EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഛിന്നഗ്രഹങ്ങളെ പഠിക്കാൻ എം.ബി.ആർ: അഭിമാന പദ്ധതിയുമായി യു.എ.ഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഛിന്നഗ്രഹങ്ങളെ പഠിക്കാൻ എം.ബി.ആർ: അഭിമാന പദ്ധതിയുമായി യു.എ.ഇ
News

ഛിന്നഗ്രഹങ്ങളെ പഠിക്കാൻ എം.ബി.ആർ: അഭിമാന പദ്ധതിയുമായി യു.എ.ഇ

തിങ്കളാഴ്ച പ്രഖ്യാപിച്ച ഈ അഭിമാന പദ്ധതിയിൽ ഏഴ് ബില്യൺ കിലോമീറ്റർ സഞ്ചരിക്കുന്ന യുഎഇ ബഹിരാകാശ പേടകം ഏഴ് വർഷത്തോളം സഞ്ചരിച്ചാവും 2034-ൽ ഛിന്ന​ഗ്രഹത്തിൽ ഇറങ്ങുക

Web Desk
Last updated: May 29, 2023 12:41 PM
Web Desk
Published: May 29, 2023
Share

ഏഴ് വ‍ർഷം സഞ്ചരിച്ച് ഛിന്ന​ഗ്രഹത്തിൽ ലാൻഡ് ചെയ്യുന്ന ബഹിരാകാശപേടകം വിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ച് യുഎഇ. യുഎഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനോടുള്ള ആദരസൂചകമായി എം.ബി.ആ‍ർ എന്ന് പേരിട്ടിരിക്കുന്ന ബഹിരാകാശ പേടകമാണ് സ്വപ്നപദ്ധതിക്കൊരുങ്ങുന്നത്.

തിങ്കളാഴ്ച പ്രഖ്യാപിച്ച ഈ അഭിമാന പദ്ധതിയിൽ ഏഴ് ബില്യൺ കിലോമീറ്റർ സഞ്ചരിക്കുന്ന യുഎഇ ബഹിരാകാശ പേടകം ഏഴ് വർഷത്തോളം സഞ്ചരിച്ചാവും 2034-ൽ ഛിന്ന​ഗ്രഹത്തിൽ ഇറങ്ങുക. ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയം പര്യവേക്ഷണം ചെയ്യാനുള്ള ഈ യുഎഇ ദൗത്യം 13 വർഷം നീണ്ടുനിൽക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.

പേടകത്തിൻ്റെ നിർമ്മാണത്തിന് ആറ് വർഷമെടുക്കും യാത്രയ്ക്ക് ഏഴ് വ‍ർഷവും അദ്ദേഹം വിശദീകരിച്ചു. നിലവിൽ ബഹിരാകാശത്ത് നിരീക്ഷണം നടത്തുന്ന ഹോപ്പ് പേടകത്തേക്കാൾ ഏഴ് മടങ്ങ് വേ​ഗതയിലാവും എംബിആർ സ‍ഞ്ചരിക്കുക. ഛിന്നഗ്രഹ വലയത്തിലേക്കുള്ള ബഹിരാകാശ പേടകത്തിന്റെ യാത്ര കോടിക്കണക്കിന് കിലോമീറ്ററുകൾ നീളും, യാത്രയ്ക്കിടെ അത് ചൊവ്വയെ മറികടക്കും, തുട‍ർന്ന് ഈ ദിശയിലുള്ള ഏഴ് ഛിന്നഗ്രഹങ്ങളെ പഠിക്കുകയും ഒടുവിൽ 2034 ൽ ജസ്റ്റിഷ്യ എന്ന് പേരിട്ട ഛിന്ന​ഗ്രഹത്തിൽ ഇറങ്ങുകയും ചെയ്യും.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

യുഎഇയിൽ 703 പുതിയ കോവിഡ് കേസുകൾ കൂടി; ഒരു മരണം

August 18, 2022
News

കാനഡയിൽ ന്യൂസ് ബില്ലിന് അംഗീകാരം ;ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വാർത്തകൾ കാണിക്കില്ല

June 23, 2023
News

ഇന്ത്യയെന്ന പേര് മാറ്റില്ല; അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര മന്ത്രി

September 6, 2023
News

വയനാട് വാകേരിയില്‍ വീണ്ടും കടുവ, കൊലപ്പെടുത്തിയത് ആറ് പന്നികളെ

January 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?