ദുബായ്: ആ സസ്‌പെൻസ് ഒടുവിൽ അവസാനിച്ചു. യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാന ജേതാവിൻ്റെ വിവരങ്ങൾ ഒടുവിൽ പുറത്ത്. ഇന്ത്യക്കാരനായ അനിൽ കുമാർ ബൊല്ലയാണ് യുഎഇ ലോട്ടറിയുടെ 100 മില്യൺ ദിർഹം ജാക്ക്‌പോട്ട് വിജയി. ഇതോടെ ജേതാവിനെ സംബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന അഭ്യൂഹങ്ങളും ചർച്ചകൾക്കും അവസാനമായി.
29 കാരനായ അനിൽകുമാർ ബൊല്ല ഒന്നര വർഷത്തോളമായി യുഎഇയിലുണ്ട്.. 2025 ഒക്ടോബർ 18 ശനിയാഴ്ച നടന്ന യുഎഇ ലോട്ടറിയുടെ 23-ാമത് ലക്കി ഡേ നറുക്കെടുപ്പ് നടക്കുമ്പോൾ അബുദാബിയിലെ താമസസ്ഥലത്തായിരുന്നു അനിൽ. യുഎഇ ലോട്ടറിയിൽ നിന്നും ജേതാവിനെ തേടിയുള്ള വിളിയെത്തിയപ്പോൾ ആണ് ജീവിതം മാറി മറിഞ്ഞ കാര്യം അനിൽ അറിയുന്നത്. ഇന്ത്യയിലുള്ള തന്റെ സഹോദരനെ വിളിക്കുന്നതിന് മുമ്പ് അദ്ദേഹം ആദ്യം ഒരു സഹപ്രവർത്തകനുമായി ആവേശകരമായ വാർത്ത പങ്കുവച്ചു.
ഈ തുക എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റും. ആദ്യം ഒരു സൂപ്പർകാർ വാങ്ങാനും ഒരു സെവൻ സ്റ്റാർ ഹോട്ടലിൽ ഒരു മാസത്തെ താമസം ആസ്വദിക്കാനും ഞാൻ പദ്ധതിയിടുന്നു. ഈ പണം എങ്ങനെ വിവേകപൂർവ്വം നിക്ഷേപിക്കാമെന്ന് ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യാനും ഞാൻ സമയമെടുക്കും. പ്രതീക്ഷയും ഭാഗ്യവും ആർക്കും ഒത്തുചേരുമെന്നതിന്റെ തെളിവാണ് എന്റെ വിജയം, പ്രത്യേകിച്ച് അത് പ്രതീക്ഷിക്കാത്തപ്പോൾ.”
ഒന്നരവർഷത്തോളമായി ഞാൻ അബുദാബിയിലുണ്ട്. സ്ഥിരമായി ലോട്ടറി എടുക്കാറുമുണ്ട്. അമ്മയുടെ ജനനതീയതി വരുന്ന നമ്പർ നോക്കിയാണ് ടിക്കറ്റ് എടുക്കാറുള്ളത്. ജാക്ക്പോട്ട് അടിച്ചു എന്നകാര്യം ഉൾക്കൊള്ളാൻ ഇതുവരെ എനിക്കായിട്ടില്ല. എനിക്കൊരു സൂപ്പർ കാർ വാങ്ങണം. ഒരു സെവൻ സ്റ്റാർ ഹോട്ടലിൽ കുറച്ചു ദിവസം ആഡംബരമായി ജീവിക്കണം. പിന്നെ എൻ്റെ കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടു വരണം. ശേഷം സമാധാനപൂർവ്വം ആലോചിച്ച് ഭാവി കാര്യങ്ങൾ ഞാൻ തീരുമാനിക്കും. പാവപ്പെട്ടവർക്കായും ഒരു വിഹിതം ഞാൻ മാറ്റിവയ്ക്കും, അതായിരിക്കും എൻ്റെ ഏറ്റവും വലിയ സന്തോഷം – അനിൽ കുമാർ ബൊല്ല പറയുന്നു.





