EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 92ാം ദേശീയ ദിനാഘോഷ നിറവിൽ സൗദി അറേബ്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 92ാം ദേശീയ ദിനാഘോഷ നിറവിൽ സൗദി അറേബ്യ
News

92ാം ദേശീയ ദിനാഘോഷ നിറവിൽ സൗദി അറേബ്യ

News Desk
Last updated: September 17, 2022 10:27 AM
News Desk
Published: September 17, 2022
Share

92–ാമത് ദേശീയ ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് സൗദി അറേബ്യ. ദേശീയ ദിനാഘോഷങ്ങളുടെ ഭാ​ഗമായി വിപുലമായ പരിപാടികളാണ് നടത്തുന്നത്. സെപ്റ്റംബർ 23നാണ് ദേശീയ ദിനം. രണ്ടാഴ്ച നീളുന്ന ആഘോ പരിപാടികളാണ് സൗദി ഒരുക്കിയിരിക്കുന്നത്. ദേശീയ ദിനത്തോടനുബന്ധിച്ച് വിവിധ നഗരങ്ങളില്‍ വ്യോമസേന പ്രത്യേക എയര്‍ഷോയും സംഘടിപ്പിക്കുന്നുണ്ട്. സൗദി എയര്‍ഫോഴ്‌സിന്റെ പലതരത്തിലുള്ള വിമാനങ്ങള്‍ എയര്‍ഷോയില്‍ അണിനിരക്കും. ഹെലികോപ്റ്ററുകളില്‍ കലാരൂപങ്ങളും അവതരിപ്പിക്കും.

രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നടക്കുന്ന ഷോയുടെ തിയതിയും സമയവും പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു. റിയാദില്‍ പ്രിന്‍സ് തുര്‍ക്കി അല്‍ അവാല്‍ റോഡിന് വടക്ക് കൈറോവാന്‍ പരിസരത്ത് സപ്തംബര്‍ 22, 23 തിയ്യതികളില്‍ വൈകുന്നേരം 4:30 നാണ് ഷോ ആരംഭിക്കുക. ജിദ്ദയില്‍ ഹില്‍ട്ടണ്‍ ഹോട്ടലിന് എതിര്‍വശത്തുള്ള കടല്‍ത്തീരത്ത് സപ്തംബര്‍ 18, 19, 20 തിയതികളില്‍ വൈകുന്നേരം 5 നാണ് ഷോ ആരംഭിക്കുന്നത്.

ദമ്മാമില്‍ സപ്തംബര്‍ 17, 18, 19 തിയതികളില്‍ വൈകുന്നേരം അഞ്ച് മണിക്ക് ഈസ്‌റ്റേണ്‍ കോര്‍ണിഷിലാണ് എയര്‍ ഷോ ആരംഭിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖമീസ് മുഷൈത്തില്‍ ബൊളിവാര്‍ഡിലും, ശരത് ആബിദയിലും തംനിയയിലും സപ്തംബര്‍ 22, 23 തിയതികളില്‍ വൈകുന്നേരം അഞ്ചര മണിക്കാണ് പ്രദര്‍ശനം ആരംഭിക്കുക. തായിഫില്‍ സപ്തംബര്‍ 22, 23 തിയതികളില്‍ കിങ് ഫഹദ് എയര്‍ ബേസ്, ശാറ ഖംസീന്‍, അര്‍റാഡ്ഫ് പാര്‍ക്ക് എന്നിവിടങ്ങളില്‍ വൈകുന്നേരം 5.30ന് പ്രദര്‍ശനം ആരംഭിക്കും.

ഇതേ ദിവസങ്ങളില്‍ തന്നെ വൈകുന്നേരം അഞ്ച് മണിക്ക് പ്രിന്‍സ് മുഹമ്മദ് ബിന്‍ സൗദ് പാര്‍ക്കിലും, ബാല്‍ജുരാഷി നാഷനല്‍ പാര്‍ക്കില്‍ വൈകുന്നേരം 5 മണിക്കും പ്രത്യേക പ്രദര്‍ശനമുണ്ടാവും. അബഹയില്‍ സപ്തംബര്‍ 22, 23ന് വൈകുന്നേരം 5:30 ന് എയര്‍പോര്‍ട്ട് പാര്‍ക്ക്, ഫാമിലി സിറ്റി, ആര്‍ട്ട് സ്ട്രീറ്റ് എന്നിവിടങ്ങളില്‍ ഫാല്‍ക്കണ്‍ ഷോകളുണ്ടായിരിക്കും. തബൂക്കില്‍ സപ്തംബര്‍ 22, 23 തിയതികളില്‍ വൈകുന്നേരം 5.45ന് പ്രിന്‍സ് ഫഹദ് ബിന്നിലും ഫാല്‍ക്കണ്‍ പ്രദര്‍ശനമുണ്ടാവും.അല്‍ജൗഫില്‍ ഒക്ടോബര്‍ 1ന് വൈകീട്ട് 4.30ന് സൈനിക താവളത്തിലും അല്‍ജന്‍ഡാല്‍ തടാകത്തിലും സര്‍വകലാശാലയിലും പ്രദര്‍ശനങ്ങളുണ്ടാവും.

അല്‍ഖോബാറില്‍ സപ്തംബര്‍ 25, 26 തിയ്യതികളില്‍ വാട്ടര്‍ഫ്രണ്ടില്‍ വൈകീട്ട് 4:30 നാണ് പ്രദര്‍ശനം. ജുബൈലില്‍ സപ്തംബര്‍ 17, 18, 19 തിയതികളില്‍ വൈകീട്ട് 5 മണിക്ക് ഫനതീര്‍ കോര്‍ണിഷിലാണ് പ്രദര്‍ശനമുണ്ടാവുക. അല്‍അഹ്‌സയില്‍ സപ്തംബര്‍ 17, 18, 19 തിയതികളില്‍ വൈകുന്നേരം 5:15 ന് കിങ് പാര്‍ക്ക് അബ്ദുല്ല പരിസരങ്ങളിലും കിങ് അബ്ദുല്ല റോഡിലും പ്രദര്‍ശനമുണ്ടാവും. ഹഫര്‍ അല്‍ബാത്തിനില്‍ സപ്തംബര്‍ 29 ന് വൈകുന്നേരം 4.45ന് പ്രിന്‍സ് നായിഫ് സ്ട്രീറ്റിലെ ഹാല സെന്ററിന് എതിര്‍വശത്തും, എയര്‍ ബേസിനിലും പ്രദര്‍ശനമുണ്ടാവും.

1932-ൽ സൗദി അറേബ്യയുടെ സ്ഥാപക പിതാവായ അബ്ദുൽ അൽ അസീസ് ബിൻ സൗദിന്റെ പേരിൽ രാജ്യം രൂപീകരിക്കുകയും ആദ്യത്തെ രാജാവും രണ്ടു വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനായും ചുമതലയേൽക്കുകയായിരുന്നു. 2005 മുതൽ ആണ് സൗദി ദേശീയദിനം വിപുലമായി ആഘോഷിക്കാൻ തുടങ്ങിയത്.

TAGGED:national daysaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

വർക്കല സംഭവം: മദ്യപിച്ച് ട്രെയിനിൽ കയറുന്നവരെ തടയും, പരിശോധന കർശനമാക്കി പൊലീസ്

November 6, 2025
News

ജനുവരിയിൽ ക്രിസ്മസ് ആഘോഷിക്കുന്ന ഒരു നാട്

December 23, 2022
News

ഡൽഹി- കൊച്ചി എയർ ഇന്ത്യാ എക്സ്പ്രസ് വൈകുന്നു; പ്രതിഷേധിച്ച് യാത്രക്കാർ

September 14, 2024
News

ഗര്‍ത്തവും സഞ്ചാര പാതയും; ചന്ദ്രനില്‍ നിന്നും റോവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

August 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?