പ്രശസ്ത കൊറിയൻ പോപ് താരം മൂൺബിൻ മരിച്ച നിലയിൽ. ബുധനാഴ്ച രാത്രിയോടെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. 25 വയസായിരുന്നു. മൂൺബിന്നിന്‍റെ മാനേജറാണ് മരണവാർത്ത പൊലീസിൽ അറിയിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നാലെ കൃത്യമായ മരണകാരണം വ്യക്തമാവുകയുള്ളു
താരത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് ആരാധകർ. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. വിവിധമേഖലകളിലുള്ള ലക്ഷക്കണക്കിന് ആരാധകരാണ് സമൂഹമാധ്യമങ്ങൾ വഴി അനുശോചനം രേഖപ്പെടുത്തിയത്.2016 ഫെബ്രുവരി 23നാണ് മൂൺബിൻ സംഗീത ലോകത്തേക്കെത്തുന്നത്. താരത്തിന്‍റെ വിയോഗത്തോടെ നികത്താനാകാത്ത നഷ്ടമാണ് ആസ്ട്രോ ബാൻഡിനുണ്ടായിരിക്കുന്നത്.