EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയുടെ വൺ ബില്യൺ മീൽസ് പദ്ധതി: 22 കോടി രൂപ നൽകി എം.എ. യൂസുഫലി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയുടെ വൺ ബില്യൺ മീൽസ് പദ്ധതി: 22 കോടി രൂപ നൽകി എം.എ. യൂസുഫലി
News

യുഎഇയുടെ വൺ ബില്യൺ മീൽസ് പദ്ധതി: 22 കോടി രൂപ നൽകി എം.എ. യൂസുഫലി

Web News
Last updated: March 28, 2023 3:54 AM
Web News
Published: March 28, 2023
Share

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിലകപ്പെട്ട സമൂഹങ്ങളിലേക്ക്​ ആഹാരമെത്തിക്കുന്നതിനായി​ യു.എ.ഇ വൈസ്​ പ്രസിഡന്റും ​പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്​’ പദ്ധതിയിലേക്ക്​ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി 10 ദശലക്ഷം ദിർഹം (22 കോടി രൂപ) സംഭാവന ചെയ്തു. മുഹമ്മദ്​ ബിൻ റാഷിദ്​ ആൽ മക്​തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്​ നടപ്പാക്കുന്ന പദ്ധതിയിൽ അഞ്ച്​ വർഷത്തേക്കാണ്​ യൂസുഫലി സംഭാവന പ്രഖ്യാപിച്ചത്​.

മനുഷ്യത്വത്തിന്‍റെ ആഗോള കേന്ദ്രമെന്ന നിലയിൽ യു.എ.ഇ നടത്തുന്ന എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളെയും പിന്തുണക്കുക എന്ന പ്രതിബദ്ധതയുടെ ഭാഗമായാണ്​ സംഭാവന നൽകുന്നതെന്ന്​ യൂസുഫലി പറഞ്ഞു. ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവർക്ക് ആശ്വാസം നൽകുന്ന ഈ പദ്ധതി ലോകത്തിനു യു.എ.ഇ. നൽകുന്ന മഹത്തായ ഒരു സന്ദേശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യത്വപരമായ പ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ്​ യു.എ.ഇ. അർഹരായവരെ പിന്തുണക്കാനും അശരണർക്ക്​ ഭക്ഷണം നൽകാനുമുള്ള ശ്രമങ്ങളെ പിന്തുണക്കാൻ കഴിയുന്നത്​ അഭിമാനകരമാണെന്നും ​അദ്ദേഹം കൂട്ടിചേർത്തു.

റമദാൻ ഒന്നുമുതൽ ആരംഭിച്ച പദ്ധതി നൂറു കോടി പേർക്ക്​ ഭക്ഷണമെത്തിക്കാനുള്ള സംഖ്യ കണ്ടെത്തുന്നത്​ വരെ തുടരും. റമദാന്‍റെ ആദ്യ ആഴ്ച പിന്നിടും മുൻപേ 25 കോടി ദിർഹമാണ്​ സംഭാവനയായി ലഭിച്ചത്​. കഴിഞ്ഞ വർഷം 50 രാജ്യങ്ങളിലേക്കാണ്​​ സഹായമെത്തിച്ചത്​. 2030ഓടെ പട്ടിണി തുടച്ചു നീക്കാനുള്ള യു.എന്നിന്‍റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യമാണ്​. സ്വകാര്യ സ്ഥാപനങ്ങളും വ്യക്​തികൾക്കും പദ്ധതിയിലേക്ക്​ സംഭാനകൾ നൽകാനാവും. ഭക്ഷണപൊതികളായും വൗച്ചറുകളായുമാണ്​ അർഹരിലേക്ക്​​ എത്തുക.

TAGGED:MA YusufaliUAEUAE's One Billion Meals Project
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ജീവിതച്ചിലവ് താങ്ങാനാവുന്നില്ല; പ്രതിഷേധവുമായി അയർലൻഡിലെ വിദ്യാർത്ഥികൾ

October 10, 2022
News

ബിബിസി ഡോക്യുമെൻ്ററി ട്വീറ്റ് വിവാദം; പാർട്ടി പദവികൾ രാജിവച്ച് അനിൽ ആൻ്റണി

January 25, 2023
News

വണ്ടിപ്പെരിയാര്‍ പീഡനകേസിലെ പെണ്‍കുട്ടിയുടെ അച്ഛന് കുത്തേറ്റു, കുത്തിയത് പ്രതിയായിരുന്ന അര്‍ജുന്റെ ബന്ധു

January 6, 2024
News

മറുനാടന്‍ മലയാളിയുടെ തിരുവനന്തപുരം ഓഫീസ് അടച്ച് പൂട്ടണമെന്ന് നഗരസഭ

July 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?