സര്‍വീസ് പുനരാരംഭിച്ച റോബിന്‍ ബസിനെ വീണ്ടും മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞു. ഇന്ന് മാത്രം രണ്ട് തവണയാണ് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞുവെച്ച് പരിശോധിച്ചത്.
പത്തനംതിട്ടയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെഅഞ്ച് മണിക്കാണ് ബസ് യാത്ര ആരംഭിച്ചത്. ഒരു കിലോമീറ്റര്‍ പിന്നിട്ട് മൈലപ്രയെന്ന സ്ഥലത്ത് വെച്ച് മോട്ടോര്‍ വാഹന വകുപ്പ് ബസ് തടഞ്ഞ് പരിശോധന നടത്തി. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പ് ബസിന് യാത്ര തുടരാന്‍ അനുമതി നല്‍കിയത്. തുടര്‍ന്ന് മൂവാറ്റുപുഴ ആനിക്കാട് വെച്ചും ബസിനെ തടഞ്ഞു. ബസ് പരിശോധിച്ച ശേഷം ആര്‍ടിഒ വിട്ടു നല്‍കി.
റോബിന്‍ ബസ് നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ട്രാക്ട് കാര്യേജ് ഉള്ള ബസ് സ്‌റ്റേജ് കാര്യേജ് ആയി ഓടിയതിന് പിന്നാലെയാണ് എംവിഡി തുടര്‍ച്ചയായി ബസിനെ പിടിച്ചിടുകയും പിഴയടപ്പിക്കുകയും ചെയ്തത്.
കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് വെച്ച് സ്റ്റേജ് ക്യാരേജ് ആയി വാഹനം ഓടിക്കുന്നത് തെറ്റാണെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ചയാണ് റോബിന്‍ ബസ് ഉടമ ഗിരീഷിന് ബസ് തിരിച്ച ലഭിച്ചത്.