മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജീവിച്ചിരുന്നപ്പോഴും മരിച്ചതിന് ശേഷവും അദ്ദേഹത്തിനെതുരെ ഉണ്ടായ വേട്ടയാടലുകള്‍ക്ക് കിട്ടിയ മറുപടിയാണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയമെന്ന് മകള്‍ അച്ചു ഉമ്മന്‍. ഉമ്മന്‍ ചാണ്ടിക്കുള്ള യാത്രാമൊഴിയെക്കാളും വലിയ ബഹുമതിയാണ് പുതുപ്പള്ളി നല്‍കിയിരിക്കുന്നത്.
53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തതൊക്കെ തന്നെ ഇനി ഇവിടെ മതിയെന്ന്. ജനം പ്രതികരിച്ചിരിക്കുകയാണ്. 53 കൊല്ലം ഉമ്മന്‍ചാണ്ടി ഉള്ളംകയ്യില്‍ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കയ്യില്‍ ഭദ്രമാണെന്നും അച്ചു ഉമ്മന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘യാത്രാമൊഴി എല്ലാവരും കണ്ടതാണ്. അതിലും വലിയ ബഹുമതിയാണ് പുതുപ്പള്ളി ഇന്ന് ഉമ്മന്‍ചാണ്ടിക്ക് നല്‍കിയിരിക്കുന്നത്. അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തെ മൃഗീയമായി വേട്ടയാടി. മരിച്ചപ്പോഴും ക്രൂരമായി വേട്ടയാടി. അദ്ദേഹത്തെ വേട്ടയാടിയവര്‍ക്ക് മുഖത്തേറ്റ കനത്ത പ്രഹരമാണ് ഈ ചാണ്ടി ഉമ്മന്റെ വിജയം. ആ ഇടിമുഴക്കമാണ് നമ്മള്‍ ഇന്ന് കേട്ടു കൊണ്ടിരിക്കുന്നത്. 53 കൊല്ലം ഉമ്മന്‍ ചാണ്ടി എന്ത് ചെയ്തു എന്ന് ചോദിച്ചവരുണ്ട്. അതിനുള്ള മറുപടിയാണ് ഇത്. 53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തതൊക്കെ തന്നെ ഇനി ഇവിടെ മതിയെന്ന്. ജനം പ്രതികരിച്ചിരിക്കുകയാണ്. 53 കൊല്ലം ഉമ്മന്‍ചാണ്ടി ഉള്ളംകയ്യില്‍ വെച്ച് നോക്കിയ പുതുപ്പള്ളി ഇനി ചാണ്ടി ഉമ്മന്റെ കയ്യില്‍ ഭദ്രമാണ്. ഈ വലിയ വിജയം പുതുപ്പള്ളി സമ്മാനിച്ചിരിക്കുകയാണ്. ഓരോ വ്യക്തിയോടുമുള്ള അകമഴിഞ്ഞ നന്ദി പറയുകയാണ്,’ അച്ചു ഉമ്മന്‍ പറഞ്ഞു.
30,000 വോട്ടുകളുടെ ലീഡിന് ചാണ്ടി ഉമ്മന്‍ മുന്നിലാണ്. ജെയ്ക് സി തോമസിനും എല്‍ഡിഎഫിനും ഉപതെരഞ്ഞെടുപ്പ് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സ്വന്തം തട്ടകമായ മണര്‍കാട് പോലും ജെയ്ക് സി തോമസിന് വോട്ടില്‍ ചോര്‍ച്ചയുണ്ടായെന്ന കാര്യം വ്യക്തമാണ്.