കരിന്തളം ഗവണ്‍മെന്റ് കോളേജില്‍ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഹൈജരാക്കി നിയമനം നേടിയ കേസില്‍ കെ വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും ആ ഫോണ്‍ കേടായതോടെ ഉപേക്ഷിച്ചുവെന്നുമാണ് വിദ്യ പൊലീസില്‍ മൊഴി നല്‍കിയത്.
വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടെയും സഹായമില്ലെന്നും ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പൊലീസിനോട് ആവര്‍ത്തിച്ചു.
അഗളി പൊലീസിലും വിദ്യ സമാനമായ മൊഴി തന്നെയാണ് നല്‍കിയത്. കരിന്തളം കോളേജില്‍ സമര്‍പ്പിച്ച അതേ വ്യാജരേഖ തന്നെയാണ് വിദ്യ അട്ടപ്പാടിയിലും നല്‍കിയത്. നീലേശ്വരം പൊലീസ് സ്‌റ്റേഷനില്‍ വിദ്യയുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.