EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അമേരിക്കയുടെ നികുതി ഭീഷണിക്കിടെ പുടിൻ ഇന്ത്യയിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > അമേരിക്കയുടെ നികുതി ഭീഷണിക്കിടെ പുടിൻ ഇന്ത്യയിലേക്ക്
Uncategorized

അമേരിക്കയുടെ നികുതി ഭീഷണിക്കിടെ പുടിൻ ഇന്ത്യയിലേക്ക്

Web Desk
Last updated: August 7, 2025 5:40 PM
Web Desk
Published: August 7, 2025
Share

മോസ്കോ/ദില്ലി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഉടൻ ഇന്ത്യ സന്ദർശിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ‌എസ്‌എ) അജിത് ഡോവൽ ഇന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ ഇന്ത്യ സന്ദർശനത്തിൽ തീരുമാനമായത്. പുടിൻ്റെ സന്ദർശനതീയതി തീരുമാനിച്ചിട്ടില്ലെങ്കിലും ഈ വർഷം അവസാനത്തോടെ അതുണ്ടാകുമെന്നാണ് കരുതുന്നത്. അമേരിക്ക ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയ സാഹചര്യത്തിലാണ് റഷ്യൻ പ്രസിഡൻ്റ് ഇന്ത്യ സന്ദർശിക്കുമെന്ന വാർത്ത പുറത്തുവന്നത്

ഇന്ത്യക്കും റഷ്യക്കും ഇടയിൽ സവിശേഷവും ദീർഘകാലവുമായ ബന്ധമുണ്ട്. ബന്ധത്തെ ഞങ്ങൾ വിലമതിക്കുന്നു. ഉന്നതതല ഇടപെടലുകൾ വളരെയധികം സംഭാവന നൽകിയിട്ടുണ്ട്. പ്രസിഡന്റ് പുടിന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് അറിഞ്ഞതിൽ ഞങ്ങൾ സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തെച്ചൊല്ലി ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സന്ദർശനം. റഷ്യയിൽ നിന്ന് ഊർജ്ജം വാങ്ങുന്നതിലൂടെ ഇന്ത്യ യുക്രെയ്നിനെതിരായ യുദ്ധത്തെ സഹായിക്കുകയാണെന്നും ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചർച്ചകൾ താളം തെറ്റിച്ചെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു.

റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുന്നതിനെതിരെ, ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തുന്ന പുതിയ എക്സിക്യൂട്ടീവ് ഉത്തരവിൽ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചു. യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യ സമ്മതിച്ചില്ലെങ്കിൽ റഷ്യൻ എണ്ണ വാങ്ങുന്നവരെ ദ്വിതീയ താരിഫ് ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഭീഷണിപ്പെടുത്തി.

TAGGED:indiaPutinRussia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Uncategorized

അമ്മയില്ലാതെ ആൺ എലികളില്‍ നിന്ന് കുഞ്ഞുങ്ങൾ, ചരിത്ര നേട്ടവുമായി ജപ്പാൻ

March 10, 2023
News

തടവുകാരുടെ കൈമാറ്റത്തിന് യുഎഇയുടെ അധ്യക്ഷതയിൽ ധാരണയിലെത്തി റഷ്യയും യുക്രൈനും

November 25, 2022
News

ഇന്ത്യൻ നയതന്ത്രഉദ്യോ​ഗസ്ഥനെ പുറത്താക്കി കാനഡ: നയതന്ത്രബന്ധം കൂടുതൽ വഷളാവുന്നു

September 19, 2023
Diaspora

കേസിൽ കുടുങ്ങി, കാഴ്ച നഷ്ടമായി, ക്ഷയരോഗം ബാധിച്ചു: ഒടുവിൽ പ്രവാസിക്ക് തുണയായി ജസ്ബീർ ബാസിയും കോൺസുലേറ്റും

October 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?