്നൊവേഷൻ ഇൻകുബേറ്റർ അംഗീകാരമുള്ള സ്ഥാപനമാണ് RAG ഹോൾഡിംഗ്‌സ്. ആഗോളതലത്തിൽ 3,500-ൽ അധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന RAG, ദുബായിലെ തന്ത്രപ്രധാന മേഖലകളിലായി 350,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പ്രീമിയം ബിസിനസ് വർക്ക്‌സ്‌പെയ്‌സുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകൾക്കും നിലവിലുള്ള സംരംഭങ്ങൾക്കും പൂർണ്ണ പിന്തുണയാണ് RAG നൽകി വരുന്നത്. ദുബായിലെ സംരംഭകർക്കായി നെറ്റ്‌വർക്കിംഗ്, പഠനം, പങ്കാളിത്ത അവസരങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത എക്സ്ക്ലൂസീവ് കമ്മ്യൂണിറ്റിയായ ‘RAG ക്ലബ്ബി’ ന്റെ ലോഞ്ചിനും കോൺക്ലേവ് സാക്ഷ്യം വഹിച്ചു.

ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഹലാൽ ഉൽപ്പന്നങ്ങൾ, പ്രാർത്ഥന സൗഹൃദ ഇടങ്ങൾ, ഹലാൽ യാത്ര എന്നിവ കണ്ടെത്താൻ സഹായിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ഹലാൽ ജേർണി ആപ്പിലുള്ള RAG-ന്റെ എയ്ഞ്ചൽ നിക്ഷേപ പ്രഖ്യാപനവും RAG ഐഡിയ എച്ച്ക്യു സ്റ്റാർട്ടപ്പ് അവാർഡ് പ്രഖ്യാപനവും പരിപാടിയിൽ നടന്നു. RAG ഉപഭോക്താക്കൾക്കായുള്ള മീറ്റ് ദി ലെജൻഡ്‌സ് പ്രോഗ്രാമിന്റെ ഭാഗമായി ദുബൈയിലെ RCB ഫാൻ ക്ലബ് ആസ്ഥാനം പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക് ഉദ്ഘാടനം ചെയ്തു. 2024-ലും 2025-ലും ഉപഭോക്താക്കൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ലജന്റ് വിരാട് കോഹ്‌ലിയുമായി സംവദിക്കാൻ RAG അവസരം ഒരുക്കിയിരുന്നു.

350-ലധികം സംരംഭകർ പങ്കെടുത്ത നെറ്റ്‌വർക്കിംഗ് ഗാലയോടുകൂടിയാണ് പരിപാടി സമാപിച്ചത്. നവീകരണവും, ഐക്യവും, പൊതു ലക്ഷ്യവും പ്രസ്തുത പരിപാടിയിൽ വിളംബരം ചെയ്യപ്പെട്ടു. സംരംഭകത്വത്തിന് സഹായകമായ ഒരു അന്തരീക്ഷം വളർത്തിയെടുത്തതിന് യുഎഇ നേതൃത്വത്തിന് റസ്സൽ അഹമ്മദ് നന്ദി പറഞ്ഞു. കമ്മ്യൂണിറ്റി അധിഷ്ഠിത വളർച്ചയും ആഗോള മികവും എന്ന രാജ്യത്തിന്റെ കാഴ്ചപ്പാടിന് തങ്ങളാൽ സാധ്യമാകുന്ന സംഭാവന നൽകാൻ RAG പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

 

 

 

 

 

 

TAGGED:RAGRAG Holdings
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്

You Might Also Like

Diaspora

മഹാഭാരതവും രാമായണവും അറബിയിലേക്ക് വിവർത്തനം ചെയ്ത കുവൈത്തികളെ അനുമോദിച്ച് മോദി

December 22, 2024
Diaspora

2022ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 2.25 ലക്ഷം പേർ

February 10, 2023
Diaspora

യുഎഇയിൽ വ്യാപക മഴ, ഇടിമിന്നൽ: ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

February 11, 2024
DiasporaNews

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് വയസുകാരനായ മലയാളി ബാലന്‍ മരിച്ചു

October 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?