EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 100 ദിർഹമിന് ഒരു മിനി മാർട്ട്; വേറിട്ട പദ്ധതിയുമായി ബിസ്മി ഗ്രൂപ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 100 ദിർഹമിന് ഒരു മിനി മാർട്ട്; വേറിട്ട പദ്ധതിയുമായി ബിസ്മി ഗ്രൂപ്
News

100 ദിർഹമിന് ഒരു മിനി മാർട്ട്; വേറിട്ട പദ്ധതിയുമായി ബിസ്മി ഗ്രൂപ്

Web Desk
Last updated: February 6, 2024 9:08 PM
Web Desk
Published: February 6, 2024
Share

ദുബായ്: ‘ഓൺ എ മിനി മാർട്ട് ഫോർ ജസ്റ്റ് 100 ദിർഹം’ എന്ന ആശയത്തിൽ ലോകത്തിലെ തന്നെ ആദ്യ വേറിട്ട കാമ്പയിനുമായി ബിസ്മി ഹോൾസെയിൽ ഗ്രൂപ്പ്. വെറും 100 ദിർഹമിന് സാധനങ്ങൾ വാങ്ങുന്നയാൾക്ക് സ്വന്തമായി ബിസിനസ് തുടങ്ങാൻ സധിക്കുന്ന വിധത്തിൽ മുഴുവൻ സാധനങ്ങളും സംഭരിച്ച് നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് പ്രവർത്തന സജ്ജമായ ഒരു മിനി മാർട്ട് നേടാനുള്ള അവസരമാണ് യുഎഇയിൽ ബിസ്മി ഹോൾസെയിൽ ഗ്രൂപ്പ് ഒരുക്കിയിരിക്കുന്നത്.

ജനുവരി മുതൽ മാർച്ച് വരെയാണ് ഈ ഓഫ‍ർ നടക്കുക. ഓഫർ കാലയളവിൽ യുഎഇയിലെ ഏതെങ്കിലുമൊരു ബിസ്മി കോംബിനേഷൻ ഔട്‌ലെറ്റിൽ നിന്നും മിനിമം 100 ദിർഹമിന് സാധനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയാക്കി കച്ചവടത്തിന് സജ്ജമാക്കിയ ഒരു മിനി മാർട്ട് നേടാനുള്ള അവസരമാണ് ലഭിക്കുക. മിനി മാർട്ട് കൂടാതെ, 2 ഫ്രഞ്ച് നിർമിത സിട്രോയെൻ സി 4 കാറുകൾ, സ്വർണ നാണയങ്ങൾ, ഐഫോണുകൾ, ടിവി സെറ്റുകൾ, ടാബ്‌ലറ്റുകൾ തുടങ്ങി മറ്റനവധി സമ്മാനങ്ങളും നേടാൻ അവസരമുണ്ട്. 100 ദിർഹമിനോ, അതിലധികമോ തുകക്കുള്ള ഓരോ പർചേസിനും ലഭിക്കുന്ന കൂപ്പണിലൂടെ നറുക്കെടുപ്പിന്റെ ഭാഗമാവാം.

ഒരാൾക്ക് എത്ര തവണ വേണമെങ്കിലും പർച്ചേസ് നടത്തി ഈ പദ്ധതിയുടെ ഭാ​ഗമാകാം. യുഎഇയിലെ ഏതെങ്കിലും ബിസ്മി ഗ്രൂപ് ഔട്‌ലെറ്റിൽ നിന്നും മിനിമം 300 ദിർഹമിന് പർചേസ് ചെയ്യുന്ന ഗ്രോസറി-റെസ്‌റ്റോറന്റ് ഉടമകൾ, മറ്റു ബിസിനസുകൾ ചെയ്യുന്നവർ എന്നിങ്ങനെയുള്ള ബി2ബി കസ്റ്റമേഴ്‌സിനും ഈ കാമ്പയിന്റെ ഭാഗമായ നറുക്കെടുപ്പിൽ അവസരം ലഭിക്കുന്നതാണ്.

ലോകത്ത് തന്നെ മറ്റാരും ഇതിന് മുൻപ് അവതരിപ്പിച്ചിട്ടില്ലാത്ത വ്യത്യസ്തമായൊരു കാമ്പയിൻ നടത്താൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ബിസ്മി ഗ്രൂപ് സ്ഥാപകനും മാനേജിംഗ് ഡയക്ടറുമായ പി.എം ഹാരിസ് പറഞ്ഞു. വിശ്വസ്ത ഉപയോക്താക്കൾക്ക് തിരിച്ചെന്തെങ്കിലും നൽകാനുള്ള അവസരമായി മാത്രമല്ല, യുഎഇയുടെ പേരു കേട്ട സംരംഭക മനോഭാവത്തിന് കൂടുതൽ പ്രോത്സാഹനമേകുക എന്നതും ഈ കാമ്പയിൻ കൊണ്ട് തങ്ങൾ ഉദ്ദേശിക്കുന്നുവെന്നും; സാമൂഹികമായ ഇടപഴകലും സാമ്പത്തിക വളർച്ചയും പ്രോൽസാഹിപ്പിക്കാനുള്ള തങ്ങളുടെ കാഴ്ചപ്പാട് കൂടി ഇതിലടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

മേഖലയിലെ ഏറ്റവും വലിയ ഹോൾസെയിൽ സ്റ്റോറുകൾ സ്ഥാപിച്ച് ഉപയോക്താക്കൾക്ക് വീടുകളിലേക്കാവശ്യമായ മുഴുവൻ ഉൽപന്നങ്ങളും താങ്ങാനാകുന്ന വിലയിൽ വാങ്ങാൻ അവസരമൊരുക്കി അവരുടെ പ്രതിമാസ കുടുംബ ബജറ്റിൽ ചുരുങ്ങിയത് 20 ശതമാനം ലാഭിച്ച് ദൈനംദിന ഷോപ്പിംഗിൽ വിപ്‌ളവം സൃഷ്ടിക്കാൻ ബിസ്മി ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്.

ഒരാളുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ സാധ്യമാക്കുന്ന ‘ഓൺ എ മിനി മാർട്ട് ഫോർ ജസ്റ്റ് 100 ദിർഹം’ എന്ന ഈ വൻ കാമ്പയിൻ യുഎഇയിലുടനീളം വലിയ അലയൊലി സൃഷ്ടിക്കുമെന്നുറപ്പ്. ഉപയോക്താക്കൾക്ക് സമ്മാനങ്ങൾ മാത്രമല്ല, ജീവിതത്തിൽ പുതിയ തുടക്കങ്ങളും ഈ കാമ്പയിൻ മുന്നോട്ടു വെക്കുന്നു. ഒരു ഉപയോക്താവിന് ഏറ്റവും കുറഞ്ഞ വിലയിൽ എല്ലാ ഉൽപന്നങ്ങളും ചില്ലറയായോ, അതുമല്ലെങ്കിൽ ഹോൾസെയിൽ വിലയിൽ കാർട്ടണുകളിൽ കൂടിയ അളവുകളിലോ വാങ്ങാനാകുന്ന വിധത്തിൽ ദെനംദിന ഷോപ്പിംഗിൽ പുത്തൻ അനുഭവമാണ് ബിസ്മി ഹോൾസെയിൽ വാഗ്ദാനം ചെയ്യുന്നത്. ഇതാദ്യമായി ഇത്തരമൊരു ബിസിനസ് മോഡൽ അവതരിപ്പിക്കാനും വിജയിപ്പിക്കാനും അതുവഴി ഉപയോക്താക്കൾക്ക് മികച്ച ലാഭം ലഭ്യമാക്കാനും തങ്ങൾക്ക് സാധിക്കുന്നുവെന്നതിൽ അഭിമാനമുണ്ടെന്നും പി എം ഹാരിസ് പറഞ്ഞു.

സ്ഥിരതയോടും സജീവമായ ഇടപഴകലോടും കൂടി എല്ലാവർക്കും സേവനം നൽകുന്ന ഈ മേഖലയിലെ ആദ്യ പങ്കാളിത്ത സാമ്പത്തിക മോഡലായി ഇത് ഉയർന്നു വന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. അവശ്യ വസ്തുക്കളുടെ വിലനിലവാരം നിലനിർത്താനുള്ള സർക്കാർ നയത്തിനനുസൃതമായി ബിസിനസുകൾക്ക് ഉയർന്ന സാമ്പത്തിക പരിഹാരങ്ങളും ഉപയോക്താക്കൾക്ക് വില ആനുകൂല്യവും നൽകാൻ കോംബിനേഷൻ സ്റ്റോർ മോഡൽ ബിസ്മി ഗ്രൂപ്പിനെ പ്രാപ്തമാക്കുന്നു. സൂപർ മാർക്കറ്റുകൾ, മിനി മാർട്ടുകൾ, ബേക്കറികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി പ്രമുഖ റീടെയിലർമാരും വ്യാപാരികളും വരെയുള്ള മേഖലയിലെ ബിസിനസ് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പിന്റെ പ്രധാന ബിസിനസ്. വേറിട്ടൊരു ആശയത്തോടെ ബിസ്മി ഗ്രൂപ് അനേകം സൂപർ മാർക്കറ്റുകൾ, പലചരക്ക് വ്യാപാരികൾ, ഷിപ് ഹാൻഡ്‌ലേഴ്‌സ്, റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മൊത്തക്കച്ചവടക്കാർ തുടങ്ങി നിരവധി സ്ഥാപന ശൃംഖലകൾക്ക് വൺ സ്‌റ്റോപ് സൊല്യൂഷനായി വർത്തിക്കുന്നു.

ഉപഭോക്തൃ സാധനങ്ങൾ ആവശ്യമുള്ള ഏതൊരു ബിസിനസിനും, കൂടാതെ മേഖലയിലുടനീളമുള്ള 12,000ത്തിലധികം ബിസിനസുകൾക്ക് ദൈനംദിന അടിസ്ഥാനത്തിലും തങ്ങൾ സേവനം നൽകുന്നുന്നെും അദ്ദേഹം വിശദീകരിച്ചു. ആഗോള ബ്രാൻഡുകളുമായി സഹകരിച്ച് ഓരോ ഉപഭോക്താവിനും കാര്യമായ വില നേട്ടം പ്രദാനം ചെയ്യുന്ന ഉപഭോക്തൃ ഉൽപന്നങ്ങളുടെ എല്ലാ വിഭാഗങ്ങളിലും വാല്യൂ പായ്ക്കുകളുടെ ഒരു പരമ്പര തന്നെ ഈ മോഡൽ പ്രദാനം ചെയ്യുന്നു. എല്ലാവർക്കും വേണ്ടിയുള്ള പുതിയ ബി2സി കൺസെപ്റ്റ് ഷോപ്പിംഗാണ് ബിസ്മി ഹോൾസെയിൽ. 20 മുതൽ 25% വരെ പ്രതിമാസ ബജറ്റിൽ ലാഭിക്കാൻ സഹായിക്കുന്ന വിധത്തിൽ ഉപഭോക്താക്കൾക്ക് ‘സങ്കൽപ്പിക്കാനാവാത്ത’ വിലയാണ് ബിസ്മിയുടെ ഉറപ്പെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബിസിനസിന് പൂർണ സജ്ജമായ മിനി മാർട്ട് ഈ കാമ്പയിന്റെ മുഖ്യ ആകർഷണമാണ്. വിജയിക്ക് ഉടൻ തന്നെ തന്റെ സംരംഭം ആരംഭിക്കാം. വ്യാപാരം തുടരാനായി ബിസ്മി ഹോൾസെയിലിൽ നിന്ന് മൂന്ന് മാസത്തെ പരിശീലനവും നേടാം. ബിസിനസ് രംഗത്തേക്കുള്ള വിജയകരമായൊരു തുടക്കം ഉറപ്പു വരുത്താൻ ഇത് വഴി സാധിക്കുമെന്ന് ബിസ്മി ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ ഹാരിസ് പറഞ്ഞു. രാജ്യത്തുടനീളം വലിയ ആവേശം സൃഷ്ടിക്കുന്ന ഈ കാമ്പയിൻ റീടെയിൽ മേഖലയിലെ നാഴികക്കല്ലായ സംരംഭമാകും.

അസാധാരണ സമ്മാനങ്ങൾ അവതരിപ്പിക്കുക മാത്രമല്ല, ഒരു ഭാഗ്യശാലിയെ അയാളുടെ സ്വന്തം ബിസിനസ്സിലൂടെ ശക്തിപ്പെടുത്തുക എന്നതും ഈ കാമ്പയിന്റെ ലക്ഷ്യമാണ്. അതുവഴി ബിസ്മി ഗ്രൂപ്പിന്റെ പ്രതിബദ്ധത സമ്മാനത്തിനപ്പുറം വ്യാപിക്കുകയാണ്. ഈ മേഖലയിലെ 12,000ത്തിലധികം വിജയകരമായ ബിസിനസ് ഉപയോക്താക്കളുമായി ഇടപഴകാനിത് സഹായിക്കും. ബിസ്മിയുടെ വിപണി വൈദഗ്ധ്യത്തിൽ നിന്ന് പരിശീലിപ്പിച്ച് അവരുടെ ബിസിനസും ലാഭവും വർധിപ്പിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നൂറിലധികമുള്ള വാഹനങ്ങളിലൂടെ യുഎഇയിലുടനീളം എത്തിക്കാനാകുന്ന വിധത്തിൽ ഡോർ ടു ഡോർ ഡെലിവറി സംവിധാനം ബിസ്മി ഗ്രൂപ്പിനുണ്ട്. ദുബായ്, ഷാർജ, അൽ ഐൻ, ഫുജൈറ എന്നിവിടങ്ങളിലെ ബിസിനസ് ഉപഭോക്താക്കൾക്കായി ബിസ്മി പ്രതിദിനം 6,000ത്തിലധികം ഓർഡറുകൾ കൈകാര്യം ചെയ്യുന്നു.

TAGGED:BismiBismi Group
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

സ്നേഹ കേരളം: പ്രവാസത്തിൻ്റെ കരുതൽ ജനകീയ കാമ്പയിനുമായി ഐ സി എഫ്

February 18, 2023
News

രോ​ഗലക്ഷണമുള്ളവർ പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുക്കരുത്; നിർദ്ദേശവുമായി ഡോക്ടർമാർ

December 29, 2022
NewsSportsUncategorized

പ്രീ സീസൺ മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്സ് ടീം ദുബായിലെത്തി; മഞ്ഞപ്പടയെ വരവേറ്റ് ആരാധകർ

August 17, 2022
News

ഖത്തറിലെ കെട്ടിട ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി

March 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?