EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ബൈ ​ബൈ ​കാലിക്കറ്റ്’, കോഴിക്കോട്ടേക്കുള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ദു​ബൈ, ഷാ​ർ​ജ വി​മാ​ന സ​ർ​വി​സു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘ബൈ ​ബൈ ​കാലിക്കറ്റ്’, കോഴിക്കോട്ടേക്കുള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ദു​ബൈ, ഷാ​ർ​ജ വി​മാ​ന സ​ർ​വി​സു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.
News

‘ബൈ ​ബൈ ​കാലിക്കറ്റ്’, കോഴിക്കോട്ടേക്കുള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ ദു​ബൈ, ഷാ​ർ​ജ വി​മാ​ന സ​ർ​വി​സു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.

Web desk
Last updated: March 26, 2023 9:29 AM
Web desk
Published: March 26, 2023
Share

എ​യ​ർ ഇ​ന്ത്യ​യു​ടെ കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള സർവീസുകൾ അവസാനിപ്പിച്ചു. ശനി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.10ന് ദു​ബൈ​യി​ൽ നി​ന്നും രാ​ത്രി 11.45ന് ​ഷാ​ർ​ജ​യി​ൽ നിന്നും അ​വ​സാ​ന വി​മാ​ന​ങ്ങ​ൾ കോഴിക്കോട്ടെക്ക് പ​റ​ന്നു​യർന്നു. എയർ ഇന്ത്യയുടെ ​സ​ർ​വി​സ്​ അ​വ​സാ​നി​ക്കുന്നതോടെ ആ​ഴ്ച​യി​ൽ 2200 സീ​റ്റു​ക​ളു​ടെ കു​റ​വു​ണ്ടാ​കുമെന്ന് അധികൃതർ അറിയിച്ചു. പ്ര​വാ​സി​ സ​മൂ​ഹത്തിന്റെ സുപ്രധാന ​സർവീസുകളാണിവ. അതേസമയം ദുബായിൽ​ നി​ന്ന്​ മുംബൈ ഡ​ൽ​ഹി, ഗോ​വ, ഇ​ൻഡോർ എ​ന്നീ വി​മാ​ന​ത്താ​വ​ളങ്ങളിലേ​ക്കും തി​രി​ച്ചു​മു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ​യും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ​യും ഏ​താ​നും സ​ർ​വി​സു​ക​ളും ഇ​ന്നു​മു​ത​ൽ നി​ർ​ത്ത​ലാ​ക്കിയിട്ടുണ്ടെന്ന്.

കോ​ഴി​ക്കോ​ട് നി​ന്ന് വി​ദേ​ശ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​ത് മു​ത​ൽ തു​ട​ർ​ന്നു​ വ​രു​ന്ന സ​ർ​വീ​സാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ കോ​ഴി​ക്കോ​ട് – ഷാ​ർ​ജ സ​ർ​വീ​സ്. മൂ​ന്ന് പ​തി​റ്റാ​ണ്ട് കാ​ല​ത്തെ സേവനത്തിന് ശേ​ഷ​മാ​ണ് എയർ ഇന്ത്യ ഈ ​സ​ർ​വീ​സ് നിർത്തുന്നത്. അതേസമയം എ​യ​ർ ഇ​ന്ത്യ സർവീസുകളിൽ നിന്ന് പി​ന്മാ​റു​ന്ന​തോ​ടെ കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങാ​ൻ അ​നു​മ​തി ല​ഭി​ച്ചാ​ലും പ്ര​വാ​സി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന ​ആനുകൂല്യം ഇ​ല്ലാ​താ​കും.

ദു​ബായി​ൽ നി​ന്നും ഷാ​ർ​ജ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ സർവീസുകൾ ഇന്ന് മു​ത​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഏ​റ്റെ​ടു​ക്കും. ഇക്കാര്യം വ്യോ​മ​യാ​ന മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ എംപി അ​ബ്ദു സ്സ​മ​ദ് സ​മ​ദാ​നി​യെ നേ​ര​ത്തെ തന്നെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇത് ഇ​തു​വ​രെ ന​ട​പ്പാ​യി​ട്ടി​ല്ല. മാ​ർ​ച്ച് 26 മു​ത​ൽ ദുബായ് ടു കോ​ഴി​ക്കോ​ട് സെ​ക്ട​റി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ര​ണ്ട് സ​ർ​വി​സു​ക​ൾ മാ​ത്ര​മാ​ണുള്ളത്.ഇ​ തോ​ടെ ദു​ബൈ​യി​ൽ​നി​ന്നും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​നും എ​യ​ർ ഇ​ന്ത്യ​ക്കും കൂ​ടി​യു​ണ്ടാ​യി​രു​ന്ന മൂ​ന്ന്​ സ​ർ​വി​സു​ക​ൾ​ക്ക് പ​ക​രം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ ര​ണ്ട് സ​ർ​വി​സു​ക​ളി​ൽ മാത്രമായി ഒതുങ്ങും.

ഷാ​ർ​ജ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് എ​യ​ർ ഇ​ന്ത്യ​യു​ടെ സ​ർ​വി​സി​ന് പ​ക​രം എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ് ന​ട​ത്തും. രാ​ത്രി 10ന് ​പു​റ​പ്പെ​ട്ട് പു​ല​ർ​ച്ചെ 3.40ന് ​കോ​ഴി​ക്കോ​ട് എ​ത്തു​ന്ന രീ​തി​യി​ലാ​ണ് ഈ ​സ​ർ​വി​സി​ന്‍റെ സ​മ​യം സൈ​റ്റു​ക​ളി​ൽ കാ​ണി​ക്കു​ന്ന​ത്. ഇ​തു​വ​രെ എ​ല്ലാ ദി​വ​സ​വും ഇ​തേ റൂ​ട്ടി​ൽ ഉ​ച്ച​ക്ക് 12.55 ന് ​ഉ​ണ്ടാ​യി​രു​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ സ​ർ​വി​സ്​ മാ​ർ​ച്ച് 26 മു​ത​ൽ തി​ങ്ക​ൾ, വെ​ള്ളി, ശ​നി എ​ന്നീ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​കും. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക് 1.10 ന് ​പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് 6.50 ന് ​കോ​ഴി​ക്കോ​ട്ട് എ​ത്തും.

ഷെഡ്യൂളുകളിൽ മാറ്റം

എ​യ​ർ ഇ​ന്ത്യ എ​ക​സ്​​പ്ര​സ് എയർ ഇന്ത്യയുടെ സർവീസുകൾ ഏറ്റെടുക്കുന്നത്തോടെ ഷെ​ഡ്യൂ​ളു​ക​ളി​ൽ മാറ്റമുണ്ടാകും. അതുകൊണ്ട് തന്നെ പുറപ്പെടുന്നതിന് മു​ൻ​പ്​ യാ​ത്ര​ക്കാ​ർ എ​യ​ർ​ലൈ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൂടാതെ പിഎൻആർ മാ​റ്റ​ങ്ങ​ൾ ഇ-​മെ​യി​ൽ വ​ഴി​യോ ഫോ​ൺ ന​മ്പ​ർ വ​ഴി​യോ ല​ഭി​ക്കില്ലെന്നും അധികൃതർ വ്യ​ക്​​ത​മാ​ക്കി. അതേസമയം എ​യ​ർ ഇ​ന്ത്യ നി​ർ​ത്ത​ലാ​ക്കി​യ സെ​ക്ട​റു​ക​ളി​ൽ മു​ൻ​കൂ​ട്ടി ടി​ക്ക​റ്റെ​ടു​ത്ത​വ​ർ എ​യ​ർ​ ഇ​ന്ത്യ​യു​ടെ​യും എ​യ​ർ​ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ​യും സെ​യി​ൽ​സ് ടീ​മി​നെ ഫോ​ൺ മു​ഖേ​ന ബ​ന്ധ​പ്പെ​ട്ട് ടി​ക്ക​റ്റു​ക​ൾ മാ​റ്റി ബു​ക്ക് ചെയ്യണം. എ​യ​ർ​ ഇ​ന്ത്യയുമായി ബന്ധപ്പെടേണ്ട ഫോൺ : 06 5970444, എ​യ​ർ​ ഇ​ന്ത്യ എ​ക്സ്പ്ര​സുമായി ബന്ധപ്പെടേണ്ട ഫോൺ : 06 5970303.

TAGGED:air indiaCalicut international airportdubaisharjahUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

സംസ്ഥാനത്തെ പുതിയ നികുതി തീരുമാനങ്ങളെ വിമർശിച്ച് നടൻ ജോയ് മാത്യു

February 6, 2023
News

കാഫിൽ പ്രയോ​ഗം നടത്തിയ അക്കൗഡുകളുടെ വിവരം ആവശ്യപ്പെട്ട് ഫെയ്സ്ബുക്കിന് പൊലീസ് നോട്ടീസ്

June 20, 2024
News

ബാലിയിൽ ബൈഡൻ-ഷി കൂടിക്കാഴ്ച; മു​​​ഖ്യ വിഷയം താ​​യ്‌​​വാ​​​ൻ

November 15, 2022
DiasporaNews

2025 മുതൽ സ്വകാര്യ ജോയിന്റ് സ്റ്റോക്ക് കമ്പനികളിൽ ഡയറക്ടർ ബോർഡിൽ സ്ത്രീകളുടെ സാനിധ്യം ഉറപ്പാക്കണെമന്ന് യുഎഇ

September 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?