EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രാത്രിയിലും നീന്തണോ ? മൂന്ന് പുതിയ ബീച്ചുകൾ കൂടി തുറന്ന് ദുബായ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > രാത്രിയിലും നീന്തണോ ? മൂന്ന് പുതിയ ബീച്ചുകൾ കൂടി തുറന്ന് ദുബായ്
Diaspora

രാത്രിയിലും നീന്തണോ ? മൂന്ന് പുതിയ ബീച്ചുകൾ കൂടി തുറന്ന് ദുബായ്

News Desk
Last updated: May 15, 2023 10:41 AM
News Desk
Published: May 15, 2023
Share

ദുബായ്: വിനോദസഞ്ചാരികൾക്ക് 24 മണിക്കൂറും കടലിൽ നീന്തിക്കുളിക്കാൻ അവസരമൊരുക്കി ദുബായ്. ഇതിനായി 24 മണിക്കൂറും പ്രവേശനമനുവദിക്കുന്ന 3 ബീച്ചുകളാണ് തുറന്നത്. ജുമൈറ 2, ജുമൈറ 3, ഉമ്മു സുഖൈം 1 എന്നീ ബീച്ചുകളാണ് 24 മണിക്കൂറും നീന്തൽ അനുവദിക്കുക. 800 മീറ്റർ നീന്താനുള്ള സൗകര്യമാണ് ബീച്ചിൽ ഒരുക്കിയിരിക്കുന്നത്.

സമയപരിധി അവസാനിക്കുമ്പോൾ വിസിൽ മുഴക്കാനായി ഇവിടെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. എന്നാൽ സഞ്ചാരികളുടെ സുരക്ഷ ശക്തമാക്കാൻ സദാസമയവും ലൈഫ് ഗാർഡുകൾ ഇവിടെയുണ്ടാവും. സുരക്ഷാ മുന്നറിയിപ്പ് നൽകാനുള്ള സ്ക്രീനുകൾ ബീച്ചിൽ സജ്ജീകരിച്ചിട്ടുണ്ട്. ഏറ്റവും മികച്ച നിലവാരം പുലർത്തുന്ന ജീവൻ രക്ഷാ ഉപകരണങ്ങളാണ് ബീച്ചിൽ ലഭ്യമാക്കിയിരിക്കുന്നത്.

ആഴമേറിയ ഭാഗങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കി അനുവദനീയമായ പരിധിയിൽ നീന്തണമെന്ന് സഞ്ചാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ബീച്ചിലെത്തുന്നവർ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ബീച്ചുകൾ വൃത്തിയായി സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു. 24 മണിക്കൂറും ബീച്ചുകൾ തുറന്നിരിക്കുന്നത് ദുബായ് ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ

TAGGED:24 hoursdubaiswimming
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

ട്രേഡിങിലൂടെ എളുപ്പത്തിൽ പണം ഉണ്ടാക്കാമെന്ന് കരുതരുത്

November 18, 2024
Diaspora

ഒപ്പമുള്ളവരെ രക്ഷപ്പെടുത്തി, പക്ഷേ സ്വയം രക്ഷിക്കാനാവാതെ നൂഹ്

June 14, 2024
Diaspora

യുഎഇയിൽ വ്യാപക മഴ, ഇടിമിന്നൽ: ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

February 11, 2024
DiasporaNews

എന്റെ 90% വിജയത്തിന് പിന്നിലും വേരൂന്നിയിരിക്കുന്നത് ബുക്കുകളും വായനാശീലവുമാണ്: മുഹമ്മദ് സലാ

November 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?