ബാംഗ്ലൂർ മലയാളീസ് സോൺ, ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് എന്നിവരുടെ ആഭിമുഖ്യത്തിൽ ചിൽഓണം 2025 സെപ്റ്റംബർ 28, ഞായറാഴ്ച കൊരമംഗലയിലെ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടക്കും.
ഓണാഘോഷത്തിൻ്റെ ഭാഗമായി സാംസ്കാരിക പരിപാടികൾ, ഫ്യൂഷൻ ശിങ്കാരി മേളം, ഫാഷൻ ഷോ, ഓണസദ്യ, വിവിധ ഗെയിമുകൾ ആക്ടീവ് റേഡിയോ ബാൻഡിന്റെ ലൈവ് മ്യൂസിക് കോൺസേർട്ട്, ഡിജെ പാർട്ടി തുടങ്ങി നിരവധി പരിപാടികൾ ആണ് ഓണാഘോഷത്തിന് നടക്കുക.
ഓണാഘോഷത്തിൽ മലയാളം സിനിമാതാരം മാത്യൂസ് മുഖ്യാതിഥിയായി എത്തും. കർണാടക ഗതാഗത മന്ത്രി ശരി രാമലിംഗ റെഡ്‌ഡി, എൻ.എ ഹാരിസ്, സൗമ്യ റെഡ്ഡി എംഎൽഎ തുടങ്ങി ഒട്ടനവധി സാംസ്‌കാരിക പ്രവർത്തകർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലെ പ്രശസ്ത ഇൻഫ്ലുവൻസർമാരുടെ സാന്നിധ്യവും പരിപാടിയിലുണ്ടാവും.