44ാമത് ചെസ്സ് ഒളിംമ്പ്യാഡ് മഹാബലിപുരത്ത് സമാപിച്ചു. ഇരട്ടവെങ്കലവും രണ്ട് വ്യക്തിഗത ചാമ്പ്യന്മാരുമടക്കം വ്യക്തിഗത ഇനത്തിൽ ഇന്ത്യ ഏഴ് സ്വർണ്ണം നേടി. ഇരട്ടമെഡൽ നേട്ടം ഇന്ത്യയുടെ മികച്ച പ്രകടനമായാണ് വിലയിരുത്തുന്നത്. ഓപ്പൺ വിഭാഗത്തിൽ ഉസ്ബക്കിസ്താനും വനിതാ വിഭാഗത്തിൽ യുക്രൈനും സ്വർണ്ണം കരസ്ഥമാക്കി.
തമിഴ്നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിൻ ഓപ്പൺ വിഭാഗത്തിലെ വിജയികൾക്കുള്ള മെഡലുകൾ സമ്മാനിച്ചു. അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ പ്രസിഡന്‍റ് അർക്കാഡി വ്ലാദിമിരോവിച്ച് ദ്യോക്കോവിച്ച്, ഓപ്പൺ വിഭാഗത്തിൽ വിജയിച്ച ഉസ്ബക്കിസ്താൻ ടീമിന് ട്രോഫി നൽകി. യുക്രൈന്റെ പ്രകടനവും മികച്ചതായിരുന്നു. അമേരിക്ക ഗോട്ട് ടാലെന്റ്റ് 2020 റിയാലിറ്റി ഷോയിലെ വിജയികളായ മുംബൈയിലെ വി. അൺ ബീറ്റബിൾ ടീമിന്റെ ഡാൻസ് സമാപനചടങ്ങിന്റെ മാറ്റ് കൂട്ടി. ഡ്രംസ് ശിവമണി, വീണ സ്പെഷ്യലിസ്റ്റ് രാജേഷ് വൈദ്യ, ഫ്ലൂടിസ്റ്റ് നവീൻ കുമാർ, പിയാനിസ്റ്റ് സ്റ്റീഫൻ ദേവസ്സി എന്നിവരുടെ സംഗീത വിരുന്നും ഉണ്ടായിരുന്നു.
187 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 343 ടീമുകളാണ് മത്സരിച്ചത്. റഷ്യ-ഉക്രെയ്ൻ പ്രതിസന്ധിയെത്തുടർന്ന് റഷ്യയിലെ മോസ്കോയിൽ നിന്ന് മത്സരം മാറ്റുകയായിരുന്നു . മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഏഷ്യയിലേക്ക് ചെസ്സ് ഒളിംപ്യാഡ് മത്സരം എത്തുന്നത്. 46 ആമത് ചെസ്സ് ഒളിംമ്പ്യാഡ് ഉസ്ബക്കിസ്താനിൽ നടക്കും.
വ്യക്തിഗത മെഡലുകൾ – ഓപ്പൺ വിഭാഗം : ബോർഡ് -1 ഗുകേഷ് (സ്വർണ്ണം ), ബോർഡ് -2 നിഹാൽ സരിൻ (സ്വർണ്ണം ), ബോർഡ് -3 അർജുൻ എറിഗയ്സി (വെള്ളി ),
വനിതാ വിഭാഗം : ബോർഡ് -3 ആർ. വൈശാലി (വെങ്കലം ), ബോർഡ് -4 താനിയാ സച്ച്ദേവ് (വെങ്കലം ), ബോർഡ് -5 ദിവ്യ ദേശ്മുഖ് (വെങ്കലം )