നടക്കാനിരിക്കുന്ന വേൾഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി പി വി സിന്ധു കളിക്കില്ല. കാലിന് പറ്റിയ പരിക്ക് കാരണമാണ് മത്സരത്തിൽ നിന്ന് പിന്മാറുന്നതെന്ന് സിന്ധു ട്വിറ്ററിലൂടെ അറിയിച്ചു.
കോമൺവെൽത്ത് ഗെയിംസിലെ ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ താരം സ്വർണ്ണം നേടിയിരുന്നു. കനേഡിയൻ താരം മിഷേൽ ലിയെ പരാജയപ്പെടുത്തിയാണ് സ്വർണം സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസിൽ ബാഡ്മിന്റണ് ലഭിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ സ്വർണ്ണം കൂടിയാണിത്. കോമൺവെൽത്ത് ഗെയിംസിലെ ക്വാർട്ടർ ഫൈനൽ മത്സരത്തിനിടെയാണ് സിന്ധുവിന് പരിക്കേറ്റത്. ഡോക്ടർ വിശ്രമം നിർദേശിച്ചതിനാലാണ് മത്സരത്തിൽ നിന്ന് പിന്മാറുന്നതെന്ന് സിന്ധു ട്വിറ്ററിൽ കുറിച്ചു.