അമേരിക്കയിലെ ടെക്‌സാസില്‍ അലന്‍ മാളിലുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാരിയും. ഹൈദരാബാദ് സ്വദേശിനിയും എന്‍ജിനീയറുമായ ഐശ്വര്യ തട്ടിഖോണ്ടയാണ് കൊല്ലപ്പെട്ടത്.
രണ്ട് വര്‍ഷമായി അമേരിക്കയിലെ ദല്ലാസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ടിംഗ് സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു ഐശ്വര്യ. വെടിവെയ്പ്പില്‍ ഐശ്വര്യയുടെ സുഹൃത്തിനും പരിക്കേറ്റിറ്റുണ്ട്.
ഐശ്വര്യയുടെ മൃതശരീരം ഇന്ത്യയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ്. നോര്‍ത്ത് അമേരിക്കയിലെ തെലുഗു അസോസിയേഷന്റെ സഹായത്തോടെയാണ് ശ്രമം നടക്കുന്നത്.
ശനിയാഴ്ചയാണ് അലന്‍മാളില്‍ ആളുകള്‍ക്ക് നേരെ വെടിവെപ്പുണ്ടായത്. 33 കാരനായ മൗരീഷിയോ ഗാര്‍സിയ ആണ് വെടിയുതിര്‍ത്തത്. മൂന്ന് കുട്ടികള്‍ അടക്കം 9 പേരാണ് അലന്‍മാളിലെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത്.